Toks Enterprises; ഒരു Ai സാമ്രാജ്യം
നൂതന സാങ്കേതിക വിദ്യകള്‍ക്ക് സാധ്യതകള്‍ ഏറെയുള്ള നവ കാലഘട്ടത്തില്‍ നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്തമായ അവസരങ്ങള്‍ എല്ലാ മേഖലകളിലും പ്രകടമാണ്. അത്തരത്തില്‍ Ai എന്ന പുത്തന്‍ സാധ്യതയെ ഉപയോഗപ്പെടുത്തുന്ന ഒരു സംരംഭകനാണ് സൈനോ സി മാത്യു.
പഠിക്കുന്ന കാലത്ത് തന്നെ വേറിട്ട ബിസിനസ് ആശയങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരു സംരംഭകനായിരുന്നു ടോക്‌സ് എന്റര്‍പ്രൈസസിന്റെ സ്ഥാപകന്‍ സൈനോ സി മാത്യു. മറ്റുള്ളവരുടെ കീഴില്‍ ചെറുകിട ശമ്പളത്തിന് ജോലി ചെയ്യുന്ന സമ്പ്രദായതോട് തീരെ താല്പര്യമില്ലാത്ത സൈനോയ്ക്ക് സ്വന്തം കാലില്‍ നിന്ന് മറ്റുള്ളവര്‍ക്ക് തൊഴില്‍ കൊടുക്കുന്ന ഒരു സംരംഭകന്‍ ആകാനായിരുന്നു താല്പര്യം. അങ്ങനെയാണ് നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ മനസ്സിലാക്കി അവയെ ഉപയോഗപ്പെടുത്തി ‘ടോക്‌സ് എന്റര്‍പ്രൈസസ്’ എന്ന മഹാസംരംഭത്തിലേക്ക് എത്തിയത്. സൈനോ സി മാത്യു നയിക്കുന്ന ടോക്‌സ് എന്റര്‍പ്രൈസസിന്റെ പുരോഗതി ലക്ഷ്യമിട്ടു അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനിന്നു സനദ് റഹീം, ആല്‍ബിന്‍ സി മാത്യു, ആഷ്‌ലി സി മാത്യു എന്നിവരും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.
ചെറുതും വലുതുമായ ഏത് വ്യവസായ സ്ഥാപനത്തിനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വളരെ അത്യാവശ്യമാണ്. എന്നാല്‍ സാധാരണക്കാരനായ ഒരു സംരംഭകന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് അറിയുവാനോ അതിനായുള്ള തുക താങ്ങുവാനോ കഴിയണമെന്നില്ല. ഇവിടെയാണ് ടോക്‌സ് എന്റര്‍പ്രൈസസ് വേറിട്ട് നില്‍ക്കുന്നത്. ഏതുതരം സംരംഭകനും താങ്ങാന്‍ കഴിയുന്ന കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുന്നതുകൊണ്ടുതന്നെ കേരളത്തിലെ ആദ്യത്തെ Ai പ്രമോഷണല്‍ സ്ഥാപനമായ ടോക്‌സ് എന്റര്‍പ്രൈസസ് അതിവേഗമാണ് വളര്‍ന്നതും ജനഹൃദയങ്ങളില്‍ ഇടം പിടിച്ചതും. ഇടുക്കിയിലെ കട്ടപ്പന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ കുടക്കീഴില്‍ ഇന്ന് നിരവധി സംരംഭങ്ങളാണ് ഉള്ളത്.
നിര്‍മിത ബുദ്ധി ഏതുതരത്തിലൊക്കെ ഉപയോഗപ്പെടുത്തി മികച്ച സേവനം നല്‍കുവാന്‍ സാധിക്കുമോ അത്തരത്തിലെല്ലാം മികച്ച സേവനം ഇവര്‍ നല്‍കുന്നുണ്ട്. സൈനോ സി മാത്യു, ടോക്‌സ് ഫൗണ്ടേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വീഡിയോ പ്രൊഡക്ഷന്‍, മെര്‍ച്ചെന്റൈസ്, എക്‌സ്‌പോര്‍ട്ടിംഗ് ഇവയെല്ലാം ടോക്‌സ് നല്‍കുന്ന സേവനങ്ങളാണ്.
