ഉറച്ച തീരുമാനങ്ങളില്‍ നിന്നുയര്‍ന്നുവന്ന വനിതാ സംരംഭം ; പാര്‍വതിരാജ് മേക്കപ്പ് സ്റ്റുഡിയോ ആന്‍ഡ് മേക്കപ്പ് അക്കാദമി
ഏതൊരു തൊഴിലും മനോഹരമാണ്. ചെയ്യുന്ന തൊഴിലിനെ ഇഷ്ടപ്പെടാന്‍ വ്യക്തികള്‍ക്ക് സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. നമ്മുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ സുഗമമാകണമെങ്കില്‍ ആ മേഖലയിലുള്ള അഭിരുചി അത്യന്താപേക്ഷിതമാണ്. സ്വന്തമായി തന്റെ തൊഴില്‍ മേഖല ഏതാണെന്ന് നിര്‍വചിക്കുകയും ആ മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ് പാര്‍വതി രാജ്.
കൊല്ലമാണ് പാര്‍വതി രാജിന്റെ സ്വദേശം. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് ജിതിന്‍ മോഹന്‍ദാസിനൊപ്പം എറണാകുളത്താണ് താമസിക്കുന്നത്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പാര്‍വതി രാജ് മേക്കപ്പ് സ്റ്റുഡിയോയും ആലുവയില്‍ പാര്‍വതിരാജ് മേക്കപ്പ് അക്കാദമിയും നടത്തിവരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഈ മേഖലയില്‍ സജീവമാണ് പാര്‍വതി രാജ്. എന്നാല്‍, സ്റ്റുഡിയോയ്ക്ക് തുടക്കം കുറിച്ചിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷക്കാലമായി. കസ്റ്റമേഴ്‌സിനോട് പുലര്‍ത്തുന്ന സ്‌നേഹവും വിശ്വസ്തതയുമാണ് തന്നെ ഇന്ന് കാണുന്ന രീതിയിലേക്ക് വളര്‍ത്തിയയെന്ന് പാര്‍വതി പറയുന്നു. മേക്കപ്പ് സ്റ്റുഡിയോയും അക്കാദമിയും തുടങ്ങുന്നതിനു മുന്‍പ് തന്നെ ഫ്രീലാന്‍സായി പാര്‍വതി തന്റെ മേക്കപ്പ് പ്രൊഫഷന്‍ ആരംഭിച്ചിരുന്നു. ബാങ്കിലെ ജോലി വിട്ടാണ് മേക്കപ്പ് എന്ന തന്റെ പാഷനിലേക്ക് തിരിഞ്ഞത്. അതിനാല്‍തന്നെ, നിരവധി എതിര്‍പ്പുകള്‍ പലയിടത്തുനിന്നും ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തം ശക്തിയിലുള്ള വിശ്വാസമാണ് തന്നെ ഈ നിലയിലേക്ക് വളര്‍ത്തിയതെന്നാണ് പാര്‍വതിയുടെ അഭിപ്രായം.
മേക്കപ്പ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് എല്ലാവിധ ബ്യൂട്ടി ട്രീറ്റ്‌മെന്റുകളും പാര്‍വതി രാജ് ചെയ്യുന്നുണ്ട്. അതില്‍ത്തന്നെ, ബ്രൈഡല്‍ മേക്കപ്പ്, പാര്‍ട്ടി മേക്കപ്പ്, മീഡിയ മേക്കപ്പ്, എച്ച് ഡി മേക്കപ്പ്, പോര്‍ട്ട് ഫോളിയോ മേക്കപ്പ് എന്നിവയിലെല്ലാം പാര്‍വതി തന്റെ കരവിരുത് തെളിയിച്ചിട്ടുണ്ട്. നിരവധി സെലിബ്രിറ്റി മേക്കപ്പുകള്‍ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു. കേരളത്തിനു പുറത്തും പാര്‍വതി രാജ് മേക്കപ്പ് വര്‍ക്കുകള്‍ ഏറ്റെടുക്കാറുണ്ട്.
റഫറന്‍ഷ്യല്‍ കസ്റ്റമേഴ്‌സാണ് സ്റ്റുഡിയോയിലേക്കും അക്കാദമിയിലേക്കും കൂടുതലും എത്തിച്ചേരുന്നത്. അക്കാദമിയും സ്റ്റുഡിയോയും തനിക്കാവും വിധത്തില്‍ ഇനിയും ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ് മുന്‍പോട്ടുള്ള ജീവിത ലക്ഷ്യമായി പാര്‍വതി കണക്കാക്കുന്നത്.
കസ്റ്റമേഴ്‌സിന് ആവശ്യമായത് വളരെ കൃത്യതയോടെ നമുക്ക് ചെയ്തു കൊടുക്കാന്‍ സാധിച്ചാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലേറെ വരുമാനം ഈ മേഖലയില്‍ നിന്ന് ഉണ്ടാക്കിയെടുക്കാമെന്നതും സ്ത്രീകളെ സംബന്ധിച്ച് ഫ്‌ളെക്‌സിബിളായ ഒരു ജോലിയാണ് ഇതെന്നതും ഈ മേഖലയുടെ സവിശേഷതകളാണെന്ന് പാര്‍വതി പറയുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ നമുക്കാവും വിധത്തില്‍ സുന്ദരമായി ജീവിക്കുകയെന്നതാണ് ഒരു സ്ത്രീ എന്ന നിലയില്‍ പാര്‍വതിക്ക് പറയാനുള്ളത്.