EntreprenuershipSuccess StoryTech

To Do Sales App ഉപയോഗിക്കാം; ബിസിനസ് മെച്ചപ്പെടുത്താം

ബിസിനസില്‍ എപ്പോഴും വളര്‍ച്ചയും വിജയവും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ടു തന്നെ ഏതൊരു ബിസിനസിലും മുഖ്യഘടകമായ വിപണിയെയും വിപണന ശൃഘലയെയും അടുത്തറിയേണ്ടതും ആവശ്യമാണ്. ഒരു സംരംഭത്തിന്റെ വളര്‍ച്ചയുടെ ഗതി നിര്‍ണയിക്കുന്നതില്‍ സെയില്‍സിനുള്ള പ്രാധാന്യവും വലുതാണ്.

പലപ്പോഴും സംരംഭകര്‍ ഏറെ ബുദ്ധിമുട്ടുന്ന ഒരു മേഖലയാണ് സെയില്‍സ്. ഒരു ബിസിനസിന്റെ ‘The Prime Chore’ എന്നു പറയുന്നതും ഇതുതന്നെയാണ്. ഇവിടെ നിങ്ങളുടെ സെയില്‍സിനെ നിയന്ത്രിക്കാനും അപഗ്രഥിക്കാനും സാധിക്കുന്ന, എവിടെയിരുന്നും എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു ആശയമാണ് ‘To Do Sales App’. കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിംഗ്‌സ് ലാബ് ഇന്നോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ്, ഏതൊരു സംരംഭകനും അവന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന To Do Sales App അവതരിപ്പിക്കുന്നത്. ഇതു വെറുമൊരു സോഫ്റ്റ്‌വെയര്‍ അല്ല, നിങ്ങളുടെ ബിസിനസ് ശൃംഖലയില്‍ സെയില്‍സിനെ ഒന്നാകെ വിരല്‍ തുമ്പില്‍ എത്തിക്കുന്ന, പുത്തന്‍ ബിസിനസ് മാര്‍ഗരേഖ കൂടിയാണ്.

കൃത്യമായ റിപ്പോര്‍ട്ടുകളുടെ സബ്മിഷന്‍ നടക്കാത്തതും, സെയില്‍സ് ജീവനക്കാരുടെ കൃത്യനിഷ്ഠയില്ലായ്മയും വേണ്ട രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കാത്തതും തുടങ്ങി നിങ്ങളുടെ സംരംഭത്തിലെ ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് ഒരൊറ്റ ഉത്തരമാണ് ‘To Do Sales App’. സെയില്‍സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ബിസിനസ് മേഖലയെ കൂടുതല്‍ സഹായിക്കുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്നതാണ് ‘To Do Sales App’.

15 വര്‍ഷത്തെ ലോകോത്തര ബിസിനസ് മേഖലയിലെ അനുഭവ പ്രാവീണ്യവും സെയില്‍സ് മേഖലയിലെ പ്രശ്‌നങ്ങളെ വിലയിരുത്തി പഠനങ്ങള്‍ നടത്തി സംരംഭങ്ങള്‍ക്കൊരുക്കിയ വേറിട്ട ആശയമാണ് ‘To Do Sales App’, എന്ന സോഫ്റ്റ്‌വെയര്‍ നിര്‍മാണത്തിലൂടെ കിംഗ്‌സ് ലാബിന്റെ സാരഥി അനൂപ് വൃന്ദ യാഥാര്‍ത്ഥ്യമാക്കിയത്. സെയില്‍സിന്റെ സമസ്ത മേഖലകളെയും ഒരു ആപ്ലിക്കേഷനില്‍ ഒതുക്കിയിരിക്കുന്നതാണ് ഈ ആപ്പ്. വളരെ ചുരുക്കിപ്പറഞ്ഞാല്‍ സംരംഭകനും സെയില്‍സ് എക്‌സിക്യൂട്ടീവിനും ഒരുപോലെ സഹായകരമായ ഒരു ആപ്ലിക്കേഷനാണ് ഇത്.

ടെലി സെയില്‍സ്, ഷോറൂം സെയില്‍സ്, ഫീല്‍ഡ് സെയില്‍സ് തുടങ്ങി മൂന്നു വിഭാഗങ്ങള്‍ക്കായി വ്യത്യസ്ത രീതിയിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഓരോ സ്ഥാപനത്തിന്റെയും വ്യത്യസ്ത ആവശ്യങ്ങള്‍ പരിഗണിച്ച് സോഫ്റ്റ്‌വെയര്‍ കസ്റ്റമൈസ് ചെയ്തു നല്‍കുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.
സെയില്‍സ് ജീവനക്കാരുടെ ലൊക്കേഷന്‍, ഫോണ്‍ കോളുകള്‍, കസ്റ്റമര്‍ ഓര്‍ഡര്‍ മാനേജ്‌മെന്റ്, സ്റ്റോക്ക് മാനേജ്‌മെന്റ്, ക്ലൈന്റ് ഹിസ്റ്ററി, കംപ്ലയ്ന്റ്‌സ്, മീറ്റിംഗ് അപ്‌ഡേറ്റ്‌സ് തുടങ്ങി സെയില്‍സ് മേഖലയിലെ എല്ലാ കാര്യങ്ങളും ഒരു മൊബൈല്‍ ഫോണിലൂടെ സംരംഭകനും സെയില്‍സ് ജീവനക്കാരനും അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.

സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും ജോലി എളുപ്പമാകുന്ന വിധത്തില്‍ ചെറുതും വലുതുമായ കമ്പനികള്‍ക്ക് ഉപകാരമാകുന്ന വിധമാണ് ഈ സോഫ്റ്റ്‌വെയറിന്റെ നിര്‍മാണം. റീട്ടെയ്ല്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍, ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, എഡ്യുക്കേഷന്‍, മാനുഫാച്ചറിങ്, സര്‍വീസ് തുടങ്ങി ഈ മേഖലക്ക് ആവശ്യമായ നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും ഒരുപോലെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നതിനുപരി, വാട്‌സ്ആപ്പ് പോലെ തന്നെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുമാണ് ഈ ആപ്പ്.

ശക്തമായ ഒരു ടീമിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും പരിചിതമാക്കാനായി കൃത്യമായ പരിശീലനവും വില്‍പ്പനാന്തര സേവനങ്ങളും നല്‍കുന്നുണ്ട്. കൃത്യമായും കാര്യക്ഷമമായും ടു ഡു സെയില്‍സ് ആപ്പ് ഉപയോഗിച്ചാല്‍ അധിക വരുമാനം സാധ്യമാകുമെന്ന അനുഭവം പങ്കുവയ്ക്കുന്നവരും ധാരാളമാണ്. താമസിയാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ് സഹായത്തോടെ ആപ്ലിക്കേഷനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതാണ് ലക്ഷ്യം. ആധുനിക സാങ്കേതിക വിദ്യകളുടെ കാലഘട്ടത്തില്‍ ബിസിനസ് അവലംബന രീതികളിലും വേറിട്ട സവിശേഷതയില്‍ പുതിയ ചുവടുവയ്പാണ് കിംഗ്‌സ് ലാബിന്റെ വിജയമായ ഈ ആപ്ലിക്കേഷന്‍ നിര്‍മാണം.

ഡെമോ കാണാനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍- 8880477700. വെബ്‌സൈറ്റ് : www.todomor.com

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button