വിശ്വാസ്യതയുടെ കരസ്പര്‍ശം ; 100 % ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് ജനപ്രീതി നേടി ക്വയ്‌ലോണ്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ജനങ്ങള്‍ പലപ്പോഴും അവരുടെ ആരോഗ്യത്തെക്കുറിച്ച് മറന്നുപോകുന്നു. കൊറോണയും മറ്റ് രോഗങ്ങളും ശരീരത്തിലെ പ്രതിരോധ ശേഷിയെ നശിപ്പിക്കുമ്പോള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും നമ്മള്‍ കഴിക്കേണ്ട ചില ഭക്ഷണസാധനങ്ങളുണ്ട്. സമീപകാലത്തായി ഇത്തരം ഭക്ഷണസാധനങ്ങളുടെ ഡിമാന്‍ഡ് വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്.
ഏറ്റവും ഗുണമേന്മയുള്ള ഇത്തരം ഉത്പന്നങ്ങള്‍ ലഭിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാള്‍നട്ട്, പീനട്ട് ബട്ടര്‍ തുടങ്ങിയവയെല്ലാം നമ്മുടെ ദിനംപ്രതിയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഗുണമേന്മയുള്ള വസ്തുക്കളുടെ ലഭ്യതക്കുറവും താങ്ങാനാവാത്ത വിലയും ജനങ്ങളെ ഇത്തരം വസ്തുക്കള്‍ വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. എന്നാല്‍, ഇവയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ശരീരത്തിന് വളരെ അത്യാവശ്യവുമാണ്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഗുണമേന്മ ഉറപ്പാക്കി, ന്യായമായ വിലയില്‍ ലഭ്യമാക്കുന്ന പുത്തന്‍ സംരംഭമാണ് ‘ക്വയ്‌ലോണ്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്’.
തമിഴ്‌നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന്റെ ഹെഡ് ഓഫീസ് കൊല്ലത്താണ്. 60ലേറെ ആരോഗ്യപ്രദമായ വസ്തുക്കളാണ് ക്വയ്‌ലോണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇതില്‍ റോസ്റ്റഡ് ഐറ്റംസും അല്ലാത്തവയുമുണ്ട്.
പീനട്ട് ബട്ടറിന്റെ പാക്കിംഗ് തുടങ്ങുന്നത് 200 ഗ്രാം, 400 ഗ്രാം, 750 ഗ്രാം എന്നിങ്ങനെയാണ്. എന്നാല്‍ റോസ്റ്റഡ് ഐറ്റംസിന്റെതാകട്ടെ 75 ഗ്രാം,150 ഗ്രാം, 500 ഗ്രാം എന്നിങ്ങനെ പോകുന്നു. ഓരോ ഉത്പന്നങ്ങളും 100 ഗ്രാം, 200ഗ്രാം, 500ഗ്രാം, തുടങ്ങി 1 കിലോ പാക്കിങ് വരെയുണ്ട്.
കാഷ്യു കെര്‍ണല്‍സ്, ഓയില്‍ റോസ്റ്റഡ് കാഷ്യൂസ്, ഡ്രൈ റോസ്റ്റഡ് കാഷ്യൂസ്, റോസ്റ്റഡ് ആന്‍ഡ് സാള്‍ട്ടഡ് കാഷ്യു വിത്ത് സ്‌കിന്‍, വാള്‍നട്ട്, ആല്‍മണ്ട്, ഡ്രൈ റോസ്റ്റഡ് ആല്‍മണ്ട്, പിസ്ത, പീനട്ട് ബട്ടര്‍ ക്രീംമി, പീനട്ട് ബട്ടര്‍ ക്രഞ്ചി, ഇന്ത്യന്‍ സ്‌നാക്‌സ് എന്നിങ്ങനെ പോകുന്നു ക്വയ്‌ലോണ്‍ ഫുഡ് പ്രോഡക്റ്റ് വെറൈറ്റികള്‍. സ്വാദ് കൊണ്ടും ഗുണമേന്മ കൊണ്ടും മികച്ച ഉത്പങ്ങളാണ് ഇവയെല്ലാമെന്ന് ഇതിനോടകം ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതു തന്നെയാണ് ഇവരുടെ വിജയവും.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാനുഫാക്ചറിങ് മേഖലയില്‍ തന്റേതായ കരവിരുത് തെളിയിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ കാഷ്യൂ ഇന്‍ഡസ്ട്രിയില്‍ തന്നെ പേരുകേട്ട കെ പി പി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്വയ്‌ലോണ്‍ ഫുഡ്‌സ് പ്രവര്‍ത്തിക്കുന്നത്. 1925 മുതല്‍ കാഷ്യൂ എക്‌സ്‌പോര്‍ട്ടിങ് രംഗത്ത് മികച്ച മുന്നേറ്റം കൊയ്യുന്ന ബ്രാന്‍ഡാണ് കെ പി പി.
