ഭവന നിര്‍മാണ രംഗത്ത് കൈത്താങ്ങായി യുണിക്ക് ഐ ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്
വീട് ചെറുതായാലും വലുതായാലും ഭംഗിയുള്ളത് ആകണം, വിരുന്നുകാര്‍ക്ക് സന്തോഷം നല്‍കുന്നതാകണം, സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരിടം ആകണം… ഇങ്ങനെ നീണ്ടുപോകുന്നു വീട് നിര്‍മാണത്തിന് തയ്യാറെടുക്കുന്ന ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍…
ആഗ്രഹങ്ങളും ഇഷ്ടങ്ങളും എത്രയൊക്കെ വലുതായാലും വീട്ടുകാരുടെ മനസ്സറിയുന്ന ഒരു എഞ്ചിനീയറെയാണ് എന്നും ഭവന നിര്‍മാണത്തിന് ആവശ്യം. അത്തരത്തില്‍ തന്നെ സമീപിക്കുന്നവരുടെ മനസ്സും താത്പര്യവും അറിഞ്ഞുള്ള കണ്‍സ്ട്രക്ഷന്‍ രീതിയാണ് തിരുവനന്തപുരം സ്വദേശി എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍ എന്നും അവലംബിക്കുന്നത്.
യുണിക് ഐ ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചിട്ട് 12 വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും കഴിഞ്ഞ 23 വര്‍ഷക്കാലമായി കണ്‍സ്ട്രക്ഷന്‍ രംഗത്തെ നിറസാന്നിധ്യമാണ് ഉണ്ണികൃഷ്ണന്‍. 2011ല്‍ ഒരു പ്രോജക്ട് മാനേജ്‌മെന്റ് കമ്പനിയായി ആരംഭിച്ച യുണിക് ഐ 2015ഓടു കൂടിയാണ് കണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന നിലയിലേക്ക് ഉയര്‍ന്നത്. ആര്‍ക്കിടെക്ട് എന്നതിലുപരി വാസ്തുവിദ്യ കണ്‍സള്‍ട്ടന്റും വാസ്തുവിദ്യ ട്രെയിനറുമായ ഉണ്ണികൃഷ്ണന്‍ ആ നിലയിലുള്ള തന്റെ കഴിവും ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു.
നിലവില്‍ യുണിക് ഐ ബില്‍ഡിംഗ്‌സ് ആന്‍ഡ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് രണ്ട് ഡയറക്ടര്‍മാരാണ് ഉള്ളത്. ഉണ്ണികൃഷ്ണനും ഭാര്യ സൗമ്യ ഉണ്ണികൃഷ്ണനും. തങ്ങളുടെ സ്ഥാപനത്തിന്റെ പേര് പോലെത്തന്നെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടതായിരിക്കണം യുണിക് ഐ നിര്‍മിക്കുന്ന ഓരോ വീടുമെന്ന് ഉണ്ണികൃഷ്ണനും സൗമ്യയ്ക്കും നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ആ തീരുമാനത്തില്‍ നിന്ന് ഒരു ചുവട് വ്യതിചലിക്കാതെയാണ് ഇവര്‍ ഓരോ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തീകരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നൂറിലധികം വീടുകളുടെ ഡിസൈന്‍ ഉള്‍പ്പെടെയുള്ള വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് താക്കോല്‍ കൈമാറുവാന്‍ യുണിക് ഐയ്ക്ക് സാധിച്ചിട്ടുണ്ട്.
”വീട് എന്നത് ഒരു വൈകാരിക ഉത്പന്നമാണ്. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും അതിന് നല്‍കുന്ന ശ്രദ്ധ വീടിനെ കൂടുതല്‍ ജീവസുറ്റതാക്കും”, എന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. അതുകൊണ്ടുതന്നെ അത്രയേറെ പ്രാധാന്യവും ശ്രദ്ധയും അദ്ദേഹം ഓരോ നിര്‍മിതിക്കും നല്‍കിവരുന്നുണ്ട്.
വീടുകളും കൊമേഷ്യല്‍ കോണ്‍ട്രാക്ടുകളുമാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നതെങ്കിലും ഭാവിയില്‍ വില്ലാ പ്രോജക്ടുകളുടെ നിര്‍മാണം ആരംഭിക്കുവാനും 2025 നു ശേഷം ബാംഗ്ലൂര്‍ അടക്കമുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ച് തന്റെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ വിപുലീകരിക്കുവാനുമുള്ള തയ്യാറെടുപ്പിലാണ് ഉണ്ണികൃഷ്ണന്‍. അതിന് അദ്ദേഹത്തിനും ഭാര്യ സൗമ്യയ്ക്കും പൂര്‍ണ പിന്തുണയുമായി മക്കള്‍ മീനാക്ഷി ഉണ്ണികൃഷ്ണനും കൃഷ്ണനുണ്ണിയും ഒപ്പമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 93878 01017