ഉല്ലാസ് കുമാര്‍ ; തിളക്കമുള്ള കരിയറില്‍ നിന്ന് ഉജ്വലമായ സംരംഭകത്വത്തിലേക്ക്
ആരും കൊതിക്കുന്ന ജോലിയാണ് ഒരു നേവി ഉദ്യോഗസ്ഥന് ആകുക എന്നത്. സ്വപ്നതുല്യമായ ശമ്പളവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യാനുള്ള അവസരവും അതും വളരെ ചെറിയ പ്രായത്തില്‍ തന്നെ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഇതിനെക്കാള്‍ ഉപരി തനിക്ക് പലതും ചെയ്യാനുണ്ടെന്ന് മനസിലാക്കി സ്വന്തമായി ഒരു സംരംഭം തുടങ്ങാനും അതുവഴി മറ്റുള്ളവര്‍ക്ക് താങ്ങാവാനും വേണ്ടി പരിശ്രമിച്ച വ്യക്തിയാണ് ഉല്ലാസ് കുമാര്‍.
വളര്‍ച്ചയില്‍ ഐടി മേഖലയെയും കവച്ചുവയ്ക്കുന്ന മേഖലയാണ് വെല്‍നെസ്സ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും നിലനിര്‍ത്താനും ആളുകള്‍ ഇന്നു വെല്‍നെസ്സ് ഉത്പന്നങ്ങളെ ആശ്രയിക്കാറുണ്ട്. പ്രമേഹ രോഗിയായ തന്റെ അമ്മയ്ക്ക് ‘ഐ കോഫി’ പ്രോഡക്റ്റ് വാങ്ങി നല്‍കുകയും അതിലൂടെ ഇതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. പിന്നീട് ഈ മേഖലയിലെ അനന്തസാധ്യതകളെ കുറിച്ച് മനസ്സിലാക്കി. 2022ല്‍ ഗവണ്മെന്റ് അംഗീകാരത്തോടെ ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്ന ‘ഇന്ഡസ്വിവ’ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഭാഗമായി.
ഇന്ന് ഗവണ്മെന്റിന് ഏറ്റവും കൂടുതല്‍ നികുതി നല്കുന്ന കമ്പനികളില്‍ ഒന്നാണ് ‘ഇന്ഡസ്വിവ’. പ്രമേഹരോഗം, മുഖത്തിന്റെയും ചര്‍മത്തിന്റെയും ആരോഗ്യം, 35 വയസ്സ് കഴിഞ്ഞ സ്ത്രീകളിലെ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള പ്രൊഡക്റ്റുകളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ ഒട്ടാകെ 11 ലക്ഷത്തോളം ഡിസ്ട്രിബ്യൂട്ടേഴ്സ് ഉണ്ട്. വെറും രണ്ടുവര്‍ഷം കൊണ്ട് തന്നെ വലിയൊരു വിജയമാണ് കമ്പനി നേടിയത്.
വാക്കുകളിലൂടെ മാത്രം മറ്റുള്ളവര്‍ക്ക് മോട്ടിവേഷന്‍ നല്‍കാതെ പ്രവൃത്തിയിലൂടെ അത് കാണിച്ചു കൊടുക്കാനാണ് ഉല്ലാസ് എന്ന 28 കാരന് ശ്രമിച്ചത്. അതിനു തെളിവാണ് 2024ല്‍ തന്റെ കമ്പനിക്ക് ലഭിച്ച അവാര്‍ഡ്. മാര്‍ച്ച് മാസത്തോടെ കമ്പനിയെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നതിനുവേണ്ടി തായ്ലന്ഡ്, ദുബായ് എന്നിവിടങ്ങളില്‍ കുടുംബത്തോടൊപ്പം യാത്രയ്ക്ക് പോകാന്‍ ഒരുങ്ങുകയാണ് ഉല്ലാസ്.