EntreprenuershipSuccess Story

ജീവിതത്തില്‍ പുത്തന്‍ ഉണര്‍വായി ‘ജീവസ്’

ആകുലതകളില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ ആകുലതകളെല്ലാം ഒന്നൊഴിഞ്ഞു പോയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? ഇനി അത്തരം അനാവശ്യ ചിന്തകളെ മനസില്‍ നിന്ന് വേരോടെ പിഴുതെറിയാം!
സംഗീതം ഇഷ്ടമല്ലാത്തവരായി നമ്മളില്‍ ആരുമില്ല. സന്തോഷം, സങ്കടം, പ്രണയം എന്നിങ്ങനെയുള്ള എല്ലാ മനുഷ്യ വികാരങ്ങളോടും സംഗീതം എപ്പോഴും ചേര്‍ന്നുനില്‍ക്കും.

എന്നാല്‍ ആ സംഗീതത്തിന് നിമിഷ സമയത്തെ ആയുസ് മാത്രമേ നമ്മുടെ മനസില്‍ ഉണ്ടാകൂ. കേട്ടുമറക്കുന്ന ഒരു നേരംപോക്കായി മാറാതെ സംഗീതത്തിന് നമ്മുടെ ഉപബോധമനസില്‍ തങ്ങിനിന്ന് മനസിന് സന്തോഷം നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അല്ലേ? കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ജീവസ് ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ മിനിമോള്‍ സജിത്ത്. ഒരു യുവസംരംഭം എന്ന നിലയില്‍ ആരംഭിച്ച് ഇന്ന് അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് ജീവസ്.

പാലന ന്യൂറോ സിന്‍ക് എന്ന സ്ഥാപനവുമായി ചേര്‍ന്ന് ജീവന എന്ന ലേബലില്‍ മൈന്റ് ഹെല്‍ത്തിന് വേണ്ടി ഒരു ഡിജിറ്റല്‍ വെല്‍നസ് പ്രൊഡക്ടുമായി എത്തിയിരിക്കുകയാണ് ജീവസ് ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്. ലോകത്ത് ആദ്യമായാണ് ഒരു ഡയറക്ട് സെല്ലിംഗ് ഇ-കൊമേഴ്‌സ് കമ്പനി, ഡിജിറ്റല്‍ വെല്‍നസ് പ്രൊഡക്ട് നിര്‍മിക്കുന്നത്.

ഈ ഡിജിറ്റല്‍ വെല്‍നസ് പ്രൊഡക്ട് പ്രത്യേകമായി രൂപപ്പെടുത്തിയ സംഗീത തരംഗങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതെങ്ങനെ സാധിക്കും എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്? നമ്മുടെ ഉപബോധ മനസിനെ സ്വാധീനിക്കാന്‍ കഴിയുന്ന സംഗീത തരംഗങ്ങളായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധികള്‍ വരുമ്പോള്‍ തളര്‍ന്നു പോകാതെ അതിനെ തരണം ചെയ്യാന്‍ മനുഷ്യമനസിനെ പ്രാപ്തമാക്കുന്നതാണ് ഈ സംഗീത തരംഗങ്ങള്‍.

ഏഴ് പ്രൊഡക്ടുകള്‍ അല്ലെങ്കില്‍ മ്യൂസിക് ഫ്രീക്വന്‍സീസ് ആണ് നിലവില്‍ ജീവസ് മാര്‍ക്കറ്റില്‍ എത്തിച്ചിരിക്കുന്നത്. അമൃത്, വികാസ്, സയാന, സെക്‌സലന്റ്‌സ്, സമൃദ്ധി, ആനന്ദ, പ്രഭാവ് എന്നിവയാണ് ആ സംഗീത തരംഗങ്ങള്‍. മനുഷ്യന്റെ മനസിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ സാധിക്കുന്ന രീതിയിലാണ് ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അമൃത് : ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മ്യൂസിക്കല്‍ ഫ്രീക്വന്‍സിയാണ് അമൃത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് ഗര്‍ഭകാലം. ഈ സമയത്ത് ഗര്‍ഭിണിയുടെ ശരീരം പോലെ മനസിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. നല്ല ഗര്‍ഭകാലത്തിനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും ശരീരത്തിന്റെയും ഒപ്പം മനസിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. ഈ സമയത്ത് പലവിധത്തിലുള്ള ആകുലതകള്‍ സ്ത്രീകളുടെ മനസിനെ ബാധിക്കാറുണ്ട്. അവ വേരോടെ പിഴുതെറിയുകയാണ് അമൃത്.

