News Desk

വൈ ഫാഷന്‍ വീക്കിലെ മികച്ച ‘കള്‍ച്ചറല്‍ ഡിസൈനര്‍ അവാര്‍ഡ്’ അഭിനി സോഹന്‍ റോയിയ്ക്ക്

ദുബൈയിലെ വൈ ഫാഷന്‍ വീക്കില്‍ മികച്ച സാംസ്‌കാരിക ഡിസൈനര്‍ അവാര്‍ഡിന് ഫാഷന്‍ ലോകത്തെ ‘റൈസിംഗ് സ്റ്റാര്‍’, അഭിനി സോഹന്‍ അര്‍ഹയായി.

സ്വപ്ങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയും അത് സ്വന്തമാക്കുകയും ചെയ്യുന്ന സ്ത്രീകളുടെ പ്രതീകമാണ് അഭിനി. ആത്മവിശ്വാസത്തിന്റെയും ,ഫാഷന്‍ സെന്‍സിന്റെയും മഹത്തായ പ്രഭാവലയമാണ് അവരുടെ വിജയത്തിന് പിന്നില്‍. 2011 ല്‍ ഓസ്‌കാര്‍ അവാര്‍ഡിലേക്ക് തിരഞ്ഞെടുത്ത ഡാം999 നായി വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തതാണ് അവരുടെ ജീവിത്തിന് വഴിത്തിരിവായത്. പിന്നീട് തന്നിലെ കഴിവുകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് സ്വപ്‌നം കാണാന്‍ അവരെ പ്രേരിപ്പിച്ചു. പിന്നീട് അതിനുള്ള ശ്രമങ്ങളായിരുന്നു.

കഴിഞ്ഞ വര്‍ഷം ചെന്നൈയിലെ നടന്ന ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 3യില്‍ അഭിനി ആദ്യമായി തന്റെ ഡിസൈന്‍ ശേഖരം പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലെ നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പഴക്കം ചെന്ന നെയ്ത്ത് പാരമ്പര്യത്തിന്റെ പ്രസക്തിയും, കാലങ്ങളായി ഫാഷന്‍ ലോകത്തെ രൂപപ്പെടുത്തുന്നതില്‍ അത് വഹിച്ച പങ്കും തിരിച്ചറിഞ്ഞ പ്രദര്‍ശനം. ‘എ വോക്ക് ഫോര്‍ എ കോസ്’എന്ന തീമിലായിരുന്നു അഭിനി അവതരിപ്പിച്ചത്. ഇത് ലേകശ്രദ്ധ പിടിച്ചുപറ്റി.

അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് അത്യധികം സന്തോഷം.ഫാഷന്‍ എന്നെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ ചര്‍മ്മം പോലെയാണ്. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച്  ഞങ്ങള്‍ ഉള്ളില്‍ നിന്ന് ദൃശ്യവല്‍ക്കരിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു .
കാലത്തിനനുസരിച്ച് പ്രദേശത്തിനനുസരിച്ച് പ്രവണതകള്‍ മാറുന്നു, ചിലത് നിലനില്‍ക്കുന്നതും തദ്ദേശീയവുമാണ്. എന്റെ ശേഖരങ്ങളിലൂടെ കരകൗശലത്തൊഴിലാളികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അഭിനി പറഞ്ഞു.

ഡിസൈനര്‍ എന്നതിനപ്പുറം അഭിനി ബിസ് ടിവി നെറ്റ്വര്‍ക്കിന്റെ പ്രൊഡ്യൂസര്‍, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചലച്ചിത്ര നിര്‍മ്മാണം, ടെലിവിഷന്‍, ഇന്റീരിയര്‍ വിംഗുകള്‍, കൂടാതെ മനോഹരമായ നര്‍ത്തകികൂടിയാണ്.

ബിസിനസ്, സോഷ്യല്‍ സര്‍വീസ് സംരംഭങ്ങളിലെ മികച്ച നേട്ടങ്ങള്‍ അഭിനി സോഹന്‍ റോയിയെ തേടിയെത്തിയിട്ടുണ്ട്. ബിസിനസ് മികവിനുള്ള ഇന്ത്യന്‍ അച്ചീവേഴ്സ് അവാര്‍ഡ്, വനിതാ അച്ചീവര്‍ അവാര്‍ഡ് , വിമന്‍സ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (വൈസിസിഐ) സംസ്ഥാന വൈസ് പ്രസിഡന്റായി എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ഡ്‌സൈനറാണ് അഭിനി.

ലണ്ടന്‍ ആസ്ഥാനമായ എ സ്‌ക്വയര്‍ ലണ്ടന്‍ സംഘടിപ്പിക്കുന്നതാണ് സാംസ്‌കാരിക ഡിസൈനര്‍ അവാര്‍ഡ്. 2021 ജൂലൈ 1 മുതല്‍ 3 വരെ ദുബായില്‍ അയിരുന്നു ചടങ്ങ്ു. ലോകമെമ്പാടുമുള്ള ഫാഷന്‍ ഡിസൈനര്‍മാര്‍ അവരുടെ ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നു. തദ്ദേശീയവും അന്തര്‍ദ്ദേശീയവുമായ സംസ്‌കാരങ്ങളുടെയും ഏറ്റവും പുതിയ ട്രെന്‍ഡുകളുടെയും സംയോജനം ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലോകത്തിന് നല്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button