News Desk
ഓണ്‍ലൈന്‍ പണമിടപാട് പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും
ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒരുങ്ങുന്നു. ഇന്ത്യന്‍ റിസര്‍വ് ബാങ്കും സിംഗപൂര്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവ പരസ്പരം ബന്ധിപ്പിക്കും. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചു.
ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താനാകും. ഇത് ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. കൂടുതല്‍ സുരക്ഷിതത്വവും, എളുപ്പത്തില്‍ പണവിനിമയവും ഇതിലൂടെ ഉറപ്പുവരുത്തുന്നുണ്ട്.
ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ സ്വീകാര്യത നേടിയ സംവിധാനമാണ് യുപിഐ. ഓരോ വര്‍ഷവും ഇതില്‍ വലിയ വര്‍ദ്ധനവും ഉണ്ടാകുന്നുണ്ട്.