വേദാത്മിക; ഹെര്‍ബല്‍ ബ്യൂട്ടി പ്രോഡക്ടുകളുടെ സ്വന്തം ബ്രാന്‍ഡുമായി ഭാവിയിലേക്കൊരു ‘കംപ്ലീറ്റ് ട്രീറ്റ്‌മെന്റ് സെന്റര്‍’
സഹ്യന്‍ ആര്‍.
ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളും ഔഷധനിര്‍മാതാക്കളും ഇരുധ്രുവങ്ങളിലായിരിക്കുമ്പോള്‍ തന്റെ മുന്നിലെത്തുന്ന ചികിത്സാ വിധേയന് നിര്‍ദ്ദേശിക്കേണ്ടി വരുന്ന ഔഷധത്തിന്റെ ഗുണനിലവാരത്തില്‍ ഒരു ഡോക്ടര്‍ക്ക് ആശങ്കകളുണ്ടാകാം. ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രം ശാസ്ത്രീയമായി നിഷ്‌കര്‍ഷിക്കുന്ന ഔഷധ നിലവാരത്തിന്റെ രീതിശാസ്ത്രമനുസരിച്ചുള്ള മരുന്നുകള്‍ തന്നെ രോഗികള്‍ക്ക് നല്‍കണമെങ്കില്‍ ഔഷധ നിര്‍മാണം എന്ന മേഖലയും കൂടി സമന്വയിപ്പിച്ച ക്ലിനിക്കുകള്‍ ഉണ്ടാകണം.
ആയുര്‍വേദ ഡോക്ടര്‍മാരായ ഡോ. വിദ്യാലക്ഷ്മിയും ഭര്‍ത്താവ് ഡോ. വിനു കൃഷ്ണനും ചേര്‍ന്ന് കോഴിക്കോട് നടത്തിവരുന്ന ‘വേദാത്മിക’ എന്ന ആയുര്‍വേദ ക്ലിനിക് മര്‍മ്മ ചികിത്സക്കും കോസ്മറ്റോളജിക്കുമൊപ്പം ഔഷധമൂല്യമേറിയ ആയുര്‍വേദ ഹെര്‍ബല്‍ ബ്യൂട്ടി പ്രോഡക്ടുകളും സ്വയം വികസിപ്പിച്ചെടുത്തുകൊണ്ട് ഔഷധ നിര്‍മാണവും കണ്‍സള്‍ട്ടേഷനും കോര്‍ത്തിണക്കുകയാണ്. ഇരുവരും ആയുര്‍വേദത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷംഔഷധ നിര്‍മാണത്തിലും ചികിത്സയിലും മതിയായ പരിചയസമ്പത്ത് ആര്‍ജിച്ചുകൊണ്ട് എഴുപതുവര്‍ഷത്തോളം പാരമ്പര്യമുള്ള ഒരു മര്‍മ്മ ചികിത്സാകേന്ദ്രത്തെ കാലോചിതമായി നവീകരിച്ച് 2016 ല്‍ സ്ഥാപിച്ച ‘വേദാത്മിക’ എന്ന ആയുര്‍വേദ ക്ലിനിക് കോസ്‌മെറ്റോളജി, മര്‍മ്മ ചികിത്സ, പ്രസവാനന്തര ശുശ്രൂഷ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രമുഖ ചികിത്സാകേന്ദ്രമായും ഒപ്പം തന്നെ ഔഷധങ്ങളുടെ ഒരു മികച്ച ബ്രാന്‍ഡായും വികസിക്കുകയാണ്.
