ഓഹരി വിപണി ഇനി കൂടുതല്‍ ലാഭം നല്‍കുമോ?

Adv. Ameer Sha VP MA, LLB

Certified Investment & Strategy consultant
Equity India & Research & Mindmagna Research
Mobile: 85 4748 4769 / 79 0224 0332
കഴിഞ്ഞ 23 വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ നിക്ഷേപകര്‍ക്ക് വളരെ നല്ല ലാഭം നല്‍കിയ വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത് എന്ന് കാണാന്‍ കഴിയും. എന്നാല്‍ ഈ വര്‍ഷങ്ങളില്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് ചെയ്യപ്പെട്ടിരുന്ന റേഞ്ച് എന്നത് ഇപ്പോള്‍ മാര്‍ക്കറ്റ് നില്‍ക്കുന്ന റേഞ്ചിനു വളരെ താഴെയായിരുന്നു എന്നതായിരുന്നു ഒരു വലിയ സത്യം. ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് അടുത്ത ഏതാനും വര്‍ഷംകൊണ്ട് ഒരു ലക്ഷം എന്ന റേഞ്ചിലേക്ക് മുന്നേറുമോ എന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും വളരെ കുറഞ്ഞ സമയം കൊണ്ട് നമ്മുടെ മാര്‍ക്കറ്റ് ഈ നിലവാരത്തിലേക്ക് എത്തും എന്ന് നമ്മള്‍ സ്ഥിരമായി പറഞ്ഞിരുന്നു. അതേയവസരത്തില്‍ ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇന്‍ഡക്‌സ് നോക്കിയാല്‍ Consumption ഗ്രാഫ് പലപ്പോഴും താഴേക്ക് വരുന്നതായി കാണാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്‍സ്യൂമര്‍ ഇന്‍ഡക്‌സ് ഒരു നിലവാരത്തിലും ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റ് മറ്റൊരു നിലവാരത്തിലും സഞ്ചരിച്ചു കഴിഞ്ഞാല്‍ ഭാവിയില്‍ അത് നിക്ഷേപകരുടെ സാമ്പത്തിക സ്ഥിതിയെ വളരെയേറെ ബാധിക്കുമെന്നതില്‍ സംശയമില്ല എന്ന് മാത്രമല്ല, മ്യൂച്ചല്‍ ഫണ്ടുകള്‍ പോലും കാര്യമായ ലാഭം നല്‍കാത്ത അവസ്ഥയിലേക്ക് കൂപ്പു കുത്തുകയും ചെയ്യും എന്നൊരു വൈരുധ്യം നിലനില്‍ക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നത് കമ്പനികളുടെ പ്രോഡക്റ്റ് ഡിമാന്‍ഡ് മാത്രം നോക്കിയല്ല പലപ്പോഴും വിലനിലവാരം കേറുകയും ഇറങ്ങുകയും ചെയ്യുന്നത്. സാങ്കേതികമായി യാഥാര്‍ഥ്യവുമായി സ്‌റ്റോക്ക് മാര്‍ക്കറ്റ് വിലനിലവാരം വളരെയേറെ അകന്നു നില്‍ക്കുന്നു എന്നതാണ് സത്യം. ഇത്തരം സാഹചര്യത്തില്‍ മാര്‍ക്കറ്റിലെ വിലനിലവാരം എന്നത് വളരെയേറെ ചാഞ്ചാട്ടങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഇന്‍ഡക്‌സ് മറികടന്നുള്ള വളര്‍ച്ചയും കാണിക്കുമെന്നതാണ് മറ്റൊരു പ്രശ്‌നം. ഇത്തരം സാഹചര്യത്തില്‍ നിക്ഷേപകന് ഹ്രസ്വകാല ലാഭം ലഭിക്കുമെന്നത് വളരെയേറെ ഗുണം ചെയ്യുമെങ്കിലും ദീര്‍ഘകാല നിക്ഷേപകന് കാര്യമായ ലാഭം ലഭിക്കാതെ വരുകയും ചെയ്യും. തന്നെയുമല്ല ഹ്രസ്വകാല നിക്ഷേപത്തില്‍ വരുന്ന നഷ്ടങ്ങള്‍ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് വിപരീതവുമായിരിക്കും. ഇതാണ് മുഖ്യ പ്രശ്‌നം.
സ്‌റ്റോക്ക് മാര്‍ക്കറ്റ് വിലനിലവാരം വളരെ കൂടിയ നിലവാരത്തില്‍ കേറിക്കേറി വന്നാല്‍ മാര്‍ക്കറ്റ് കേറിയതിന്റെ ഇരട്ടി വേഗത്തിലാണ് ഇറങ്ങുക. ഇത്തരം സാഹചര്യത്തില്‍ ഓഹരിയുടെ വില പലപ്പോഴും നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ താഴ്ചയിലേക്ക് കുതിക്കും. എപ്പോള്‍ ഒരു മാര്‍ക്കറ്റ് തകര്‍ച്ച ഉണ്ടാവുമോ അപ്പോഴെല്ലാം ഓഹരി വിലകള്‍ അതിന്റെ Natural റേഞ്ചിലേക്ക് തിരിച്ചിറങ്ങാന്‍ ശ്രമങ്ങള്‍ നടത്തുമെന്ന് സാരം.
