EntreprenuershipSuccess Story

VIHARA DESIGN; ഓരോ ഡിസൈനിലൂടെയും ഭാവിയെ രൂപപ്പെടുത്തുന്നു

ഇന്ന് കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ മേഖലയില്‍ വ്യത്യസ്തത സൃഷ്ടിക്കുന്നത് ആശയങ്ങള്‍ മാത്രമല്ല, അവയെ കൃത്യമായി നടപ്പാക്കുന്ന പ്രൊഫഷണല്‍ സമീപനം കൂടിയാണ്. ‘പ്ലാനിങ്’ മുതല്‍ ‘എക്‌സിക്യൂഷന്‍’ വരെയുള്ള ഓരോ ഘട്ടത്തിലും ക്വാളിറ്റിയും സമയക്രമവും ഒരുപോലെ പാലിക്കുന്ന സ്ഥാപനങ്ങളാണ് ദീര്‍ഘകാല സാന്നിധ്യം ഉറപ്പാക്കുന്നത്. അത്തരമൊരു വ്യക്തമായ പ്രവര്‍ത്തനശൈലിയോടെയാണ് മാവേലിക്കര സ്വദേശി നേതി അഭിലാഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന Vihara Design Build Company കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ രംഗത്ത് സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ചെടുത്തിരിക്കുന്നത്.

റെനോവേഷന്‍, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ തുടങ്ങി വര്‍ക്കുകളാണ് കമ്പനി ചെയ്ത് വരുന്നത്. ഇതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഇന്റീരിയര്‍ ഡിസൈനിങ്ങിനാണ്. ആറ് വര്‍ഷമായി കമ്പനി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നേരത്തെ ദുബായില്‍ സ്വന്തമായൊരു സ്ഥാപനം നടത്തിയ പരിചയവും അഭിലാഷിനുണ്ടായിരുന്നു. ബിടെക്ക് സിവിലും ആര്‍കിടക്ചറില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കിയശേഷം 2006ല്‍ വിദേശത്ത് പോയി അവിടെ പത്ത് വര്‍ഷം പ്രവര്‍ത്തിച്ചതിന് ശേഷമാണ് അവിടെ തന്നെ സ്വന്തം സംരംഭം ആരംഭിച്ചത്. കോവിഡിന് ശേഷമാണ് നാട്ടിലെത്തി സ്വന്തം സംരംഭം ആരംഭിച്ചത്.

വിദേശത്ത് പ്രവര്‍ത്തിച്ച പരിചയവും വര്‍ക്ക് ക്വാളിറ്റിയിലൂടെയും Vihara Design ന് മികച്ചൊരു തുടക്കം നല്‍കാന്‍ അഭിലാഷിന് സാധിച്ചു. ഇതിനോടകം അനവധി പ്രൊജക്ടുകളാണ് കമ്പനി പൂര്‍ത്തിയാക്കിയത്. എല്ലാ തരത്തിലുള്ള സിവില്‍ വര്‍ക്കുകളും അതിനോടൊപ്പം ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കായി സ്വന്തമായൊരു ഫാക്ടറിയും Vihara Design ന് ഉണ്ട്.

നിരവധി റെസിഡന്‍ഷ്യല്‍ ഇന്റീരിയര്‍ വര്‍ക്കുകളും എറണാകുളത്തും തിരുവനന്തപുരത്തുമായി നിരവധി ഓഫീസ് വര്‍ക്കുകളും കമ്പനി വിജയകരമായി പൂര്‍ത്തിയാക്കി നല്‍കിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മികച്ച മത്സരം നിലനില്‍ക്കുന്നതിനാല്‍ തന്നെ ക്വാളിറ്റിക്ക് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തന രീതിയും വര്‍ഷങ്ങളായി നേടിയെടുത്ത വിശ്വാസ്യതയുമാണ് കമ്പനിയെ മുന്നേറാന്‍ സഹായിച്ചത്. Vihara Design ന്റെ ഉറച്ച അടിത്തറയായി പ്രവര്‍ത്തിക്കുന്നത് അവരുടെ സ്റ്റാഫുകളുടെ ടീം തന്നെയാണ്.

ഈ യാത്രയില്‍ അഭിലാഷിന് വലിയ പിന്തുണയായി കൂടെ നിന്നത് ഭാര്യ ആതിരയും കുടുംബവുമാണ്. തന്റെ യാത്രയിലുടനീളം എല്ലാ പ്രതിസന്ധികളിലും കൂടെ നിന്നത് കുടുംബമാണെന്നും അഭിലാഷ് പറയുന്നു.

ക്ലെയ്ന്റിന്റെ സംതൃപ്തിയാണ് നമുക്ക് ലഭിക്കേണ്ട വലിയ പ്രതിഫലമെന്നാണ് നേതി അഭിലാഷ് പറയുന്നത്. മുന്നോട്ടുള്ള യാത്രയിലും കരുത്താവുക ‘കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍’ തന്നെയാണ്. അതിനാല്‍ സത്യസന്ധതയും, വര്‍ക്ക് ക്വാളിറ്റിയും Vihara Design ഒരിക്കലും വിട്ടുവീഴ്ച ചെയ്യുന്നില്ല. നിലവില്‍ ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും സോഷ്യല്‍ മീഡിയ വഴിയുമാണ് കമ്പനിക്ക് കൂടുതല്‍ വര്‍ക്കുകള്‍ ലഭിക്കുന്നത്. മികച്ച ക്വാളിറ്റിയില്‍ നിശ്ചയിച്ച സമയ പരിമിതിക്കുള്ളില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി നല്‍കുന്നു എന്നതാണ് കമ്പനിയെ വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകം.

ഒരു വര്‍ക്ക് ഏറ്റെടുത്താല്‍ പ്രോജക്ട് പൂര്‍ത്തിയാകുന്നത് വരെ അഭിലാഷ് നേരിട്ട് സൈറ്റിലെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ് കമ്പനിയുടെ പ്രത്യേകത. ക്ലെയ്ന്റുമായി കൃത്യമായ ആശയവിനിമയം നിലനിര്‍ത്തി, ആവശ്യങ്ങളും മാറ്റങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിലൂടെ പ്രോജക്ടുകള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുകയാണ് അദ്ദേഹത്തിന്റെ സമീപനം.

ഒരു വീടായാലും ഓഫിസായാലും, ഓരോ ഇടവും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്ന സമീപനമാണ് Vihara Design Build Company യെ വ്യത്യസ്തമാക്കുന്നത്. അനുഭവവും ഡിസൈനും ക്വാളിറ്റിയും ഒരുമിച്ചുചേരുമ്പോള്‍, Vihara Design ഇന്ന് നിര്‍മാണ രംഗത്ത് ശക്തമായൊരു ബ്രാന്‍ഡായി മുന്നേറുന്നു.

For connecting us, please visit ;

https://www.instagram.com/viharadesignsbulid?igsh=MWl2MHpjd3FkOHB6NA%3D%3D

https://share.google/wK7dtVPTHSyslf32G

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button