അതായത് ഗര്‍ഭാവസ്ഥയുടെ ആരംഭം മുതല്‍ പ്രസവം വരെയുള്ള ദിവസങ്ങളില്‍ രാവിലെ പ്രത്യേകമായി ചിട്ടപ്പെടുത്തിയ ഈ സംഗീതം കേള്‍ക്കുന്നതിലൂടെ പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക വിഷമതകളില്‍ നിന്നും പൂര്‍ണമായും മുക്തരാകാന്‍ സാധിക്കും. അതുവഴി ശാരീരിക-മാനസിക ആരോഗ്യമുള്ള ശിശുവിന് ജന്മം നല്‍കാനും സാധിക്കും.

വികാസ് : കുട്ടികളിലെ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളിലെ മാനസികവും ശാരീരികവുമായ വികസനം ലക്ഷ്യം വച്ചാണ് വികാസ് രൂപപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ കുട്ടികള്‍ പഠിച്ച കാര്യങ്ങള്‍ പെട്ടെന്ന് മറന്നു പോകുന്നുണ്ടോ? ഇന്ന് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് മറവി. ഇത് എങ്ങനെ മറികടക്കാമെന്ന ചിന്തയിലൂടെ പല മാതാപിതാക്കളും കടന്നു പോയിട്ടുണ്ടാകാം. അവര്‍ക്ക് ഒരു പ്രതിവിധിയാണ് വികാസ്.

ഓര്‍മശക്തി, ഏകാഗ്രത, മാനസിക നൈപുണ്യം തുടങ്ങിയവ വര്‍ദ്ധിപ്പിക്കാന്‍ വികാസിലൂടെ സാധിക്കും. എട്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ സംഗീത തരംഗം ചിട്ടപ്പെടുത്തിയിട്ടുള്ളത്. എന്നും രാവിലെ ഇത് ശ്രവിക്കുന്നതിലൂടെ കുട്ടികളിലെ ഓര്‍മശക്തി വര്‍ധിപ്പിക്കുവാനും ശ്രദ്ധ കേന്ദ്രീകരിക്കുവാനും സാധിക്കുന്നു. കൂടാതെ കുട്ടികളുടെ മനസില്‍ പലവിധത്തിലുള്ള ആസക്തികള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. അതില്‍നിന്നും അവരുടെ മനസിനെ വികേന്ദ്രീകരിച്ച് നല്ല ചിന്തകള്‍ നിറക്കാന്‍ വികാസ് സഹായകമാണ്.

സയാന: നിങ്ങള്‍ക്ക് ഉറക്കക്കുറവുണ്ടോ? മതിയായ അളവില്‍ ദിവസവും ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നമ്മുടെ മനസിനെയും ശരീരത്തെയും ഒന്നാകെ ഉലയ്ക്കും. മാനസിക പിരിമുറുക്കവും ആശങ്കകളും ആണ് പലപ്പോഴും നമ്മുടെ ഉറക്കം നഷ്ടപ്പെടുത്താന്‍ കാരണം. കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക, ഉറങ്ങിയാല്‍തന്നെ അല്പസമയത്തിനു ശേഷം ഉണരുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇന്ന് പലരെയും ആശങ്കപ്പെടുത്തുന്നത്. സയാനക്കായി കുറച്ച് സമയം മാറ്റിവക്കാന്‍ സാധിച്ചാല്‍ ഉറക്കത്തിനായി നിങ്ങള്‍ക്ക് ഇനി കാത്തുനില്‍ക്കേണ്ട ആവശ്യമുണ്ടാകില്ല.

