EntreprenuershipSuccess Story

”ഇന്നര്‍വെയറുകള്‍ക്ക് ആരാണ് പ്രാധാന്യം നല്‍കുന്നത്?” മറുപടിയാവുകയാണ് ഈ മികച്ച സംരംഭം

കൊവിഡ് ലോക്ഡൗണിന് ശേഷം വടകരയിലും തലശ്ശേരിയിലുമൊക്കെ നിറഞ്ഞ ഒരു വലിയ സ്വപ്‌നത്തിന്റെ തുടക്കമായിരുന്നു ഫെമിന്‍ ഗ്ലാം (FEMINE GLAM). സ്ത്രീകള്‍ക്കായുള്ള ഇന്നര്‍വെയറുകളുടെ ബ്രാന്‍ഡാണ് ഫെമിന്‍ ഗ്ലാം എന്ന ഈ സംരംഭം…! എം.ബി.എ ബിരുദധാരിയായ രാഖിതയുടെ സംരംഭമാണ് ഫെമിന്‍ ഗ്ലാം. ഒരേസമയം അമ്മ, ഭാര്യ, ബിസിനസ് ലോഞ്ചര്‍, മാനുഫാക്ചറര്‍, ബ്രാന്‍ഡ് ബില്‍ഡര്‍ എന്നിങ്ങനെ നിരവധി ഉത്തരവാദിത്വങ്ങളില്‍ ശോഭിക്കുന്ന കോഴിക്കോട് വടകര സ്വദേശിയായ രാഖിതയുടെ വിജയകഥയിലൂടെ…


ഇന്ന് നമുക്ക് ചുറ്റും നിരവധി ക്ലോതിങ് ബ്രാന്‍ഡുകളുണ്ട്. എന്നാല്‍ മറ്റ് വസ്ത്രങ്ങള്‍ക്ക് നല്‍കുന്ന അത്രയും തിരഞ്ഞെടുപ്പും പ്രാധാന്യവും ഇന്നര്‍വെയറുകള്‍ തിരഞ്ഞടുക്കുമ്പോള്‍ നല്‍കാറുണ്ടോ? ഉള്ളിലിടുന്നതിന് എന്തിനാണ് ഇത്രയും ഭംഗി? വില കൂടിയത് എന്തിനാണ്? എന്നൊക്കെ ചിന്തിക്കുന്നവരായിരിക്കും പലരും. എന്നാല്‍, ഇവിടെ ‘ഇന്നറുകള്‍ക്ക് ആരാണ് പ്രാധാന്യം നല്‍കുന്നത്?’ എന്ന പൊതുചോദ്യത്തിന് മറുപടിയാവുകയാണ് ഈ മികച്ച സംരംഭം.

സ്ത്രീകളുടെ ആത്മവിശ്വാസം പുറത്തുനിന്ന് അല്ല, ഉള്ളില്‍ നിന്നാണ് തുടങ്ങുന്നത്. അതിനാല്‍ ഇന്നര്‍ വെയറുകളെയും സ്‌നേഹിക്കണം എന്നല്ലേ!


നല്ല ‘ക്വാളിറ്റി’യില്‍ എല്ലാവര്‍ക്കും വാങ്ങാനാകുന്ന വിലയില്‍ ബ്രാന്‍ഡഡ് ഇന്നര്‍ വെയറുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെമിന്‍ ഗ്ലാം എന്ന സംരംഭത്തിന് വടകരയില്‍ തുടക്കം കുറിക്കുന്നത്. 35 ബ്രാന്‍ഡുകളും അതോടൊപ്പം അഫോര്‍ഡബിള്‍ പ്രീമിയം കാറ്റഗറിയില്‍ സ്വന്തമായ ബ്രാന്‍ഡും വില്‍പന നടത്തുകയും പിന്നീട് തലശ്ശേരിയില്‍ ഒരു സ്‌റ്റോര്‍ ആരംഭിക്കുകയും ചെയ്തു.

ഓഫ്‌ലൈനിനു പുറമെ, ഓണ്‍ലൈനിലും വില്പന ആരംഭിച്ചു. റീട്ടെയ്‌ലില്‍ മാത്രം ഒതുക്കാതെ, മാനുഫാച്ചറിങ്ങും പിന്നീട് സ്വന്തമായി ആരംഭിച്ചു. അങ്ങനെ പടിപടിയായി ഫെമിന്‍ ഗ്ലാം വളര്‍ന്നു. ഇന്നര്‍ വെയര്‍ ബ്രാന്‍ഡുകള്‍ക്കിടയില്‍ ഫെമിന്‍ ഗ്ലാം എന്ന ബ്രാന്‍ഡ് നല്ല രീതിയില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഇന്ത്യക്ക് പുറത്തേക്കും ബിസിനസ്സ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫെമിന്‍ ഗ്ലാം.

