നിറങ്ങളിലൂടെ ജീവിതം സൃഷ്ടിക്കുന്ന ഒരു സുന്ദരമായ യാത്ര, വിജയത്തിന്റെ കൊടിമരം നാട്ടി വിജയലക്ഷ്മിയുടെ Mantra Artz!

പാരമ്പര്യവും സമകാലിക സൃഷ്ടിപ്പും ഒത്തുചേര്‍ത്ത്, ഏറ്റവും വ്യക്തിഗതവും ഹൃദയസ്പര്‍ശിയുമായ ആര്‍ട്ട് വര്‍ക്കുകള്‍ അവതരിപ്പിക്കുന്ന ഒരു പ്രേരണാദായകമായ ഓണ്‍ലൈന്‍ ആര്‍ട്ട് ബ്രാന്‍ഡായി Mantra Artz ഇന്ന് നിലകൊള്ളുന്നു. 2018 ല്‍ വിജയലക്ഷ്മി സ്ഥാപിച്ച ഈ സംരംഭം, വ്യക്തികളുടെ ഓര്‍മകളെയും വികാരങ്ങളെയും തഴുകി, കാലാതീതമായ കലാസൃഷ്ടികളാക്കി മാറ്റുന്നു. പോര്‍ട്രെയിറ്റ് ഡ്രോയിംഗും ഫാബ്രിക് പെയിന്റിംഗും മുതല്‍ റെസിന്‍ ആര്‍ട്ട്, കസ്റ്റമൈസ്ഡ് ഗിഫ്റ്റുകള്‍, പ്രിസര്‍വേഷന്‍ ആര്‍ട്ട്, ഹോം ഡെക്കര്‍ വരെ, പ്രത്യേകിച്ചും ക്ലെയ്ന്റിന്റെ ഇഷ്ടാനുസൃതമായ ആവിഷ്‌കാരങ്ങള്‍ക്കായുള്ള ഇടമായാണ് Mantra Artz ഇന്ന് അറിയപ്പെടുന്നത്.

വിജയലക്ഷ്മിക്ക് ചിത്രരചന വെറുമൊരു കല മാത്രമല്ല, ജീവിതത്തിലെ ഒരു ആശ്രയമായിരുന്നു. ചിത്രരചനയിലെ ആദ്യഗുരുവായിരുന്ന പിതാവിന്റെ പെട്ടെന്നുള്ള വിടവാങ്ങലിന് ശേഷമുള്ള ദു:ഖത്തില്‍ നിന്ന് പുറത്തെത്താന്‍ അവര്‍ പൂര്‍ണമായി ചിത്രരചനയിലേക്കു തിരിഞ്ഞു. ‘കല എന്നെ ആശ്വസിപ്പിച്ചു, ദുഃഖം നിറങ്ങളില്‍ മറഞ്ഞു’, വിജയലക്ഷ്മി പറയുന്നു. ഒരു വിനോദമായി തുടങ്ങിയ ഈ യാത്ര, കാലാനുസരണമായി വളര്‍ന്ന്, ‘മൗത്ത് പബ്ലിസിറ്റി’യുടെയും ഇന്‍സ്റ്റാഗ്രാം പ്രചാരത്തിന്റെയും കരുത്തോടെ വിജയകരമായ ബിസിനസായി മാറി. ഇന്ന് Mantra Artz ന്റെ ട്രെന്‍ഡിംഗ് വരമാല പ്രിസര്‍വേഷന്‍ വര്‍ക്കുകള്‍ പ്രശംസകളും പുതിയ അവസരങ്ങളും നേടുന്നു.
ഓരോ ആര്‍ട്ട് വര്‍ക്കുകളും വിട്ടുവീഴ്ച ചെയ്യാതെ ഗുണനിലവാരം ഉറപ്പുവരുത്തിയും ക്ലെയ്ന്റിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസൃതമായും രൂപകല്‍പ്പന ചെയ്യുന്നതിലാണ് Mantra Artz ന്റെ മികവ്. വിജയലക്ഷ്മിയുടെ പിന്നില്‍ ഭര്‍ത്താവ് അഭിരാം, അവര്‍ക്ക് പിന്തുണയും പ്രചോദനവും നല്‍കി ഏറ്റവും വലിയ ‘ചിയര്‍ ലീഡറാ’യി നിലകൊള്ളുന്നു.

മുന്നോട്ടുള്ള കാഴ്ചയില്‍, Mantra Artz നെ വലിയൊരു ആര്‍ട്ട് ബ്രാന്‍ഡായി വികസിപ്പിച്ച്, ഒരു സ്വന്തം ആര്‍ട്ട് സ്‌റ്റോര്‍ സ്ഥാപിക്കുകയാണ് വിജയലക്ഷ്മിയുടെ വലിയ സ്വപ്‌നം. ‘ഓരോ പോസിറ്റീവ് പ്രതികരണവും പുതിയ സ്വപ്‌നങ്ങള്‍ക്കുള്ള ചിറകാണ്’, അവര്‍ പുഞ്ചിരിച്ചുകൊണ്ട് പറയുന്നു. ദു:ഖത്തിന്റെ ആഴങ്ങളില്‍ നിന്നാണ് ഏറ്റവും മനോഹരമായ വിജയങ്ങള്‍ ഉരുത്തിരിയുന്നത് എന്ന് വിജയലക്ഷ്മിയുടെ യാത്ര തെളിയിക്കുന്നു.