HealthSuccess Story

വെരിക്കോസ് വെയിന്‍; ലേസര്‍ വേണ്ട.. സര്‍ജറി വേണ്ട.. ആയുര്‍ദര്‍ശനില്‍ സുഖം.. സ്വാസ്ഥ്യം…!

AYURDARSAN AYURVEDIC TREATMENT CENTER – ‘THE WORLD OF WELLNESS’

സഹ്യന്‍ ആര്‍.

നമുക്കു ചുറ്റുമൊന്നു പരിശോധിച്ചാല്‍ ഒട്ടുമിക്ക ആളുകളും വെരിക്കോസ് വെയിന്‍ എന്ന രോഗാവസ്ഥ മൂലം ആരോഗ്യ പ്രതിസന്ധി നേരിടുന്നത് കാണാം. പ്രമേഹം പോലെ തന്നെ പൊതുവായി കാണപ്പെടാറുള്ള രോഗമായതിനാല്‍ ഇന്ന് മുക്കിലും മൂലയിലും ‘വെരിക്കോസ് വെയിന്‍ സുഖപ്പെടുത്താം’ എന്ന പരസ്യത്തോടെ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലേസര്‍ ചികിത്സയും സര്‍ജറിയും മാത്രം പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട പലരും ആയുര്‍വേദത്തെ ഒരു ബദലായി സമീപിക്കാറുണ്ട്. ഈ രംഗത്ത് ചികിത്സയുടെ വേറിട്ട രീതിശാസ്ത്ര സമീപനവുമായി ആയുര്‍വേദ പിജി ഡോക്ടറായ ഡോ. ആര്യാമിത്ര ആര്‍.വിയുടെ നേതൃത്വത്തില്‍ വടകര തിരുവള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ‘AYURDARSAN AYURVEDIC TREATMENT CENTER‘ വെരിക്കോസ് വെയിന്‍ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സയെ ഫലപ്രദമായി അവതരിപ്പിക്കുകയാണ്.

സര്‍ജറി നിര്‍ദ്ദേശിക്കപ്പെട്ടതോ അല്ലാത്തതോ ആയ അനേകം വെരിക്കോസ് വെയിന്‍ രോഗികള്‍ കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ആയുര്‍ദര്‍ശനിലെത്താറുണ്ട്. ആയുര്‍വേദ ചികിത്സയുടെ പുത്തന്‍ സമവാക്യങ്ങള്‍ വികസിപ്പിച്ചെടുത്തുകൊണ്ട് ഇവിടെയൊരുക്കിയിരിക്കുന്ന സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റാണ് ആയുര്‍ദര്‍ശനെ ജനകീയമാക്കുന്നത്.

പാരമ്പര്യ കളരിനാട്ടുവൈദ്യമര്‍മ്മ ചികിത്സയെ ആയുര്‍വേദവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഔഷധക്കൂട്ടുകളാണ് ഇവിടെ വികസിപ്പിച്ചെടുക്കുന്നത്. ഇത്തരത്തില്‍ ചികിത്സയുടെ വിവിധ ശാഖകളുടെ സംയോജനത്തിലൂടെ കടഞ്ഞെടുക്കുന്ന ‘മൃതസഞ്ജീവിനി’യാണ് ആയൂര്‍ദര്‍ശനെ സംബന്ധിച്ചിടത്തോളം ‘വെല്‍നസി’ലേക്കുള്ള വാതിലിന്റെ താക്കോല്‍.

