EntreprenuershipSuccess Story

ബന്ധങ്ങള്‍ മനോഹരമാക്കാന്‍, പ്രതിസന്ധികളില്‍ തളരുന്ന മനുഷ്യര്‍ക്ക് കരുത്തേകാന്‍ Transpire Insight Hub !

ഡോ. വിദ്യാ നായരുടെ സംരംഭക യാത്ര…

“We are all born with a divine fire in us. Our efforts should be to give wings to this fire and fill the world with the glow of its goodness.” – Dr. A P J Abdul Kalam

മാനസിക ആരോഗ്യം എന്നത് ശാരീരിക ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ്. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും വളരെ അത്യാവശ്യവും ഏറെ ശ്രദ്ധിക്കേണ്ടതുമായ ഒന്നാണ് മാനസികാരോഗ്യം. ജീവിതത്തിലെ ഏത് പ്രതിസന്ധിയും അതിജീവിക്കാന്‍ കരുത്തുറ്റ ഒരു മനസാണ് നമുക്ക് ആവശ്യം. മാനസിക സംഘര്‍ഷങ്ങളാല്‍ പ്രയാസം അനുഭവിക്കുന്ന ധാരാളം പേര്‍ നമുക്ക് ചുറ്റുമുണ്ട്. പലരുടെയും ഇരുളടഞ്ഞ ജീവിതത്തെ കൃത്യമായ മാര്‍ഗനിര്‍ദേശത്തിലൂടെ വെളിച്ചമുള്ളതാക്കി തീര്‍ക്കാന്‍ കഴിയുക എന്നത് ഏറെ പ്രധാനമാണ്.

അത്തരത്തില്‍ ജീവിതത്തിന്റെ നിറങ്ങളെല്ലാം കെട്ടുപോയ മനുഷ്യരെ പ്രതീക്ഷയുടെ നാളുകളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് തിരുവനന്തപുരത്തെ യുവ സംരംഭകയായ ഡോ. വിദ്യാ നായര്‍ ആരംഭിച്ച Transpire Insight Hub. 2023 ലാണ് Transpire Insight Hub എന്ന സ്ഥാപനത്തിന് ഡോ. വിദ്യാ നായര്‍ തുടക്കം കുറിക്കുന്നത്. എങ്കിലും 2016 മുതല്‍ തന്നെ വ്യക്തിത്വ വികാസ പരിശീലനം, ഇന്‍ഫഌവന്‍സല്‍ ലൈഫ് കോച്ചിംഗ്, ടെലിവിഷന്‍ അവതരണം എന്നീ മേഖലകളില്‍ സജീവ സാനിധ്യമായിരുന്നു ഈ യുവ സംരംഭക. കേരള വനിതാ വികസന കോര്‍പ്പറേഷനിലും വ്യക്തിത്വ വികസന പരിശീലകയായിരുന്നു വിദ്യ.

ലൈഫ് കോച്ച്, ഹോളിസ്റ്റിക് മെന്റല്‍ വെല്‍ബിയിങ് പ്രാക്ടീഷ്ണര്‍, റിലേഷന്‍ഷിപ്പ് തെറാപ്പിസ്റ്റ്, കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ്, കോര്‍പ്പറേറ്റ് സൈക്കോളജിസ്റ്റ് എന്നീ മേഖലയില്‍ തനതായ വ്യക്തിത്വം പതിപ്പിച്ച വിദ്യ നിരവധി പേരെയാണ് ജീവിതത്തിന്റെ നല്ല നാളുകളിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുള്ളത്. കുട്ടിക്കാലം മുതല്‍ തന്നെ വായനയോടും പ്രസംഗത്തിനോടും അതിയായ താത്പര്യമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ഇവര്‍. ജീവിതം ഒന്ന് മാത്രമേയുള്ളുവെന്നും അത് അര്‍ത്ഥമുള്ളതാക്കി മാറ്റണമെന്നുമുള്ള തിരിച്ചറിവാണ് ഈ മേഖലയിലേക്ക് വിദ്യയെ നയിക്കുന്നത്. കേരളവനിതാ വികസന കോര്‍പ്പറേഷനില്‍ മോട്ടിവേഷണല്‍ സ്പീക്കറായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രായഭേദമന്യേ നിരവധി സ്ത്രീകളെ പരിചയപ്പെടാനും അവരുടെ വിഷമങ്ങള്‍ പരിഹരിക്കാനും വിദ്യയ്ക്ക് സാധിച്ചിട്ടുണ്ട്. അവരുടെ ജീവിതാനുഭവങ്ങള്‍ നേരിട്ട് അറിയാനും അവരുടെ പ്രതിസന്ധികളില്‍ കരുത്തേകാനും സാധിച്ചതോടെയാണ് ഈ മേഖലയിലേക്ക് വിദ്യ പൂര്‍ണമായും തിരിയുന്നത്.

മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങളും ആരംഭിക്കുന്നത് അവന്റെ മനസില്‍ നിന്നാണെന്നും ജീവിതം നന്നാകാന്‍ മനസിനെ മാറ്റുന്നതിലൂടെ സാധിക്കുമെന്നും വിദ്യയ്ക്ക് അറിയാമായിരുന്നു. അങ്ങനെയാണ് ഈ ഒരു മേഖലയിലേക്ക് വിദ്യ എത്തുന്നത്. Emotional Well Being and Mental Health എന്ന വിഷയത്തില്‍ Thames International University യില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് വിദ്യ നേടിയിട്ടുണ്ട്. നിരവധി വര്‍ഷങ്ങളോളം സൗജന്യമായും മറ്റും കൗണ്‍സിലിങ്, ലൈഫ് കോച്ചിംഗ് സെഷനുകള്‍ ഈ യുവ സംരംഭക കൈകാര്യം ചെയ്യുമായിരുന്നു. അപ്പോഴൊക്കെയും സ്വന്തമായി ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭം ആരംഭിക്കണമെന്നായിരുന്നു വിദ്യ ആഗ്രഹിച്ചിരുന്നത്.

തന്റെ സുഹൃത്തും മെന്ററുമായ വിപിന്‍ കുമാറുമായി ചേര്‍ന്ന് ആദ്യം ഒരു അഡ്വര്‍ടൈസ്‌മെന്റ് ഏജന്‍സി ആരംഭിച്ചുവെങ്കിലും തന്റെ സ്വപ്‌നം പിന്തുടരുക എന്ന ലക്ഷ്യത്തോടെ ആ സംരംഭം അവസാനിപ്പിക്കുകയും പിന്നീട് Transpire Insight Hub എന്ന സ്ഥാപനം ഇവര്‍ ആരംഭിക്കുകയും ചെയ്തു. സൈക്കോതെറാപ്പി, മെഡിറ്റേഷന്‍ കോഴ്‌സ്, കപ്പിള്‍ കൗണ്‍സിലിംഗ്, ഗ്രൂപ്പ് കൗണ്‍സിലിംഗ്, കോര്‍പ്പറേറ്റ് കൗണ്‍സിലിംഗ്, ലൈഫ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് തുടങ്ങി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഇവിടെ നല്‍കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. Transpire Insight Hub ലെ ഏറ്റവും മികച്ച ടീം മെമ്പേഴ്‌സാണ് ഈ കാണുന്ന വിജയത്തിലേക്ക് ഈ സംരംഭത്തെ എത്തിച്ചത്.

തങ്ങളെ തേടിയെത്തുന്ന ക്ലെയ്ന്റിനെ കൃത്യമായി നിരീക്ഷിക്കുകയും അവര്‍ക്ക് ആവശ്യമായ സേവനം നല്‍കുകയും ചെയ്യുന്നതിനാല്‍ ജീവിതം വിജയം കൈവരിക്കുന്നതിലേക്കും ക്ലെയ്ന്റിനെ എത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഈ മേഖലയിലെ പ്രാവീണ്യം കൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളാണ് ഡോ വിദ്യ നായരെ തേടിയെത്തിയിട്ടുള്ളത്. 2024 ലെ Asia Pacific Excellence Award, Indian Women History Museum Inspiration Award , Her Story Times Influencer Award എന്നീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട് ഡോ വിദ്യ നായര്‍.

തന്റെ സ്ഥാപനത്തെ ലോകമെമ്പാടും എത്തിക്കണമെന്നും നിരവധി പേരുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ തന്നിലൂടെ സാധിക്കണമെന്നുമാണ് നിലവില്‍ വിദ്യയുടെ സ്വപ്‌നം. നിലവില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ധാരാളം ഫോളോവേഴ്‌സുള്ള ഒരു മെന്റല്‍ വെല്‍നസ് ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ് ഡോ. വിദ്യാ നായര്‍.

Transpire Insight Hub
Judge Road, Opposite QRS,
Karamana, Trivandrum – 695002

Transpire Insight Hub
Centre A, 7th Floor
Alappatt Heritage Building
MG Road, Kochi – 682035

PHONE : +91 7902612530

http://www.transpireinsighthub.com


Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button