ഹിജാബണിഞ്ഞ് മൊഞ്ചത്തിയാകാം… ഹിജാബുകളുടെ കണ്ണഞ്ചിപ്പിക്കും കളക്ഷനുമായി Rubyz Hijabs
വസ്ത്രത്തിനിണങ്ങുന്ന നിറത്തിലും ഡിസൈനിലുമുള്ള ഹിജാബും ഷാളുമണിഞ്ഞ് അതിസുന്ദരിയായെത്തുന്ന പെണ്‍കുട്ടികളെ കാണുന്നത് ഒരു ഐശ്വര്യം തന്നെയാണ്. നിങ്ങള്‍ക്കും അങ്ങനെ അണിഞ്ഞൊരുങ്ങണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ വൈവിധ്യങ്ങളായ ഇംപോര്‍ട്ടഡ് ഹിജാബുകളുടെ ശേഖരമൊരുക്കി Rubyz Hijabs നിങ്ങളെ കാത്തിരിപ്പുണ്ട്.
കൊല്ലം ജില്ലയിലെ അഞ്ചലിലാണ് Rubyz Hijabs സ്ഥിതി ചെയ്യുന്നത്. ഒരു വീട്ടമ്മ കൂടിയായ റുബിനയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഈ സ്ഥാപനം. ഷറഫുദ്ദീന്റെയും അനീസ ബീവിയുടെയും മകളായ റുബീനയുടെ ചെറുപ്പം മുതല്ക്കേ ഉള്ള ആഗ്രഹമായിരുന്നു ഒരു സംരംഭം ആരംഭിക്കുക എന്നത്.
എയര്‍ലൈന്‍ മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയ റുബിനയ്ക്ക് സ്വന്തമായൊരു സംരംഭം എന്ന ആഗ്രഹത്തിന് നാള്‍ക്കുനാള്‍ തീവ്രത കൂടി വന്നു. അങ്ങനെയിരിക്കെയാണ് ഹിജാബ് ഷോപ്പ് എന്ന ആശയം മനസിലേക്ക് എത്തിയത്. തന്റെ കുടുംബത്തോടൊപ്പം ബിസിനസും കൊണ്ടുപോകാന്‍ ആഗ്രഹിച്ച റുബിന തുടക്കത്തില്‍ വീട്ടിലിരുന്ന് ആരംഭിച്ച ഒരു ഓണ്‍ലൈന്‍ സംരംഭമായിരുന്നു ഇത്. പിന്നീട് ഇന്ത്യ മുഴുവന്‍ വ്യാപിച്ച് ഓണ്‍ലൈനായും അഞ്ചലിലെ സ്ഥാപനം വഴി ഓഫ് ലൈനായും പ്രവര്‍ത്തിച്ചുവരികയാണ് Rubyz Hijabs.
ഹിജാബുകളുടെ വലിയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. നാം ആഗ്രഹിക്കുന്ന വെറൈറ്റി കളക്ഷനുകള്‍ Rubyz Hijabs ല്‍ നിന്ന് ലഭിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഹിജാബുകള്‍ക്ക് പുറമെ പര്‍ദ്ദ, മഫ്ത, ഷാളുകള്‍, പ്രാര്‍ത്ഥനാ വസ്ത്രങ്ങള്‍, ഹിജാബ് ക്യാപ്പുകള്‍, മറ്റ് ആക്സസറീസ് എന്നിങ്ങനെയെല്ലാം റുബിന തന്റെ ഷോപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഉത്പന്നങ്ങളുടെ ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല റുബിന. അതിനാല്‍ മേല്‍ത്തരം ഉത്പന്നങ്ങള്‍ മലേഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്താണ് വില്പന നടത്തുന്നത്. നേരിട്ടുള്ള വില്പനയ്ക്ക് പുറമെ ഓള് ഇന്ത്യാ ഡെലിവറിയും ലഭ്യമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തോടെ ഓണ്‍ലൈന്‍ ബിസിനസ് രംഗത്ത് മൂന്ന് വര്‍ഷം തികയ്ക്കുകയാണ് റുബിന.
കേരളത്തില്‍ മറ്റ് ജില്ലകളിലേയ്ക്കും തന്റെ ബിസിനസ് ആരംഭിക്കണമെന്ന ആഗ്രഹവുമായാണ് റുബിന ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. റുബിനയുടെ സ്വപ്നങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കി ഭര്‍ത്താവ് ഹംസയും മക്കളായ അബ്ദുള്ള മുഹമ്മദും മുഹമ്മദ് ലുക്മാനും എപ്പോഴും കൂടെത്തന്നെയുണ്ട്.
ഭാര്യയും അമ്മയുമായി എന്ന കാരണത്താല്‍ തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം ഉപേക്ഷിച്ചു വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നവരാണ് ഇന്ന് മിക്ക സ്ത്രീകളും. അങ്ങനെയുള്ളവര്‍ക്കും അവരുടെ സ്വപ്നങ്ങള്‍ സഫലീകരിച്ച് ജീവിതത്തില്‍ വിജയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മ കൂടിയായ റുബിന.
കുടുംബത്തിന് ആവശ്യമുള്ള സമയത്ത് അവര്ക്കരികിലും മറ്റ് സമയങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെയും കുതിച്ച റുബിന സ്ത്രീകള്‍ക്ക് ഒരു മാതൃക തന്നെയാണ്.
ഫോണ്‍: 9895684683
Instagram Id: @rubyz_hijabs
Website: Rubyzhijabs.com