സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് മാറ്റ് കൂട്ടാം, കൂടെയുണ്ട് ‘രേണൂസ് ബ്രൈഡല്‍ സ്റ്റുഡിയോ’
ചെറുപ്പം മുതല്‍ ആഗ്രഹിച്ച സ്വപ്‌നങ്ങള്‍ വളരെ കാലത്തിന് ശേഷം നേടിയെടുക്കുമ്പോഴുള്ള സന്തോഷം മറ്റെന്തിനേക്കാള്‍ വലുതായിരിക്കും. പലപ്പോഴും സാധ്യമാകില്ല എന്ന് കരുതി മാറ്റിവച്ച സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കുക എന്നത് നിസാര കാര്യവുമല്ല. അത്തരത്തില്‍ ഓര്‍മ വച്ചനാള്‍ മുതല്‍ മേക്കപ്പ് എന്ന മോഹം മനസില്‍ കൊണ്ടുനടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം സാധിച്ചെടുക്കുകയും ചെയ്ത സംരംഭകയാണ് എറണാകുളം സ്വദേശിയായ രേണു അനില്‍.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകുക എന്നതായിരുന്നു രേണുവിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ പഠനകാലത്ത് പല കാരണങ്ങള്‍ കൊണ്ടും അത് സാധിച്ചില്ല. പിന്നീട് വിവാഹശേഷം രേണുവിന്റെ താത്പര്യങ്ങള്‍ മനസിലാക്കിയ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ വീടിന് സമീപത്തെ ഡിസൈനിങ് ആന്റ് ബ്യൂട്ടികള്‍ച്ചര്‍ സ്ഥാപനത്തില്‍ ചേരുകയും കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീട് ഡല്‍ഹിയില്‍ പോയി മേക്കപ്പും ഹെയര്‍ സ്‌റ്റൈലിങ്ങുമായും ബന്ധപ്പെട്ട് കൂടുതലായി പഠിച്ച രേണു, പട്ടണം ഡിസൈനറിയില്‍ നിന്നും ഈ മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍ നേടിയെടുത്തു.
അങ്ങനെ 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രീലാന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് രേണു തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഒരു സലൂണ്‍ ആരംഭിക്കുക എന്നത് രേണുവിന്റെ മനസില്‍ പോലും ഇല്ലാതിരുന്ന കാര്യമായിരുന്നു. എന്നാല്‍ രേണുവിന്റെ വര്‍ക്കില്‍ സംതൃപ്തരായ കസ്റ്റമേഴ്‌സിന്റെ നിരന്തരമായ ആവശ്യപ്രകാരം ഒരു ബ്രൈഡല്‍ സ്റ്റുഡിയോ ആരംഭിക്കാന്‍ ഈ സംരംഭക തീരുമാനിക്കുകയായിരുന്നു. അങ്ങനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാലാരിവട്ടത്ത് ‘രേണൂസ് ബ്രൈഡല്‍ സ്റ്റുഡിയോ’ എന്ന തന്റെ സ്ഥാപനം രേണു ആരംഭിച്ചത്.
സലൂണ്‍ വര്‍ക്കുകള്‍ക്ക് പുറമെ ഹെയറും സ്‌കിന്നുമായി ബന്ധപ്പെട്ട എല്ലാ നൂതന ട്രീറ്റ്‌മെന്റുകളും രേണൂസ് ബ്രൈഡല്‍ സ്റ്റുഡിയോയില്‍ ലഭ്യമാക്കിയിട്ടുണ്ട്. നാച്വറല്‍ ഫിനിഷിങ്ങില്‍ ബ്രൈഡല്‍ മേക്കപ്പ് ഉള്‍പ്പെടെയുള്ള വിവിധ മേക്കപ്പുകള്‍ വളരെ പ്രൊഫഷണലായിത്തന്നെ രേണു ചെയ്തുനല്‍കുന്നുണ്ട്. എച്ച്.ഡി മേക്കപ്പ്, ഗ്ലാസ് സ്‌കിന്‍ മേക്കപ്പ്, എയര്‍ബ്രഷ് മേക്കപ്പ് എന്നിങ്ങനെ വ്യത്യസ്ത തരം മേക്കപ്പുകളും കെരാറ്റിന്‍, ഹെയര്‍ബോടോക്‌സ് തുടങ്ങിയ നൂതന ഹെയര്‍ ട്രീറ്റ്‌മെന്റുകളും മെഡിഫേഷ്യല്‍, ഹൈഡ്രാ ഫേഷ്യല്‍, ഓക്‌സിജനോ ഫേഷ്യല്‍ തുടങ്ങിയ സ്‌കിന്നുമായി ബന്ധപ്പെട്ട അഡ്വാന്‍സ്ഡ് ട്രീറ്റ്‌മെന്റുകള്‍ നൂതന മെഷീനുകള്‍ ഉപയോഗിച്ച് സലൂണില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പ്രീമിയം ബ്രാന്റഡ് പ്രൊഡക്ടുകള്‍ മാത്രമാണ് ഇവിടെ ഉപയോഗിച്ചുവരുന്നത്. സലൂണില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും രേണു തയ്യാറല്ല. നിലവില്‍ രേണുവിനെക്കൂടാതെ പ്രൊഫഷണലുകളായ നാല് സ്റ്റാഫുകളുടെ സേവനവും ഇവിടെ ലഭ്യമാണ്.
തന്റെ സംരംഭത്തിന്റെ ഉയര്‍ച്ച ആഗ്രഹിക്കുന്ന രേണു അധികം വൈകാതെ മൈക്രോ ബ്ലേഡിങ്, നെയില്‍ എക്‌സ്റ്റെന്‍ഷന്‍ തുടങ്ങിയവ കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. രേണുവിന്റെ സംരംഭത്തിന് പൂര്‍ണ പിന്തുണ നല്‍കി ബിസിനസുകാരനായ ഭര്‍ത്താവ് അനില്‍ ഗോപിനാഥും മകനായ അമര്‍നാഥും എപ്പോഴും കൂടെയുണ്ട്.
ഫോണ്‍: 9846874744