വെരിക്കോസിനു പുറമേ, വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന മൈഗ്രേന്‍, ഡിസ്‌ക് തകരാറുകള്‍, നടു-കഴുത്ത്-മുട്ടു വേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള മറ്റു സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഗവേഷണത്തിലൂടെ സ്വയം വികസിപ്പിച്ചെടുത്ത ഔഷധക്കൂട്ടിന്റെ പുത്തന്‍ അറിവുകള്‍ പ്രയോഗിച്ചു കൊണ്ടാണ് ആയുര്‍ദര്‍ശനിലെ എല്ലാ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നത്. ഈയൊരു ഘടകം തന്നെയാണ് ആയുര്‍ദര്‍ശനെ മറ്റു ക്ലിനിക്കുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ഇതിനോടനുബന്ധിച്ച്, ഏഴു മുതല്‍ ഇരുപത്തിയെട്ടു ദിവസം വരെയുള്ള വിവിധ പാക്കേജുകളായി, ‘കംപ്ലീറ്റ് കെയര്‍ ഓഫ് മദര്‍ ആന്‍ഡ് ചൈല്‍ഡ്’ എന്ന രീതിയില്‍ മികച്ച പ്രസവാനന്തര പരിചരണവും നല്‍കിവരുന്നു. സ്ഥാപനത്തിന്റെ അമരക്കാരിയായ ഡോ. ആര്യാമിത്ര ആര്‍. വി മറ്റ് അക്കാദമിക് യോഗ്യതകള്‍ക്കൊപ്പം കോസ്‌മെറ്റോളജിയില്‍ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിയിലെ സസ്യസമ്പത്തിനെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഒരു ‘ഹെര്‍ബല്‍ ബ്യൂട്ടി’ ക്ലിനിക്കും ഇതോടൊപ്പം നടത്തിവരുന്നുണ്ട്.

രോഗിയുടെ ചര്‍മത്തിനനുയോജ്യമായ രീതിയില്‍ മുഖക്കുരു, കറുത്ത പാടുകള്‍, കരുവാളിപ്പ് തുടങ്ങിയ സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള ബ്യൂട്ടി ട്രീറ്റ്‌മെന്റുകള്‍ ഈ ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കില്‍ ലഭ്യമാക്കുന്നു. കൂടാതെ ഫേഷ്യല്‍, പെഡിക്യൂര്‍, മാനിക്യൂര്‍, ഹെയര്‍ ഫാള്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയ എല്ലാ ചികിത്സകളും ആയൂര്‍വേദ ഔഷധക്കൂട്ടുകളുപയോഗിച്ച് പാര്‍ശ്വഫലരഹിതമായി ചെയ്തുവരുന്നു. അതുപോലെതന്നെ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ചെയ്യാവുന്ന തരത്തില്‍ പ്രസവാനന്തര ചികിത്സയോടൊപ്പം സൗന്ദര്യ സംരക്ഷണവും സമന്വയിപ്പിച്ചിട്ടുണ്ട് ഇവിടെ.

‘മൈത്ര’ എന്ന പേരില്‍ പ്രകൃതിദത്ത ഔഷധ കൂട്ടുകള്‍ ഉപയോഗിച്ച് 180 ഓളം ബ്യൂട്ടി പ്രോഡക്ടുകള്‍ ഇവിടെ നിര്‍മിക്കുന്നു. ‘പാര്‍ശ്വഫലങ്ങളില്ലാത്ത സൗന്ദര്യസംരക്ഷണം’ എന്ന ആശയമാണ് ഡോ. ആര്യാമിത്ര മുന്നോട്ടുവയ്ക്കുന്നത്. ENT സര്‍ജന്‍ ആയ ഭര്‍ത്താവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണയാണ് സംരംഭ ജീവിതത്തിന് കരുത്തേകുന്നത്. സങ്കീര്‍ണമായ ചികിത്സാരീതികള്‍ക്കു പകരം പ്രകൃതിയില്‍ നിന്നും ‘സ്വാസ്ഥ്യ’ത്തിന്റെ പുത്തന്‍ സാധ്യതകളെ പര്യവേക്ഷണം ചെയ്യുന്ന ഡോ. ആര്യാമിത്രയ്ക്കും ‘ആയുര്‍ദര്‍ശന്‍’ എന്ന സംരംഭത്തിനും ചികിത്സയുടെ വാതായനങ്ങള്‍ ഇനിയും തുറക്കാനാകട്ടെ…

“Be with Nature, Be with wellness”.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button