ഓരോ പ്രഭാതവും ഉണര്‍വേകാം… Wake up With Sans Beauty Care
പൊരുതി ജയിക്കാനുള്ള കഴിവും അതിനുള്ള മനസ്സും ഉണ്ടെങ്കില്‍ ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാന്‍ നിഷ്പ്രയാസം സാധിക്കുന്നു. അവിടെ സ്ത്രീയും പുരുഷനും ഒരുപോലെ ശക്തരും പ്രാപ്തരുമായി മാറാറുണ്ട്. ഇത് അവരെ എത്തപ്പെടുന്ന മേഖലയില്‍ കൂടുതല്‍ കഴിവുള്ളവരാക്കി മാറ്റുന്നു. സംരംഭ മേഖലയില്‍ തന്റേതായ കഴിവില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച Sans Beauty Clinic ന്റെ ഉടമയായ ശാന്തികൃഷ്ണ തന്റെ സംരംഭത്തിലെ പുതിയ നേട്ടങ്ങളെ കുറിച്ച് ‘സക്‌സസ് കേരള’യോട് പങ്കുവയ്ക്കുന്നു.
ചേര്‍ത്തലയിലെ ഒരു ട്രഡീഷണല്‍ നായര്‍ ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ശാന്തികൃഷ്ണ ചെറുപ്പം മുതല്‍ തന്നെ ബിസിനസ് മേഖലയുടെ ഉയര്‍ച്ച താഴ്ചകള്‍ കണ്ടറിഞ്ഞു വളര്‍ന്നതാണ്. ഇത് ശാന്തിയില്‍ ഒരു നല്ല സംരംഭക ആകാന്‍ വേണ്ട എല്ലാ പാഠങ്ങളും അന്നേ പകര്‍ന്നു കിട്ടിയിരുന്നു. തന്റെ പഠനശേഷം സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചറായി ജോലി ചെയ്തിരുന്ന ശാന്തികൃഷ്ണ വിവാഹ ശേഷമാണ് സ്വന്തമായൊരു സംരംഭം എന്നതിലേക്ക് തിരിഞ്ഞത്. Aesthetic Cosmetology യില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ഈ സംരംഭക, സ്‌കിന്നില്‍ തന്നെ കൂടുതല്‍ സ്‌പെഷ്യലൈസ് ചെയ്തുകൊണ്ട് Beauty Clinic എന്ന സംരംഭത്തില്‍ തുടങ്ങി, ഇന്ന് Sans Beauty Academy വരെ എത്തി നില്‍ക്കുന്നു.
Wake Up With No Make Up എന്ന പുത്തന്‍ ആശയമാണ് ഈ സംരംഭക ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. മേക്കപ്പില്ലാതെ ഇനി നിങ്ങള്‍ക്കുണരാം… അത് എങ്ങനെ സാധ്യമാകും എന്നല്ലേ… നിങ്ങളുടെ ‘സ്‌കിന്നി’ലെ എന്തുതരം പ്രശ്‌നങ്ങളുമായി ആയിക്കൊള്ളട്ടെ അത് Permanent Cosmetic മേക്ക് ഓവറില്‍ നിന്നുകൊണ്ട് അതിനെ Semi-Permanent ആയി 45 വര്‍ഷങ്ങളോളം നീണ്ടുനില്ക്കുന്ന തരത്തില്‍ നിലനിര്‍ത്തുന്ന രീതിയാണ് Wake Up With No Make Up എന്ന പുതിയ ആശയത്തിലൂടെ സാധ്യമാക്കുന്നത്. സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍ അങ്ങനെ നിങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ ഏതുമായിക്കൊള്ളട്ടെ. അതില്‍ ഇനി യാതൊരുവിധ ടെന്‍ഷനും വേണ്ട.
Sans Beauty Clinic ന്റെ കാക്കനാട് I M G ജംഗ്ഷനില്‍ തുടങ്ങിയ പുതിയ ബ്രാഞ്ചില്‍ വൈവിധ്യങ്ങള്‍ ഏറെയാണ്. ചുണ്ടുകളുടെ കറുത്ത നിറം മാറ്റി സ്വാഭാവിക നിറത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന Permanent Lip Colouring and Lip Neutralization, കണ്‍പീലികള്‍ക്ക് കൂടുതല്‍ മിഴിവും അഴകും നല്‍കുന്ന Eyelash Extensions, ‘ഹെയര്‍ തിക്‌നസ്’ വര്‍ദ്ധിപ്പിക്കാന്‍ Hair Extension, കൂടാതെ Micro Needing, Micro Blading, Permanent Stretch Mark Treatment തുടങ്ങി നിങ്ങളുടെ സ്‌കിന്നിന്റെ എല്ലാ പ്രശ്‌നങ്ങളും ഇവിടെ നിന്നും ട്രീറ്റ്‌മെന്റിലൂടെ മാറ്റിയെടുക്കാം.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണ തന്റെ സംരംഭത്തിന് കൂടുതല്‍ ശക്തി പകരുന്നതാണെന്നും ബിസിനസ് മേഖലയിലേക്ക് എത്തിയ ശേഷം തനിക്ക് ഉണ്ടായ നേട്ടങ്ങള്‍ അനവധിയാണെന്നും ഈ സംരംഭക പറയുന്നു. സ്ത്രീകള്‍ എപ്പോഴും സാമ്പത്തികമായി ‘ഇന്‍ഡിപെന്‍ഡന്റായി’ നില്‍ക്കാന്‍ ശ്രമിക്കുക. അപ്പോള്‍ മാത്രമാണ് അവളെ എല്ലാവരും അംഗീകരിക്കപ്പെടുന്നതെന്നും ഈ സംരംഭക ഓര്‍മപ്പെടുത്തുന്നു.