പാരമ്പര്യമായി മര്‍മ്മ ചികിത്സ നല്‍കിവരുന്നതിനാല്‍ അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നിരവധി ആളുകള്‍ സമീപിക്കുന്ന ക്ലിനിക് ആണ് വേദാത്മിക. മര്‍മ്മ ചികിത്സയ്ക്ക് ഊന്നല്‍ നല്‍കുമ്പോഴും പ്രസവരക്ഷ, കോസ്മറ്റോളജി എന്നിവ വേദാത്മികയുടെ നിര്‍ണായക ചികിത്സാ മേഖലകളാണ്.ഇവയെല്ലാത്തിന്റെയും കണ്‍സള്‍ട്ടേഷന് സമാന്തരമായി ഒരു ഔഷധ നിര്‍മാണ യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഓണ്‍ലൈനായും ഓഫ്‌ലൈനായും കണ്‍സള്‍ട്ടേഷന് എത്തുന്ന ഓരോരുത്തര്‍ക്കും അവരവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കനുസൃതമായി വേദാത്മികയുടെ ഔഷധ നിര്‍മാണ യൂണിറ്റില്‍ പ്രത്യേകം തയ്യാറാക്കിയ ഹെര്‍ബല്‍ മെഡിസിന്‍ പ്രോഡക്ടുകള്‍ അയച്ചുകൊടുക്കുന്നു. ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദിക് ബ്യൂട്ടി ക്ലിനിക്കിലാണ്. മൃഗക്കൊഴുപ്പടക്കം ചേര്‍ത്ത് ആരോഗ്യത്തിന് ഹാനികരമാകും വിധത്തില്‍ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ മാര്‍ക്കറ്റിലെത്തുമ്പോള്‍ പ്രകൃതിദത്തമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പാര്‍ശ്വഫല രഹിതമായി കോസ്മറ്റിക് പ്രോഡക്ടുകള്‍ നല്‍കാന്‍ വേദാത്മികയക്ക് സാധിക്കുന്നു.
അലോപേഷ്യാ ട്രീറ്റ്‌മെന്റ്, പിംപിള്‍ ട്രീറ്റ്‌മെന്റ്, ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റ്, മെഡി ഫേഷ്യല്‍, ലീച്ച് തെറാപ്പി തുടങ്ങി കോസ്‌മെറ്റോളജിയിലെ പ്രധാന ട്രീറ്റ്‌മെന്റ് ഓപ്ഷനുകളെല്ലാം നാച്ചുറലായ ബ്യൂട്ടി പ്രോഡക്ടുകള്‍ ഉപയോഗിച്ചുകൊണ്ടാണ് വേദാത്മികയില്‍ ചെയ്യുന്നത്.അതുകൊണ്ടുതന്നെ വേദാത്മികയുടെ ബ്യൂട്ടി പ്രോഡക്റ്റിന് ഇന്ന് ഇന്ത്യ മുഴുവന്‍ ഉപഭോക്താക്കളുണ്ട്. ഒരു ആയുര്‍വേദ ആശുപത്രി എന്നതിനപ്പുറത്തേക്ക് ബ്യൂട്ടി പ്രോഡക്ടുകളുടെ ജനകീയ ബ്രാന്‍ഡ് നെയിമായും വേദാത്മിക അറിയപ്പെടാനുള്ള സാധ്യതകളാണ് ഇവിടെ തെളിയുന്നത്.
കോസ്‌മെറ്റോളജി, പഞ്ചകര്‍മ്മ ചികിത്സ എന്നിവയ്‌ക്കൊപ്പം വേദാത്മിക നല്‍കുന്ന മറ്റൊരു പ്രധാന സേവനം പ്രസവാനന്തര ശുശ്രൂഷയാണ്. 14, 21, 28 ദിവസത്തെ മൂന്നു വ്യത്യസ്ത പാക്കേജുകളിലായി ആയുര്‍വേദ പ്രസവാനന്തര ശുശ്രൂഷ നല്‍കാന്‍ ഇവിടെ നിന്നും വിദഗ്ദ്ധരായ തെറാപ്പിസ്റ്റുകള്‍ നേരിട്ട് വീടുകളിലേക്കെത്തും.നിലവിലുള്ള ഹോം സര്‍വീസുകള്‍ക്കുപുറമേ കിടത്തി ചികിത്സ സാധ്യമാകും വിധത്തില്‍ വേദാത്മിക ആയൂര്‍വേദിക് ക്ലിനിക്കിനെ ഒരു ആശുപത്രിയായി വിപുലീകരിക്കണം എന്നതാണ് ഈ ഡോക്ടര്‍ ദമ്പതികളുടെ ഇനിയുള്ള ലക്ഷ്യം.