News Desk
കോവിഡ് പ്രതിസന്ധി ; ആസ്തികള്‍ വില്‍ക്കാനൊരുങ്ങി വോഡാഫോണ്‍ ഐഡിയ
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ആസ്തികള്‍ വിറ്റ് പണം സമാഹരിക്കാനൊരുങ്ങി വോഡാഫോണ്‍ ഐഡിയ. ബ്രോഡ്ബാന്‍ഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബര്‍ യൂണിറ്റ്, മൂന്ന് ഡാറ്റ സെന്ററുകള്‍ വിറ്റ് 7400 കോടി സമാഹരിക്കുകയാണ് ലക്ഷ്യം.
2021ല്‍ സ്പെക്ട്രം കുടിശികയിനത്തില്‍ 22,500 കോടി അടയ്ക്കാനുണ്ട്.350 കോടി മാത്രമാണ് കമ്പനിയില്‍ നീക്കിയിരുപ്പുള്ളത്.മാര്‍ച്ചില്‍ 6985 കോടി രൂപയുടെ നഷ്ടം രേഖപ്പെുത്തിയതാണ് ആസ്തികള്‍ വില്ക്കാന് കമ്പനിയെ പ്രേരിപ്പിച്ചത്. 2019 ല്‍ ഫൈബര്‍ ആസ്തികളും, ഡാറ്റ സെന്റര്‍ ബിസിനസും വില്ക്കാന് ശ്രമിച്ചുവെങ്കിലും നടന്നില്ല.. കോവിഡ് മൂലം വരുമാനത്തിലുണ്ടായ നഷ്ടം വ്യവസായങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് കമ്പനി പറയുന്നു.