സ്വപ്‌നവീടുകള്‍ക്ക് ചിറകുകള്‍ നല്‍കി വിശാഖിന്റെ ആസ്പയര്‍ ആര്‍ക്കിടെക്ട്

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട്. ആ സ്വപ്‌നത്തിന് കരുത്തും സൗന്ദര്യവും പകരുകയാണ് തൃശൂര്‍ സ്വദേശിയായ വിശാഖ്. ബിടെക് ബിരുദത്തിന് ശേഷം ആര്‍ക്കിടെക്റ്റ് കോഴ്‌സും പൂര്‍ത്തിയാക്കി, പ്രവാസത്തിന്റെ മണ്ണായ ദുബായില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം നേടിയ ശേഷമാണ് വിശാഖ് സ്വന്തം നാട്ടില്‍ Aspire Architect എന്ന തന്റെ സംരംഭത്തിന് തുടക്കം കുറിച്ചത്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് പത്തു വര്‍ഷത്തെ പാരമ്പര്യവുമായി തലയുയര്‍ത്തി നില്‍ക്കുന്നതിന് പിന്നില്‍ വിശാഖിന്റെ നിശ്ചയദാര്‍ഢ്യം കൂടിയുണ്ട്.
തുടക്കത്തില്‍ തന്റെ സുഹൃത്തായ മുസ്തഫയ്‌ക്കൊപ്പമാണ് വിശാഖ് ഈ യാത്ര തുടങ്ങിയത്. സുഹൃത്തുക്കള്‍ എന്നതിലുപരി മികച്ച പാര്‍ട്ണര്‍മാരായി ഇരുവരും ചേര്‍ന്ന് ബിസിനസ് കെട്ടിപ്പടുത്തു. സുഹൃത്തിന് വേണ്ടി ചെയ്ത ആദ്യ പ്രോജക്റ്റ് എല്ലാവരാലും പ്രശംസിക്കപ്പെട്ടതോടെ പുതിയ അവസരങ്ങള്‍ വിശാഖിനെ തേടിയെത്തി. പടി പടിയായായിരുന്നു വിശാഖിന്റെ തുടക്കം. ഈ നിരന്തര പ്രയത്‌നം തന്നെയാണ് 80ലധികം പ്രോജക്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ നൂറിലധികം തൊഴിലാളികളുള്ള സംരംഭമായി ആസ്പയര്‍ ആര്‍ക്കിടെക്ട് വളര്‍ന്നതിനു പിന്നില്‍.

പ്രധാനമായും തൃശൂര്‍, എറണാകുളം, പാലക്കാട് എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആസ്പയര്‍ കണ്‍സ്ട്രക്ഷന്‍, ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിങ്, സൈറ്റ് വിസിറ്റ്, പെര്‍മിറ്റ്, ലാന്‍ഡ്‌സ്‌കേപ്പിംഗ് തുടങ്ങി ഒരു വീടിന്റെ പൂര്‍ത്തീകരണത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുന്നുണ്ട്. കേവലം സ്‌ക്വയര്‍ ഫീറ്റ് കണക്കിലല്ല, മറിച്ച് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയ്ക്കും ഉപഭോക്താവിന്റെ ബജറ്റിനുമാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്.

ക്ലെയ്ന്റിന് ഇഷ്ടമുള്ള മെറ്റീരിയലുകള്‍ അവരുടെ ബജറ്റില്‍ നേരിട്ട് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് സ്ഥാപനത്തെ മറ്റ് സംരംഭങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പണത്തിന്റെ കണക്കുകള്‍ ക്ലെയ്ന്റിന് വ്യക്തമായി ബോധ്യപ്പെടുത്തിക്കൊണ്ടുള്ള സുതാര്യമായ ഇടപാടുകളും ആസ്പയറിന്റെ മറ്റൊരു പ്രത്യേകതയാണ്. പണി പൂര്‍ത്തിയാക്കി ഒരു വര്‍ഷം വരെ സൗജന്യ മെയിന്റനന്‍സും സ്ഥാപനം ഉറപ്പാക്കുന്നുണ്ട്.

സാധാരണക്കാരനും പ്രീമിയം ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മിച്ച് നല്‍കുക എന്നതാണ് വിശാഖിന്റെ ലക്ഷ്യം. പരമ്പരാഗതമായ ശൈലിയും ആധുനികമായ ശൈലിയും ഒരുപോലെ ആസ്പയറിന്റെ കൈകളില്‍ ഭദ്രമാണ്. ലാഭത്തെക്കാള്‍ ഉപഭോക്താവിന്റെ സംതൃപ്തിക്ക് പ്രാധാന്യം നല്‍കുന്നതാണ് തന്റെ വിജയരഹസ്യമെന്ന് വിശാഖ് കൂട്ടിചേര്‍ക്കുന്നുണ്ട്.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ കേരളത്തിലുടനീളം ബ്രാഞ്ചുകള്‍ ആരംഭിച്ച് ഈ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ സംരംഭകന്‍. തങ്ങളുടെ സ്ഥാപനം എന്നപോലെ ആത്മാര്‍ഥമായി കൂടെ നില്‍ക്കുന്ന മികച്ച ജീവനക്കാരുടെ പിന്തുണയുമുണ്ട് ആസ്പയറിന്റെ വിജയത്തിന്.