നമ്മള്‍ മുന്‍കാലങ്ങളില്‍ നടത്തിയ പല നിക്ഷേപങ്ങളും ഇപ്പോഴും 30 – 40% നഷ്ടത്തില്‍ നില്ക്കാന്‍ ഒരു പ്രധാന കാരണം മാര്‍ക്കറ്റിന്റെ ഇത്തരം പ്രകടനങ്ങളാണ്. കണ്‍സ്യൂമര്‍ ഇന്‍ഡക്‌സ് കാര്യമായി മുന്നേറാതെ സെക്ടറല്‍ ഓഹരികളുടെ വിലയില്‍ കാര്യമായ വിലവ്യത്യാസം കാണില്ല എന്ന് മാത്രമല്ല ഇത്തരം ഓഹരികളില്‍ ഒരു മുന്നേറ്റവും വര്‍ഷങ്ങളോളം കാണില്ല. നല്ല കമ്പനികളുടെ ഓഹരികള്‍ പോലും ഈ പ്രശ്‌നത്തില്‍ ചാഞ്ചാടുന്നതായി നമുക്ക് കാണാന്‍ കഴിയും.
ഓഹരി മാര്‍ക്കറ്റിലെ വിലനിലവാരം അളക്കുന്നതിനായി ആളുകള്‍ ധാരാളം ടൂളുകള്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ, ഈ കണക്കുകൂട്ടലുകള്‍ പലപ്പോഴും നമുക്ക് നഷ്ടം മാത്രമാണ് വരുത്തുന്നത് എന്ന് മാത്രം. മാര്‍ക്കറ്റ് അകന്നു നില്‍ക്കുന്ന സമയത്ത് ഫിനാന്‍ഷ്യല്‍ ടൂളുകള്‍ എടുത്ത് കൈകാര്യം ചെയ്യുകയും ഓഹരിയെ കോണ്‍സ്യൂമര്‍ ഇന്‍ഡക്‌സ് കേന്ദ്രീകൃതമല്ലാതെ കൈകാര്യം ചെയ്യുന്നതുമാണ് കണക്കു കൂട്ടലുകള്‍ പിഴക്കാന്‍ ഒരു പ്രധാന കാരണം. കണ്‍സ്യൂമര്‍ ഇന്‍ഡക്‌സ് (CPI) വളര്‍ച്ച എന്നത് ആവറേജ് വെറും 7%. നമ്മുടെ ബാങ്കിങ് ഇന്ററസ്റ്റ് റേറ്റും കണ്‍സ്യൂമര്‍ ഇന്‍ഡക്‌സ് റേറ്റും വളരെ Closely Connected ആണ് എന്ന് മാത്രമല്ല, ഇന്‍ഫ്‌ളേഷന്‍ റേഞ്ചില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് RBI നടപടികള്‍ സ്വീകരിക്കുന്നതും ഈ പ്രധാന ഘടകങ്ങളെ ആസ്പദമാക്കിയാണ്.
ഈ അവസരത്തില്‍ ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ നിക്ഷേപം നടത്താന്‍ പറ്റൂ. മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ മാര്‍ക്കറ്റിനെ ആസ്പദമാക്കിയാണെങ്കില്‍ അത് മാത്രമല്ല ഗ്ലോബല്‍ പ്രശ്ങ്ങള്‍ പ്രത്യേകിച്ച് അമേരിക്ക – ചൈന റിലേഷന്‍സ്, ഗ്ലോബല്‍ വാര്‍മിംഗ്, എക്‌സ്‌പോര്‍ട്ട് – ഇംപോര്‍ട്ട്, ഇന്ത്യന്‍ രൂപയുടെ വിലനിലവാരം, കാലാവസ്ഥാ വ്യതിയാനം എന്നീ ഘടകങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ മാര്‍ക്കറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കമ്പനികളെ നിക്ഷേപത്തിന് തിരഞ്ഞെടുക്കുമ്പോള്‍ 80% പോസിറ്റീവ് ഘടകങ്ങള്‍ മാത്രമുള്ള കമ്പനികളെ അവയുടെ വിലനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുക. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കാവുന്ന നല്ല കമ്പനികളെ കണ്ടെത്തി നിക്ഷേപം നടത്തുക. ഒരു പക്ഷെ നമുക്ക് പരിഗണിക്കാവുന്ന നല്ലൊരു മേഖലയെന്നത് നല്ല PSU കമ്പനികളെ കണ്ടെത്തി നിക്ഷേപം നടത്തുക എന്നതാണ്. ഈ അവസരത്തില്‍ കുറച്ചു കൂടി നല്ലൊരു മാര്‍ഗം, PSU കമ്പനികളെ മറ്റു മാര്‍ക്കറ്റ് ഘടകങ്ങള്‍ വളരെ മോശമായ രൂപത്തില്‍ പലപ്പോഴും ബാധിക്കാറില്ല എന്നതാണ് നാളിത് വരെയുള്ള പരിചയവും നിരീക്ഷണവും വ്യക്തമാക്കുന്നത് !
(ഇക്വിറ്റി ഇന്ത്യ & റിസര്‍ച്ച്, മൈന്‍ഡ് മാഗ്‌ന എന്നീ സ്ഥാപനങ്ങളുടെ സാരഥിയാണ് അഡ്വ. അമീര്‍ഷാ. വി.പി. കഴിഞ്ഞ ഇരുപത് വര്‍ഷമായി മാര്‍ക്കറ്റിങ്, റിസര്‍ച്ച്, സൈക്കോളജി & കൗണ്‍സിലിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ബന്ധപ്പെടാനുള്ള നമ്പര്‍ 8547484769)