സെക്‌സലന്റ്‌സ് : സന്തോഷകരമായ കുടുംബ ജീവിതത്തിന് ലൈംഗികത ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ പല ദമ്പതികള്‍ക്കുമിടയില്‍ ലൈംഗികബന്ധത്തില്‍ വിള്ളലുകള്‍ സംഭവിക്കാം. ഏറ്റവും വലിയ ലൈംഗിക അവയവം മനസ് തന്നെയാണ്. അപ്പോള്‍ ചികിത്സ പ്രധാനമായും മനസിനാണ് നല്‍കേണ്ടതും. ഇത് മനസിലാക്കിയാണ് സെക്‌സലന്റ്‌സ് എന്ന സംഗീത തരംഗം ചിട്ടപ്പെടുത്തിയത്. ഇത് സ്ഥിരമായി കേള്‍ക്കുന്നതിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ നല്ലൊരു ദാമ്പത്യബന്ധം ഉണ്ടാകുകയും സ്‌നേഹത്തിന്റെ ഒരു ഐക്യം രൂപപ്പെടുകയും ചെയ്യും.

സമൃദ്ധി: ലോകത്ത് യുവാക്കള്‍ കൂടുതലുള്ള രാജ്യം ഇന്ത്യയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മയും ഇന്ത്യയില്‍ രൂക്ഷമാണ്. ഇതോടെ പലരും യുവ സംരംഭകത്വം എന്ന നിലയിലേക്ക് ചിന്തിക്കാന്‍ ആരംഭിച്ചുകഴിഞ്ഞു. മറ്റുരാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയാണ് സംരംഭകരുടെ എണ്ണത്തില്‍ ഉയര്‍ന്ന് നില്‍ക്കുകയെന്നും അതുവഴി രാജ്യം സാമ്പത്തിക ഭദ്രത ഊട്ടിയുറപ്പിക്കുമെന്നുമാണ് വിലയിരുത്തല്‍.

പുതിയ ചുവടുവയ്പ്പുകള്‍ നടത്തുമ്പോള്‍ കാലിടറി വീഴാന്‍ സാധ്യത വളരെയാണ്. ഇത്തരം പ്രതിസന്ധികള്‍ അപ്രതീക്ഷിതമായി വരുമ്പോള്‍ മനസ് ഇടറാതെ മുന്നോട്ടു കുതിക്കാനുള്ള പ്രചോദനം നല്‍കുന്നതാണ് സമൃദ്ധി. മ്യൂസിക്കല്‍ ഫ്രീക്വന്‍സി ശ്രവിക്കുക എന്നതിനപ്പുറം ഒരു വര്‍ഷത്തേക്കുള്ള ട്രെയിനിംഗ് പ്രോഗ്രാമുകളും സമൃദ്ധിയിലുള്‍പ്പെടും. ഇതുവഴി അവരുടെ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ ശോഭിക്കാനും ഒരു ‘മില്ല്യണയറു’ടെ മനസ് സൃഷ്ടിക്കാനും സാധിക്കും.

ആനന്ദ : സന്തോഷമാണ് മനുഷ്യന്റെ ചിന്തകള്‍ക്ക് പക്വതയും വിശാലതയും നല്‍കുന്നത് എന്നാണ് പറയാനുള്ളത്. ഒരു പരിധിവരെ അത് ശരിയുമാണ്. സന്തോഷമുള്ള മനസിന് എന്തും ഉള്‍ക്കൊള്ളാനും മറ്റുള്ളവരെ മനസിലാക്കുവാനും സാധിക്കും. ഇതോടെ ലോകം നമ്മളിലേക്ക് തന്നെ ഒതുങ്ങാതെ സമൂഹത്തിലേക്കും വ്യാപിക്കും. എന്നാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക എന്നത് വളരെ ശ്രമകരമാണ്. ആനന്ദയിലൂടെ മനസിന് സമാധാനവും സംതൃപ്തിയും ലഭിക്കുകയും അശുഭ കാര്യങ്ങളെ പക്വമായി കൈകാര്യം ചെയ്യാനും താന്‍ ജീവിക്കുന്ന ചുറ്റുപാടിന് ഇണങ്ങി ജീവിക്കുവാനും നമ്മളെ സഹായിക്കും.