വീഡിയോ പ്രൊഡക്ഷന്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മിതമായ നിരക്കില്‍ സാങ്കേതികതയുടെ എല്ലാ നേട്ടങ്ങളും കൈവരിക്കുവാന്‍ ഉപഭോക്താവിന് സാധിക്കും. ഉപഭോക്താവിന്റെ സമയലാഭം, സാമ്പത്തിക നേട്ടം, ഒപ്പം സംതൃപ്തി നല്‍കുന്ന അന്തിമ റിസള്‍ട്ടും ലഭ്യമാകും.
ടോക്‌സ് എന്റര്‍പ്രൈസസിന്റെ മറ്റൊരു പ്രധാനപ്പെട്ട വിഭാഗമാണ് പ്രൊഡക്ഷന്‍ യൂണിറ്റ്. മികച്ച കഥയും തിരക്കഥയും ഉപഭോക്താവിന്റെ കൈവശമുണ്ടെങ്കില്‍ അവര്‍ക്ക് ടോക്‌സ് എന്റര്‍പ്രൈസസിന്റെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ പുത്തന്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച ഹ്രസ്വചിത്രങ്ങളും വെബ് സീരീസുകളും ചെയ്തുകൊടുക്കപ്പെടുകയും ചെയ്യും. ഇതിനായി വിദഗ്ധരായവരുടെ ടീം തന്നെ ടോക്‌സ് എന്റര്‍പ്രൈസസിനൊപ്പമുണ്ട്. മിത്തോളജി സ്‌റ്റോറികള്‍ ‘സ്‌പോട്ടിഫൈ’ വഴി പോഡ്കാസ്റ്റ് ചെയ്യുന്ന ‘ടോക്‌സെന്‍സ് ‘ എന്ന ചാനലും ഇതിന്റെ ഭാഗമാണ്.
അടുത്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ക്ലോത്തിങ് സ്‌റ്റോറാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അക ഉപയോഗപ്പെടുത്തിയുള്ള സംരംഭം ആയതുകൊണ്ട് തന്നെ നിര്‍മാണ യൂണിറ്റ്, കട എന്നിവ ഒന്നുമില്ല. എന്നാല്‍ ഉത്പന്നത്തിന്റെ ഗുണനിലവാരത്തിലോ ഒന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്നുള്ളതാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന വസ്ത്രം Ai തന്നെ കണ്ടെത്തി, മികച്ച ഗുണനിലവാരത്തോടെ ഉപഭോക്താവിന്റെ കൈകളില്‍ തന്നെ എത്തിക്കുന്ന ഏറ്റവും സുതാര്യമായ മികച്ച ഒരു പ്രവര്‍ത്തന രീതിയാണ് ടോക് എന്റര്‍പ്രൈസസ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
നിരവധി കഷ്ടപ്പാടുകളിലൂടെയും യാതനയിലൂടെയും വളര്‍ന്നുവന്ന സൈനോ, കഷ്ടപ്പാടുകളും ദുരിതവും അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കും ഒരു വലിയ സഹായമായി മാറുന്നു എന്നതിന്റെ തെളിവാണ് ടോക്‌സ് എന്റര്‍പ്രൈസസിന്റെ ഉടന്‍ ആരംഭിക്കുവാന്‍ പോകുന്ന ടോക്‌സ് ഫൗണ്ടേഷനും എക്‌സ്‌പോര്‍ട്ടിങ്ങും. ജലം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവ ലഭിക്കാത്തവര്‍ക്ക് അതിനായുള്ള പണം ഉണ്ടാക്കുന്ന ഫൗണ്ടേഷനും ഒപ്പം കര്‍ഷകരില്‍ നിന്നും കൊള്ളലാഭം ഉണ്ടാക്കി പുറത്തേക്ക് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും അവരെ രക്ഷപ്പെടുത്തി അവര്‍ക്ക് ഒരു കൈത്താങ്ങായി മാറുന്ന ‘ടോക്‌സ് എക്‌സ്‌പോര്‍ട്ടിംങ്ങും’ സൈനോയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളാണ്.
സാമ്പത്തികപരമായ നേട്ടം ഉണ്ടാക്കുവാന്‍ വേണ്ടി മാത്രം ബിസിനസ് നടത്തുന്നവര്‍ക്കിടയില്‍ മറ്റുള്ളവരെ സഹായിക്കുവാനും ഒരേ മനസ്ഥിതി ഉള്ളവരുടെ ഒരു കമ്മ്യൂണിറ്റി നിര്‍മിക്കുവാനും ശ്രമിക്കുന്നതിലൂടെ സൈനോയും ടോക്‌സ് എന്റര്‍പ്രൈസസും വേറിട്ട് നില്‍ക്കുകയാണ്.