ഒരേ സ്വപ്നം കണ്ട രണ്ട് ഹൃദയങ്ങള്‍; ആര്‍ക്കിടെക്ട് ദമ്പതികളുടെ ‘ക്രിയേറ്റീവ് റെവല്യൂഷന്’

ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അധ്യയനത്തിനിടയില്‍ ഒരേ സ്വപ്നം പങ്കുവെച്ച ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളായ നിപുണ്‍ ജോര്‍ജും ലിറ്റ വില്‍സണും ഇന്ന് അതിനെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. പഠനശേഷം ജീവിതപാതയില് ഒന്നായ ഇവര്‍, കരിയര്‍ പാതയിലും പങ്കാളികളായി. ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച Conform Studio, ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റീവായ ഡിസൈന്‍ സ്റ്റുഡിയോകളിലൊന്നായി മാറിയിരിക്കുന്നു.

ക്ലാസ്മുറിയിലുണ്ടായ സംഭാഷണങ്ങളില്‍ നിന്ന് തന്നെ ‘ഒരിക്കല്‍ നമ്മുടേതായ ഒരു ഡിസൈന്‍ സ്പേസ് ഉണ്ടാക്കണം’ എന്ന ആഗ്രഹം ഇരുവരും പങ്കുവെച്ചു. പിന്നീട് അനുഭവസമ്പത്തും ആത്മാര്‍ത്ഥതയും ചേര്‍ന്നപ്പോള്‍, ആ ആഗ്രഹം ഏറ്റവും വിപുലമായ ഡിസൈന്‍ സ്റ്റുഡിയോകളിലൊന്നായി വളര്‍ന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തും അധ്യാപകരായി സേവനം ചെയ്തുമുള്ള പ്രവര്‍ത്തനപരിചയം നേടിയതിനു ശേഷം, 2017ല്‍ Conform Studio ആരംഭിച്ചു. ചെറിയ ഫ്രീലാന്‍സ് പ്രോജക്ടുകളിലൂടെ തുടങ്ങി, ഇന്ന് കേരളത്തിലെ ആര്‍ക്കിടെക്ചര്‍ രംഗത്തെ വിശ്വസനീയമായ ഒരു സ്ഥാപനമായി Conform Studio ഉയര്‍ന്നിരിക്കുകയാണ്.

ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍, ലാന്‍ഡ്സ്കേപ്പിംഗ് തുടങ്ങിയ മേഖലകളില്‍ സമഗ്രവും ആധികാരികവുമായ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ Conform Studio നല്കുന്നു. റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, ഓഫീസ് മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വരെയുള്ള വിവിധ ക്ലെയ്ന്റുകള്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

എന്താണ് Conform Studio യെ വ്യത്യസ്തരാക്കുന്നത്? പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റുകളായ നിപുണ്‍ ജോര്‍ജും ലിറ്റ വില്‍സണും ഓരോ പ്രോജക്റ്റിന്റെയും ആശയം മുതല്‍ പൂര്‍ത്തീകരണം വരെയുള്ള യാത്രയില്‍ നേരിട്ട് പങ്കാളികളാകുന്നു. സൈറ്റ് സന്ദര്‍ശനങ്ങള്‍, ക്ലെയ്ന്റ് മീറ്റിംഗുകള്‍, ഡിസൈന്‍ ഡീറ്റൈലിംഗ് മുതല്‍ ഫര്‍ണിച്ചര്‍ ലേഔട്ട്, ലൈറ്റിംഗ്, പ്ലംബിംഗ് വരെ ഓരോ ഘട്ടത്തിലും അവരുടെ കൈകള്‍ ഉണ്ടാകും. എല്ലാ വിശദാംശങ്ങളും ക്ലെയ്ന്റിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

കൊളോണിയല്‍, ട്രോപ്പിക്കല്‍, മോഡേണ്‍ എന്നിങ്ങനെ ഓരോ ക്ലെയ്ന്റിയും ശൈലിക്ക് അനുയോജ്യമായ ഏത് രീതിയായാലും, ദൃശ്യഭംഗിയും ഉപയോഗപ്രാധാന്യവും ഒന്നിച്ചുള്ള കാലാതീതവും ശാന്തവുമായ മിനിമലിസ്റ്റിക് ഡിസൈനില്‍ ഉപയോക്താക്കള്‍ക്കായി Conform Studio കൃത്യമായി രൂപപ്പെടുത്തുന്നു. മെറ്റീരിയല്‍ തിരഞ്ഞെടുപ്പില്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ, ക്ലെയ്ന്റിന്റെ ബജറ്റിന് യോജിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, ബജറ്റ് കുറക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയും ചെയ്യുന്നു.

നിപുണ്‍ തന്റെ ഭാര്യ ലിറ്റയെ തന്റെ ഏറ്റവും വലിയ പ്രചോദനമായും ശക്തിയായും കാണുന്നു. കുടുംബങ്ങളുടെ കൂട്ടായ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട്. പുതുമയും സമഗ്രവുമായ ഡിസൈന്‍ കാഴ്ചപ്പാടോടെ Conform Studio ഇന്ന് കേരളത്തിന്റെ ക്രിയേറ്റീവ് ലാന്‍ഡ്സ്കേപ്പില്‍ ഉയര്ന്നുനില്ക്കുന്നു.