അഗ്‌നി സുരക്ഷയ്‌ക്കൊപ്പം വിന്‍പവര്‍
അഗ്‌നിസുരക്ഷ കെട്ടിട സുരക്ഷയുടെ ഒരു ഘടകമാണ്. അഗ്‌നിബാധ മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ തടയാന്‍ അഗ്‌നി സുരക്ഷാ ഉപകരണങ്ങളുടെ ആവശ്യകത വളരെ പ്രാധാന്യമേറിയതാണ്. അത്തരത്തിലൊരു സംരംഭമാണ് മലപ്പുറം ജില്ലയില്‍ വളാഞ്ചേരി – പൂക്കാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്ന വിന്‍പവര്‍ ടെക്‌നിക്കല്‍ സര്‍വീസസ്.
വിന്‍പവര്‍ ടെക്‌നിക്കല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ പ്രദീപ്കുമാര്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത് 2017 ജനുവരി 1 നാണ്. ഇലക്ട്രിക്കല്‍ മേഖലയില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന് 23 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. മുംബൈയിലെ ഹൈടെക് എഞ്ചിനീയറിംഗ് സര്‍വീസസ് എന്ന കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റത്തെ കുറിച്ച് അദ്ദേഹം പഠിക്കുന്നത്. അവിടെ നിന്നാണ് സ്വന്തമായി ഫയര്‍ പ്രൊട്ടക്ഷന്‍ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. കൂടാതെ പ്രൊജക്റ്റ് മാനേജ്‌മെന്റ്, സിസ്റ്റം ഡിസൈനിങ്, കമ്മീഷനിങ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിപരിചയമുണ്ട്. 15 വര്‍ഷത്തിലേറെയായി ഫയര്‍ പ്രൊട്ടക്ഷന്‍ മേഖലയില്‍ ഇദ്ദേഹം സജീവമാണ്.
ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങാതെ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിങ്, ഗവണ്മെന്റ് പ്രൊജക്റ്റുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. അതുപോലെ മറ്റ് ഫയര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ആവശ്യമായിട്ടുള്ള പമ്പ് കണ്ട്രോള്‍ പാനല്‍സ്, ഡിസൈനിങ്, അസംബ്ലിങ്, കമ്മീഷനിംഗ് എന്നിവയും ഇദ്ദേഹത്തിന്റെ സേവനങ്ങളില്‍പെടുന്നു. അതിനുപുറമേ മറ്റ് ഇലക്ട്രിക്കല്‍ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമായ പിന്തുണയും ഇവര്‍ നല്‍കുന്നു. അതിനൊപ്പം, ഓരോ കെട്ടിടത്തിനും അനുസരിച്ചുള്ള ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം ഡിസൈന്‍ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് കൊടുക്കുന്നുണ്ട്.
ഫയര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രിഫിക്കേഷന്‍, ഡിസൈനിങ്, കമ്മീഷനിങ് എന്നീ മേഖലകളിലാണ് വിന്‍പവര്‍ പ്രാധാന്യം നല്‍കുന്നത്. അതുപോലെ വിവിധ തരം കെട്ടിടങ്ങള്‍ക്ക് ആവശ്യമായ ഫയര്‍ NOC, ഫൈനല്‍ അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ കസ്റ്റമേഴ്‌സിന്റെ ആവശ്യാനുസരണം വിന്‍പവര്‍ കൈകാര്യം ചെയ്തു നല്‍കുന്നു.
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി ഇന്ന് വിന്‍പവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വിന്‍പവര്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കൂടാതെ ഈ മേഖലയില്‍ കടന്നുവരാനും സ്വന്തമായി ബിസിനസ് തുടങ്ങാനും ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി അവരെ സ്വന്തം സ്ഥാപനത്തോടൊപ്പം ചേര്‍ത്ത് നിര്‍ത്താനും വിന്‍പവര്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ സ്വയം സംരംഭകരകാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രദീപ്കുമാറുമായി ബന്ധപ്പെടാവുന്നതാണ്.
Winpower Technical Services
EGP-XI/339B,
Safwa Arcade, Pookkattiry,
Edayur P.O., Valanchery,
Malappuram Dist – 676552
E-mail : mail.winpower@gmail.com
Phone :+91 70345 20529