പരിധിയില്ലാത്ത സ്വപ്‌നങ്ങള്‍; പ്രിയയുടെ ഡ്രീംഗേള്‍ എച്ച് ഡി മെയ്ക്ക് ഓവര്‍ സ്റ്റുഡിയോ

സ്വപ്‌നങ്ങള്‍ക്ക് പ്രായപരിധിയില്ലെന്നും ദൃഢനിശ്ചയമുണ്ടെങ്കില്‍ ഏത് വലിയ ലക്ഷ്യവും നേടിയെടുക്കാമെന്നും തെളിയിക്കുകയാണ് കോട്ടയം സ്വദേശിനിയായ പ്രിയ. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകള്‍ക്കും ശേഷം ഹെയര്‍ എക്സ്റ്റന്‍ഷന്‍ (Hair Extension) രംഗത്ത് ഡ്രീംഗേള്‍ എച്ച് ഡി മെയ്ക്ക് ഓവര്‍ സ്റ്റുഡിയോ എന്ന സംരംഭത്തിലൂടെ തന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ് ഈ സംരംഭക. ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ നാല് പാര്‍ലറുകള്‍ ആരംഭിച്ച് വിജയകരമായി മുന്നേറുന്നതിന് പിന്നില്‍ പ്രിയ എന്ന സംരംഭകയുടെ ആത്മവിശ്വാസവും കഠിനാധ്വാനവും കൂടിയുണ്ട്.
സാധാരണക്കാര്‍ക്കും താങ്ങാനാകും വിധമുള്ള കുറഞ്ഞ പാക്കേജില്‍ എച്ച് ഡി ബ്രൈഡല്‍ മെയ്ക്ക് ഓവറുകള്‍ പരിചയപ്പെടുത്തിയാണ് ഈ മേഖലയില്‍ പ്രിയ ജനകീയ ആകുന്നത്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി എച്ച് ഡി ബ്രൈഡല്‍ മെയ്ക്ക് ഓവറുകള്‍ ചെയ്യാനായി ആളുകള്‍ പ്രിയയെ തേടി എത്തി. ഏത് നീളത്തിലുള്ള മുടിയും കുറഞ്ഞ തുകയ്ക്ക് ഏറ്റവും നന്നായി സ്മൂത്തനിംഗ് ചെയ്യുന്നതും ഡ്രീംഗേള്‍ എച്ച് ഡി മെയ്ക്ക് ഓവര്‍ സ്റ്റുഡിയോയെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തവും മികച്ചതും പ്രിയങ്കരവുമാക്കി.

വര്‍ഷങ്ങള്‍ക്കുമുമ്പേ ബ്യൂട്ടി ഇന്‍ഡസ്ട്രിയില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും ശരിയായ സമയമെത്താന്‍ പ്രിയയ്ക്ക് ഒരല്‍പം കാത്തിരിക്കേണ്ടി വന്നു. ചെന്നൈയില്‍ നിന്നുമാണ് ഹെയര്‍ എക്സ്റ്റന്‍ഷനെക്കുറിച്ചും അനുബന്ധ സേവനങ്ങളെക്കുറിച്ചും പ്രൊഫഷണല്‍ രീതിയില്‍ പ്രിയ പഠനം പൂര്‍ത്തിയാക്കിയത്. കേവലം ഒരു ബിസിനസ് എന്നതിലുപരി, കൃത്യമായ അറിവും ഗുണമേന്മയും ഉറപ്പുവരുത്തിയ ശേഷമാണ് ഒരു സംരംഭം എന്ന ആശയത്തിലേക്ക് പ്രിയ ചുവടുവെക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു ചെറു ഗ്രാമത്തിലെ പാര്‍ലറില്‍ നിന്നും അതിവേഗത്തില്‍ സ്വപ്‌നം എത്തിപ്പിടിക്കാന്‍ പ്രിയക്ക് കഴിഞ്ഞതും.
മത്സരമേറിയ ഈ മേഖലയില്‍ പ്രിയയെ വ്യത്യസ്തയാക്കുന്നത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പാണ്. മറ്റ് പാര്‍ലറുകള്‍ പതിനായിരങ്ങള്‍ ഈടാക്കുന്നിടത്ത് സാധാരണക്കാരാനും കൊക്കിലൊതുങ്ങുന്ന രീതിയിലാണ് പ്രിയ തന്റെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നത്. വിലയില്‍ കുറവുണ്ടെങ്കിലും ഏറ്റവും മികച്ച ഗുണമേന്മയില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഹെയര്‍ എക്സ്റ്റന്‍ഷനുകളാണ് പ്രിയ തന്റെ സംരംഭത്തിലൂടെ ഉറപ്പാക്കുന്നത്. ഇതുതന്നെയാണ് ഒരിക്കല്‍ വന്നവര്‍ വീണ്ടും പ്രിയയെ തേടി വരാനുള്ള കാരണവും.
പണത്തെക്കാള്‍ വലുതാണ് ആളുകളുടെ വിശ്വാസവും ആഗ്രഹങ്ങളുമെന്ന് പറയുന്ന പ്രിയ, തന്റെ ലാഭം നോക്കാതെ കുറഞ്ഞ ചിലവില്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തു കൊടുക്കുന്നുണ്ട്, അതും വര്‍ഷങ്ങളായി യാതൊരു വിധ പരാതികളും ഇല്ലാതെ.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് കൂടുതല്‍ ബ്രാഞ്ചുകള്‍ എന്ന ചിന്തയിലേക്ക് പ്രിയ എത്തിയത്. നിലവില്‍ കോട്ടയം, കോഴിക്കോട്, ആറ്റിങ്ങല്‍, തൃശൂര്‍ എന്നിവിടങ്ങളിലായി നാല് പാര്‍ലറുകളുള്ള പ്രിയ, അടുത്തതായി എറണാകുളത്ത് പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ ബിസിനസ് സ്വപ്‌നങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും അമ്മയും രണ്ട് മക്കളും ഇവര്‍ക്കൊപ്പം തന്നെയുണ്ട്. സ്റ്റാഫുകളാണ് തന്റെ കരുത്തെന്ന് പ്രിയ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
വരും വര്‍ഷങ്ങളില്‍ കേരളത്തിലുടനീളം തന്റെ സേവനങ്ങള്‍ എത്തിക്കാനുള്ള പ്രയത്‌നത്തിലാണ് പ്രിയയിന്ന്.