പ്രഭാവ്: നാം ആരാണ് എന്നതിനെക്കുറിച്ച് മറ്റുള്ളവരെക്കാള്‍ നമുക്ക് വ്യക്തമായി അവബോധം ഉണ്ടാകണം. സ്വന്തം വ്യക്തിത്വത്തെയും സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വയം വിലയിരുത്താന്‍ സാധിച്ചാല്‍ ഒരു പരിധിവരെ നമ്മുടെ മനസിനെ നമുക്ക് തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. ഇത് സാധിക്കാതെ വരുമ്പോഴാണ് മനുഷ്യന്‍ വികാരത്തിന് അടിമപ്പെട്ടുപോകുന്നത്. ഇത്തരം അവസ്ഥയില്‍ നിന്നും മനസിനെ രക്ഷിക്കുകയാണ് പ്രഭാവിലൂടെ ചെയ്യുന്നത്. ഇതുവഴി നമ്മളില്‍ ഉള്ള വിശ്വാസംതന്നെ മുറുകെ പിടിക്കാന്‍ സാധിക്കും.

ആകുലതകളാണ് പലപ്പോഴും മനുഷ്യനെ വികാരങ്ങള്‍ക്ക് അടിമപ്പെടുത്തുന്നത്. വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ഒരു പരിധിവരെ ജീവിതം സുഖമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. ഇതിന് ഒരു പ്രതിവിധിയാണ് ജീവസിന്റെ മ്യൂസിക്കല്‍ ഫ്രീക്വന്‍സീസ്. സംഗീത തരംഗങ്ങള്‍ക്ക് ഇത്രയൊക്കെ മനുഷ്യ മനസിനെ സ്വാധീനിക്കാന്‍ കഴിയുമോ എന്നല്ലേ സംശയം? സംശയിക്കേണ്ട, സാധിക്കും. കാരണം ഇവ ശാസ്ത്രീയമായി പരീക്ഷിച്ചറിഞ്ഞ വാസ്തവമാണ്. നിങ്ങള്‍ക്കും ഇത് അനുഭവിച്ചറിയാം, മാറ്റിവയ്ക്കാന്‍ കുറച്ച് സമയം മാത്രം ഉണ്ടായാല്‍ മതി. ഇതിന് പുറമേ ധാരാളം വെല്‍നസ് പ്രൊഡക്ടുകളും ജീവസ് മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇത് നമുക്ക് സുപരിചിതമല്ലാത്ത പുതിയൊരു ആശയമല്ലേ? ഇത്തരം പുത്തന്‍ ആശയങ്ങള്‍ അതിശക്തമായി രൂപപ്പെട്ടുവരുമ്പോള്‍ ലോകം നിങ്ങളെ അംഗീകരിച്ചു തുടങ്ങും. മറ്റുള്ളവര്‍ തെളിച്ച വഴിയിലൂടെ സഞ്ചരിക്കാതെ നമ്മുടേതായ പാത കണ്ടെത്തി മുന്നോട്ടു പോകുന്നവര്‍ വിജയത്തിന്റെ പടികള്‍ ചവിട്ടുമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ജീവസ് ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ മിനിമോള്‍ സജിത്ത്.

ജീവസിലൂടെ സമൂഹത്തില്‍ വലിയ ഒരു ചലനം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ സംരംഭക. രാജ്യത്ത് സാമ്പത്തികമായും സാമൂഹികമായും ആത്മീയമായും വിജയിച്ച ഒരു ലക്ഷം സംരംഭകരെ വാര്‍ത്തെടുക്കുക എന്ന വലിയൊരു ലക്ഷ്യവുമായി മുന്നോട്ട് കുതിക്കുകയാണ് ജീവസ് ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്.

നിശ്ചയദാര്‍ഢ്യത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി വിജയത്തിലേക്കുള്ള ചവിട്ടുപടികള്‍ കീഴടക്കിയതിന് നിരവധി അവാര്‍ഡുകളും ഇതിനോടകം മിനിമോള്‍ സജിത്തിനെ തേടിയെത്തിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button