മെഷിനറി മെയിന്റനന്‍സില്‍ ‘നമ്പര്‍ 1’ ആണ് Xtreme Tech Engineering !
![](https://successkerala.com/wp-content/uploads/2025/02/WhatsApp-Image-2025-02-05-at-11.50.00-AM-e1739039145239-780x470.jpeg)
ഓരോ സ്ഥാപനത്തിനും സുഗമമായി പ്രവര്‍ത്തിക്കുന്നതിനും ‘വര്‍ക്ക് ഫ്‌ളോ’ ഉണ്ടാകുന്നതിനും അവിടത്തെ മെഷീനറികള്‍ നന്നായി പ്രവര്‍ത്തിക്കേണ്ടത് വളരെ പ്രധാനമാണ്. മെഷീനറി ഉപകരണങ്ങളില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും തകരാറുകളും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ പൂര്‍ണമായി ബാധിച്ചേക്കാം. ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിനും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും ധാരാളം നേട്ടങ്ങള്‍ കൈവരിക്കാനും മെഷീനറി മെയിന്റനന്‍സില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തില്‍ മെക്കാനിക്കല്‍ മെഷിനറി മെയിന്റനന്‍സില്‍ പ്രാവീണ്യവും മികവും പുലര്‍ത്തുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് എറണാകുളം സ്വദേശിയും നിലവില്‍ തിരുവനന്തപുരത്ത് താമസിക്കുകയും ചെയ്യുന്ന ബിജു ആരംഭിച്ച Xtreme Tech Engineering എന്ന സ്ഥാപനം.
2019 ലാണ് ബിജു ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. 1998 ല്‍ ജോലിയുമായി ബന്ധപ്പെട്ടാണ് ബിജു അനന്തപുരിയുടെ മണ്ണിലേക്കെത്തുന്നത്. 2019 ല്‍ നേരിട്ട പ്രതിസന്ധികളെ തുടര്‍ന്ന് ബിജു ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചു പൂട്ടുകയുണ്ടായി. പ്രതീക്ഷിക്കാതെ വന്ന ഈ ഒരു പ്രശ്‌നം ബിജുവിനെ ആകെ ഉലച്ചിരുന്നു. എന്ത് ചെയ്യുമെന്നും മുന്നോട്ട് എങ്ങനെ പോകുമെന്ന ആശങ്കയുമാണ് Xtreme Tech Engineering എന്ന സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് ഇദ്ദേഹത്തെ നയിക്കുന്നത്. മിഷ്യന്‍ മോഡിഫിക്കേഷനും മെയിന്റന്‍സുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന സമയത്ത് ധാരാളം അംഗീകാരവും പുരസ്‌കാരങ്ങളും ബിജുവിന് ലഭിച്ചിരുന്നു. ആ ഒരു ആത്മവിശ്വാസം തന്നെയാണ് ഈ ഒരു സംരംഭം തുടങ്ങുന്നതിലേക്ക് ഇദ്ദേഹത്തെ നയിച്ചതും.
ഓരോ കമ്പനികളും അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പലതരം ബ്രാന്‍ഡുകളുടെ വ്യത്യസ്ത മെഷീനുകളായിരിക്കും. എന്നാല്‍ ഇവയുടെ തകരാറ് പരിഹരിക്കാന്‍ ആ കമ്പനികളില്‍ നിന്നും ആളുകള്‍ എത്തുന്നത് വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇത് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന തിരിച്ചറിവോടെയാണ് ഈ ഒരു സംരംഭത്തിലേക്ക് ബിജു കടക്കുന്നത്.
ആദ്യം താന്‍ ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് 14ല്‍ അധികം സ്റ്റാഫുകളാണ് Xtreme Tech Engineering എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്. പേപ്പര്‍ ഇന്‍ഡസ്ട്രി, പെയിന്റ് ഇന്‍ഡസ്ട്രി, ഐസ്‌ക്രീം ഫാക്ടറി, റബ്ബര്‍ ക്ലോട്ടിംഗ്, Clay Processing Industry, Water Treatment Plant, Sewage Treatment Plant തുടങ്ങി മുപ്പതില്‍ അധികം കമ്പനികളില്‍ മെഷീനറി മെയിന്റനന്‍സ് വര്‍ക്കുകള്‍ ഇവര്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്നു.
ഈ മേഖലയിലെ വൈദഗ്ധ്യം തന്നെയാണ് ധാരാളം കസ്റ്റമേഴ്‌സിനെ സ്വന്തമാക്കുന്ന നിലയിലേക്ക് ഈ സ്ഥാപനത്തെ നയിച്ചത്. ഓരോ മെഷീനറി മെയിന്റനന്‍സ് വര്‍ക്കുകളും കൃത്യമായി ചെയ്തു നല്‍കുന്നതിനാല്‍ തന്നെ ധാരാളം കമ്പനികളാണ് ഇവരുടെ സേവനം തേടിയെത്തുന്നത്. ഇനിയും തന്റെ സ്ഥാപനത്തെ കൂടുതല്‍ മികവിലേക്കെത്തിക്കണമെന്നും ധാരാളം കമ്പനികള്‍ക്ക് സേവനം നല്‍കണമെന്നതുമാണ് ബിജു എന്ന സംരംഭകന്റെ സ്വപ്‌നം.