മാര്‍ക്കറ്റില്‍ സുലഭമായ ഫെമിന്‍ ഗ്ലാമിന് റഗുലര്‍ കസ്റ്റമേഴ്‌സുണ്ട്. കൂടാതെ, ഷോപ്പുകളില്‍ ബ്രാന്‍ഡ് ചോദിച്ചെത്തുന്നവരുടെ എണ്ണവും ഈ സംരംഭത്തിന്റെ വിജയത്തെ ചൂണ്ടിക്കാട്ടുകയാണ്. പേര് പറഞ്ഞ് ആവശ്യക്കാര്‍ എത്തുന്ന ബ്രാന്‍ഡ് ആകാന്‍ ഫെമിന്‍ ഗ്ലാമിന് അധികം സമയമെടുക്കേണ്ടി വന്നില്ല. മികച്ച ഗുണമേന്മയില്‍, എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കുന്ന വിലയില്‍ മാര്‍ക്കറ്റില്‍ പ്രൊഡക്റ്റ് എത്തിക്കാന്‍ കഴിഞ്ഞതാണ് രാഖിതയുടെ വിജയം. അതുതന്നെയാണ് ഫെമിന്‍ ഗ്ലാമിന്റെ വിജയമന്ത്രം. ഭാവിയില്‍ എല്ലാ ജില്ലകളിലും ചെയ്ന്‍ ഓഫ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുക എന്നതാണ് രാഖിതയുടെ ലക്ഷ്യം.

ബിസിനസ് തുടങ്ങുമ്പോള്‍ പെട്ടെന്ന് വിജയിക്കുന്ന ആരുമുണ്ടാവില്ല, ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടിവരും. രാഖിതയുടെ ഇന്നര്‍വെയര്‍ ബ്രാന്‍ഡിനും മാര്‍ക്കറ്റില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഒട്ടേറെ പ്രതിസന്ധികളും കഷ്ടപ്പാടുകളും നേരിടേണ്ടി വന്നിരുന്നു. പ്രതിസന്ധികള്‍ക്ക് മുന്നില്‍ മുട്ടുകുത്താതെ, കാലിടറാതെ, ആത്മവിശ്വാസത്തോടെ, മുന്നോട്ട് ചുവട് വച്ചതിനാലാണ് ഇന്ന് അഭിമാനത്തോടെ അറിയപ്പെടുന്ന സംരംഭകയാകാന്‍ രാഖിതയ്ക്ക് സാധിച്ചത് എന്നതും ശ്രദ്ധേയമാണ്.

രണ്ടാമത്തെ സ്‌റ്റോര്‍ ആരംഭിക്കുന്നതിന് മുന്‍പായി തന്റെ ബ്രാന്‍ഡിനെ ആളുകളിലേക്ക് എത്തിക്കാന്‍ പൊരിവെയിലത്ത് കുഞ്ഞുമായി നിന്ന് നോട്ടീസ് വിതരണം നടത്തിയിട്ടുണ്ട്. അന്ന്, പുച്ഛത്തോടെയുള്ള പല മുഖങ്ങളും കാണേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ പുച്ഛിച്ച മുഖങ്ങളെ നോക്കി തളരാന്‍ തയ്യാറായില്ല, പകരം ലക്ഷ്യത്തിലേക്കുള്ള ദൂരം കുറക്കാനാണ് രാഖിത ശ്രമിച്ചത്.

സ്വന്തം ബ്രാന്‍ഡിനെ ഔട്ട്‌ലെറ്റുകള്‍ വഴി എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് രാഖിതയുടെ ലക്ഷ്യം. അതും ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’യായി, ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെ മാര്‍ക്കറ്റില്‍ എത്തിക്കുക. ‘ബ്രെസ്റ്റ് കാന്‍സര്‍’ സര്‍ജറി കഴിഞ്ഞവര്‍ക്ക് ഇന്നര്‍വെയറുകള്‍ സൗജന്യമായി തയ്യാറാക്കി നല്‍കാനും പദ്ധതിയുണ്ട്. ‘വുമണ്‍ എംപവര്‍മെന്റു’ം തന്റെ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നുവെന്നും രാഖിത പറയുന്നു. പാഷനേറ്റായ സ്ത്രീകളാണ് സ്ഥാപനത്തിലെ സ്റ്റാഫുകള്‍. തുടക്കത്തില്‍ തന്നോടൊപ്പം കൂടിയ സ്റ്റാഫുകളാണ് ഇന്നും കൂടെയുള്ളതെന്നും അവരും ഈ സംരംഭത്തിന്റെ വളര്‍ച്ചയുടെ പ്രധാന ഭാഗമാണെന്നുമാണ് രാഖിത ഫെമിന്‍ ഗ്ലാമിന്റെ വിജയ രഹസ്യമായി പറയുന്നത്.

വെല്ലുവിളികള്‍ പലത് ഉണ്ടായപ്പോഴും ഭര്‍ത്താവ് സധീഷിന്റെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നുവെന്നും രാഖിത പറഞ്ഞു. ആത്മവിശ്വാസവും പാഷനുമാണ് രാഖിത എന്ന യുവ സംരംഭകയെ ഈ കാണുന്ന വിജയത്തിലേക്ക് നയിച്ചത്.

Insta: https://www.instagram.com/femineglam/profilecard/?igsh=MWw0ejlqMWdqcW92Zw==

Facebook:https://www.facebook.com/share/1ANdseqE5d/?mibextid=qi2Omg

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button