ലോകമാസ്മരികതകള്‍ കാത്തിരിക്കുന്നു… നിങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കും അപ്പുറത്ത്
യാത്രകള്‍ എന്നും ഹരമായിരുന്നു സഹലിന്. പുതിയ കാഴ്ചകളും അനുഭവങ്ങളും തേടി സഹലിന്റെ യാത്രകള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീണ്ടു. ഇരുപതോളം രാജ്യങ്ങളില്‍ ഈ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി സഞ്ചരിച്ചിട്ടുണ്ട്. തന്നെപ്പോലെ അനേകം മലയാളികള്‍ യാത്രകളെ ഹൃദയത്തോട് ചേര്‍ക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞാണ് പഠിച്ചു നേടിയ കരിയര്‍ ഉപേക്ഷിച്ച് അദ്ദേഹം സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത്.
യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ പലപ്പോഴും പല പരിമിതികളും നേരിടുന്ന സാധാരണ മലയാളികള്‍ക്ക് ഉതകും വിധം ഒരു സഹായിയായി വര്‍ത്തിക്കണം തന്റെ ട്രാവല്‍ ഏജന്‍സിയെന്ന് സഹലിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് സഹല്‍ ടി യൂസഫ് എന്ന സംരംഭകന്‍ കാക്കനാട് ക്യൂറോ ഇന്റര്‍നാഷണല്‍ ഹോളിഡേയ്‌സ് എന്ന സഞ്ചാര സേവന സംരംഭത്തിന് തുടക്കമിടുന്നത്.
കേരളത്തിലെ ഓരോ ടൗണിലും ട്രാവല്‍ ഏജന്‍സികള്‍ മുളച്ചു പൊന്തിയ ഇക്കാലത്ത് സ്വതന്ത്ര സംരംഭമായി ക്യൂറോയെ ഉയര്‍ത്തിക്കൊണ്ടു വന്നത് ഒട്ടേറെ ക്ലേശങ്ങള്‍ സഹിച്ചാണ്. എന്നാല്‍ മികച്ച ഓഫറുകളും സത്യസന്ധമായ സേവനങ്ങളും നല്‍കി ഉപഭോക്താക്കളെ കണ്ടെത്താനായതോടെ ക്യൂറോയെ കേരളത്തിലെ ട്രാവലിംഗ് കമ്മ്യൂണിറ്റി ഏറ്റെടുക്കുകയായിരുന്നു.
മാര്‍ക്കറ്റ് കണ്ടെത്താനായി സഹലിന് ഒരുപാടൊന്നും കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഉപഭോക്താക്കള്‍ ക്യൂറോയെ തേടി വരുന്നത് അന്നും ഇന്നും അനുഭവിച്ചറിഞ്ഞവരുടെ നല്ല അഭിപ്രായങ്ങള്‍ കേട്ടു മാത്രമാണ്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ താല്പര്യപ്പെടുന്ന സിംഗപ്പൂര്‍ തായ്‌ലന്‍ഡ്, മലേഷ്യ, ഇന്‍ഡോനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ക്യൂറോ നല്‍കുന്ന പാക്കേജുകള്‍ വളരെ ആകര്‍ഷകമാണ്. അതിലുപരി ഓരോ യാത്രക്കാരുടെയും താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പാക്കേജുകള്‍ കസ്റ്റമൈസ് ചെയ്യുവാനും ക്യൂറോ തയ്യാറാകുന്നു. ഇതുതന്നെയാണ് മറ്റു ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.
ഇന്റര്‍നാഷണല്‍ യാത്രകളിലാണ് ക്യൂറോ ഫോക്കസ് ചെയ്യുന്നത്. ലോകത്തിന്റെ ഏത് കോണിലുമുള്ള കാഴ്ചകളിലേക്ക് ക്യൂറോ വഴി തുറക്കുന്നു. വിമാന ടിക്കറ്റും വിസയും ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നത് മുതല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സ്വീകരിക്കുന്നതും തിരിച്ചു കൊണ്ടുവിടുന്നതും വരെയുള്ള എല്ലാ സേവനങ്ങളും ക്യൂറോ നല്‍കുന്നു. ആശങ്കകളെല്ലാം ഒഴിവാക്കി യാത്രകള്‍ ആസ്വദിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്യൂറോയെ സമീപിക്കാം. പല രാജ്യങ്ങളിലും സഹല്‍ നേരിട്ട് യാത്ര ചെയ്തുണ്ടാക്കിയ ബന്ധങ്ങളാണ്.
2018ലായിരുന്നു ക്യൂറോ ഇന്റര്‍നാഷണല്‍ ആരംഭിച്ചത്. പല സംരംഭങ്ങളുടെയും മരണമണിയായ കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ കഴിഞ്ഞെന്ന് മാത്രമല്ല, അതിനെ സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തുവാനും സഹലിന് സാധിച്ചു. കോവിഡ് കാലത്ത് റെഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും സൗദിയിലേക്കും തിരിച്ചു പോകാന്‍ കഴിയാതെ വന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ക്യൂറോയ്ക്ക് കടല്‍ കടത്താനായി.
ഗ്രൂപ്പുകളായും ഫാമിലിയായും മികച്ച നിരക്കില്‍ ഏറ്റവും നല്ല യാത്രാനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ താല്പര്യപ്പെടുന്ന ക്യൂറോ ഇന്റര്‍നാഷണല്‍ തങ്ങളുടെ സേവനമേഖല മറ്റൊരു ട്രാവല്‍ ഏജന്‍സിക്കും കഴിയാത്തത്രയും രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള പരിശ്രമങ്ങളിലാണ്. ‘ഢീ്യമഴല ആല്യീിറ ഥീൗൃ ഞലമഹശ്യേ’ നിങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറത്തേക്ക് യാത്രചെയ്യൂ എന്നതാണ് ക്യൂറോയുടെ ആപ്തവാക്യം. കാണുന്ന കാഴ്ചകളില്‍ മാത്രമല്ല, നല്‍കുന്ന സേവനത്തിന്റെ കാര്യത്തിലും തങ്ങളുടെ ആപ്തവാക്യം തെളിയിക്കുവാന്‍ ക്യൂറോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.