സൗന്ദര്യത്തെ അതിന്റെ ആകര്‍ഷണത്തിലേക്ക് എത്തിച്ച് വളര്‍മതി സുജിത്ത്
നമുക്ക് ചുറ്റും പല മേഖലകളിലുള്ള ജോലികള്‍ ഉണ്ടെങ്കില്‍ പോലും അവയില്‍ ഏതിലെങ്കിലും ഉറച്ചുനില്‍ക്കണമെങ്കില്‍ നമ്മുടെ മനസ്സിന് താല്പര്യവും സന്തോഷവും തരുന്ന ജോലി ആയിരിക്കണം. ഇവിടെ കണിയാപുരം (കരിച്ചാറ) സ്വദേശി വളര്‍മതി സുജിത്ത് ഇതേ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. പ്ലസ് ടു പഠനത്തിനുശേഷം പ്ലംബിംഗ്, ഡ്രൈവിംഗ് തുടങ്ങിയ പല ജോലികളും ചെയ്തു. എങ്കിലും അവിടെ ഒന്നും ഒതുങ്ങി നില്‍ക്കേണ്ട ആളല്ല എന്ന് ഇടയ്ക്ക് എവിടെയോ വച്ച് സ്വയം മനസ്സിലാക്കി.
ചെറുപ്പം മുതലേ വരയ്ക്കാന്‍ താല്പര്യമുള്ളത് കൊണ്ട് തന്നെ ഈ ജോലിയ്ക്കിടയില്‍ ടാറ്റൂ മേഖലയിലേക്ക് ഒരു ശ്രമം നടത്തി. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ടാറ്റൂ കോഴ്‌സ് ചെയ്യുകയും അതിനുശേഷം കഴക്കൂട്ടത്ത് തന്നെ പുതിയ ഒരു ടാറ്റൂ ഷോപ്പിലൂടെ സംരംഭ മേഖലയില്‍ തുടക്കം കുറിച്ചു. എങ്കിലും കൊറോണ ഒരു പ്രതിസന്ധിയായി മുന്നില്‍ വന്നു. ടാറ്റുകൊണ്ട് മാത്രം പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്ന് തോന്നിയപ്പോള്‍. സലൂണ്‍ മേഖലയിലും കൈവയ്ക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ കഴക്കൂട്ടത്ത് തന്നെ ‘Revive Salon’ എന്ന ടാറ്റൂവും സലൂണും ഒരുമിച്ചുള്ള ഷോപ്പ് ആരംഭിച്ചു.
ശേഷം, സൗന്ദര്യമേഖലയിലെ മാറിവരുന്ന ട്രെന്‍ഡുകളും ആധുനിക രീതികളെയും കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനു വേണ്ടി നാച്ചുറല്‍സ് അക്കാദമിയില്‍ ചേര്‍ന്ന് മാസ്‌റ്റേഴ്‌സ് ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീട് പഠിച്ചിറങ്ങി നാച്ചുറല്‍സിന്റെ തന്നെ പ്രീമിയം ബ്രാന്‍ഡ് ആയ ‘Naturals’ (India’s no.1hair and beatuy salon) തിരുവനന്തപുരം പാപ്പനംകോട് പുതുതായി ആരംഭിച്ചു.
ഇടയ്ക്ക് വിദേശത്ത് ജോലിക്ക് പോയെങ്കിലും അവിടുന്ന് തിരിച്ചുവന്ന് സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന ആശയം മനസ്സില്‍ വന്നപ്പോള്‍ എതിര്‍പ്പുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ അതില്‍ ഒന്നും മനസ്സ് തളരാതെ തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേര്‍ന്നു. ആ തീരുമാനം ഒട്ടും തെറ്റായില്ല എന്നതിനു ഉദാഹരണമാണ് സുജിത്തിന്റെ Naturals Salon, Revive Salon.
കാലഘട്ടം മാറിയതോടെ ഇന്ന് എല്ലാ പ്രായത്തിലുള്ള സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സലൂണുകളെ ആശ്രയിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ട ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍ തുടങ്ങിയ സേവനങ്ങള്‍ മികച്ച പരിചരണത്തിലും ഗുണമേന്മയുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് മാത്രമാണ് നല്‍കുന്നത് എന്നതാണ് ഇവരെ ശ്രദ്ധേയമാക്കുന്നത്. അതുകൊണ്ടുതന്നെ, വിഐപികള്‍ അടക്കം നിരവധി ആളുകള്‍ സുജിത്തിന്റെ കസ്റ്റമേഴ്‌സ് ആയിട്ടുണ്ട്. സുജിത്തിന്റെ ഈ വിജയത്തിനൊക്കെ പ്രചോദനമായും കൂട്ടായും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ട്.
https://www.instagram.com/valarmathysujith/?igsh=MTZleWJveHIwbnkwcw%3D%3D&utm_source=qr