ക്വയ്‌ലോണ്‍ ഫുഡ്‌സിന്റെ അജണ്ടകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ഫുഡ് ഐറ്റംസ് ഉപഭോക്താകള്‍ക്കായി നല്‍കുക എന്നത് തന്നെയാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും ക്വയ്‌ലോണ്‍ ഫുഡ്‌സിന്റെ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
ക്വയ്‌ലോണ്‍ ഫുഡ്‌സിന്റെ പ്രത്യേകതകള്‍
ക്വയ്‌ലോണ്‍ ഫുഡ്‌സിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ചില പ്രത്യേകതകളുണ്ട്. ഏറ്റവും മികച്ച ക്വാളിഫൈഡ് ആയിട്ടുള്ള ആളുകളാണ് ഓരോ ഉത്പപ്പന്നത്തിന്റെ നിര്‍മാണത്തിലും നേതൃത്വം വഹിക്കുന്നത്. വളരെ വൃത്തിയോടും സുരക്ഷിതവുമായ പാക്കിങ്, ഏറ്റവും സുരക്ഷിതമായ പ്രിസര്‍വേഷന്‍ രീതികള്‍… ഉത്പന്ന നിര്‍മാണത്തിന്റെ ഓരോ മേഖലയിലും അതിന്റെ ക്വാളിറ്റി ചെക്കിങ് കഴിഞ്ഞതിനുശേഷമാണ് ഉപഭോക്താക്കള്‍ക്ക് ഉത്പന്നം ലഭ്യമാക്കുന്നത്. മാത്രമല്ല, ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ക്ക് ഇവര്‍ എപ്പോഴും മുന്‍ഗണന നല്‍കാറുണ്ട്. ഉത്പന്നത്തിന്റെ നിര്‍മാണത്തിലും വിതരണത്തിലും നിലനിര്‍ത്തുന്ന സത്യസന്ധതയും വളരെ പ്രശംസനീയമാണ്.
കെ പി പി യുടെ എക്‌സ്‌പോര്‍ട്ടിങ് മേഖല ആഗോളതലത്തിലാണ്. ആഗോളതലത്തിലുള്ള നിരവധി ഉപഭോക്താക്കളാണ് ഈ ഉത്പന്നങ്ങള്‍ക്കുള്ളത്. യു എസ് എ, യു കെ, ഓസ്‌ട്രേലിയ, തുര്‍ക്കി, ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിങ്ങനെ പോകുന്നു ലിസ്റ്റ്.
ആഴ്ചയില്‍ അഞ്ചുദിവസം ഏകദേശം 28.3 ഗ്രാം കാഷ്യൂ കഴിക്കുകയാണെങ്കില്‍ പ്രമേഹത്തിനുള്ള സാധ്യത 27 ശതമാനത്തോളവും കൊളസ്‌ട്രോളിനുള്ള സാധ്യത 82 ശതമാനത്തോളം കുറയുന്നു. ഇവരുടെ കാഷ്യൂ കെര്‍ണല്‍സില്‍ അടങ്ങിയിട്ടുള്ളത് 21 ശതമാനത്തോളം വെജിറ്റബിള്‍ പ്രോട്ടീനാണ്. പാല്‍, മുട്ട, മാംസം എന്നിവയില്‍ നിന്ന് ലഭിക്കുന്നത് ഇതില്‍ നിന്നും മാത്രമായി ലഭിക്കുന്നു. കൂടാതെ കാല്‍സ്യം, ഫോസ്ഫറസ്, അയണ്‍ എന്നിവയുടെ കലവറ കൂടിയാണ് ക്വയ്ലോണ്‍ ഫുഡ്‌സിന്റെ കാഷ്യു ഉത്പന്നങ്ങള്‍. പ്രത്യേകമായി തയ്യാറാക്കുന്ന ഓരോ ഉത്പന്നങ്ങളും മനുഷ്യശരീരത്തെ രോഗങ്ങളോട് പൊരുതി പ്രതിരോധശക്തി നേടാന്‍ തയ്യാറാക്കുന്നു.. 100% ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ക്വയ്‌ലോണ്‍ ഫുഡ്‌സിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
Quilon Foods Pvt. Ltd.,
Kollam – 691001, Kerala, India.
Tel: +91 474 2768701 to 706
E-mail: exim@quilonfoods.com,
http://Website: www.quilonfoods.in