ശരീരത്തിനും മനസ്സിനും ഒരു മാറ്റത്തിനായി തൃഷ ആയുര്‍വേദിക് സ്പാ & വെല്‍നെസ്സ്
വിനോദയാത്രകളില്‍ അല്ലെങ്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്നവരുടെ എണ്ണം കൂടിയതോടെ സ്പാകളുടെ എണ്ണവും കുതിച്ചുയരുകയാണ്. സ്‌ട്രെസും സ്‌ട്രെയിനും ഒഴിവാക്കാനുള്ള വിവിധ സുഖചികിത്സ രീതികള്‍ ലഭ്യമാക്കുന്ന സ്പാകള്‍ മലയാളികള്‍ക്കിടയില്‍ മുഖ്യ ആകര്‍ഷണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ഹോട്ടല്‍ തിരഞ്ഞെടുക്കുമ്പോള്‍ പോലും ആദ്യമായി നോക്കുന്നത് അവിടെ ആയുര്‍വേദിക് സ്പാ ഉണ്ടോ എന്ന് തന്നെയാണ്.
ആയുര്‍വേദത്തിന്റെ നന്മകള്‍ പാശ്ചാത്യലോകത്തിനും ഇഷ്ടമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നവയാണ് മിക്ക സ്പാകളും. ഇന്ത്യയിലേക്ക് പാശ്ചാത്യ ടൂറിസ്റ്റുകളെ എത്തിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഇവ. ശരീരത്തിന് വിശ്രമം നല്‍കുന്നതിനൊപ്പം പോസിറ്റീവ് എനര്‍ജിയും നല്‍കുന്നു. ഈ ആശയം തന്നെയാണ് വര്‍ഷങ്ങളായി ആരോഗ്യ സൗന്ദര്യസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ‘മൈ ടീമി’ന്റെ മറ്റൊരു സംരംഭമായ വയനാട് സ്ഥിതി ചെയ്യുന്ന ‘തൃഷ ആയുര്‍വേദിക് സ്പാ & വെല്‍നെസ്സ്’ എന്ന സ്ഥാപനം ലക്ഷ്യമിടുന്നത്.
തെറാപ്പി മേഖലയില്‍ 15 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ‘തൃഷ’യും ആയുര്‍വേദ വിപണിയില്‍ തരംഗമായി മാറിയ ‘മൈ ട്രെന്‍ഡ്’ എന്ന ബിസിനസിന്റെ നെടുംതൂണായ നാസര്‍ ബാബുവുമാണ് തൃഷ ആയുര്‍വേദിക് സ്പാ & വെല്‍നെസ്സ്, Mi സ്പാ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ മുഖ്യ സാരഥികള്‍. വിനോദസഞ്ചാരത്തിനൊപ്പം ആരോഗ്യ സംരക്ഷണം കൂടി യോജിപ്പിക്കാനുള്ള ശ്രമമാണ് ഇവരുടേത്.
എറണാകുളം, കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യമുള്ള ആരോഗ്യ സംരക്ഷണ മാര്‍ഗമായ സ്പാ തെറാപ്പിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സ്വീഡിഷ് തെറാപ്പി, സ്‌റ്റോണ്‍ തെറാപ്പി, ലോമി ലോമി തെറാപ്പി, സുജോക് തെറാപ്പി, അരോമ തെറാപ്പി, തായ് മസാജ് തുടങ്ങിയ വ്യത്യസ്തങ്ങളായ തെറാപ്പികളാണ് കസ്റ്റമേഴ്‌സിനായി നല്‍കുന്നത്. ഒപ്പം മനസ്സിനും ശരീരത്തിനും ഉണര്‍വ് നല്‍കുവാനായി യോഗയുടെ പ്രാധാന്യത്തിനും മുന്‍തൂക്കം നല്‍കുന്നുണ്ട്.
റിസോര്‍ട്ടുകള്‍, ഫൈസ്റ്റാര്‍ – ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യപരിപാലനത്തിന് വേണ്ടിയുള്ള ആയുര്‍വേദിക് മസാജുകള്‍ ആവശ്യാനുസരണം സജ്ജീകരിക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ഇതു കൂടാതെ വന്‍ തൊഴിലവസരവും ഈ മേഖല തുറന്നു നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ Mi Spa എന്ന പേരില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ടും ആരംഭിച്ചു. ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍, യോഗ, അക്യുപഞ്ചര്‍ തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്. പഠനത്തിനൊപ്പം മികച്ച പരിശീലനം ലഭിക്കുന്നതിനാല്‍ പഠിച്ചിറങ്ങുന്ന ഉടന്‍ തന്നെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വളരെ പെട്ടെന്ന് ജോലിയും ലഭിക്കുന്നുണ്ട്.
മൈ ട്രെന്‍ഡിന് ലഭിച്ച അതേ സ്വീകാര്യത തന്നെ വിപണിയില്‍ ഈ സംരംഭത്തിനും ലഭിക്കും എന്ന പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നത്. ശരീരത്തിനേകുന്ന കരുതലും സംരക്ഷണവും മനസ്സിനും ഒരുപോലെ നല്‍കാന്‍ ശ്രമിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇവരുടെ ലക്ഷ്യം