ടിയ ഡിസൈന്‍സ്: സ്വപ്നങ്ങള്‍ക്ക് നിറം നല്കുന്ന ഫാഷന്‍ ലോകം!

നിശ്ചയദാര്‍ഢ്യവും പാഷനും ഒരുമിച്ച് ചേരുമ്പോള്‍ ഫാഷന്‍ ലോകത്ത് ഒരു പുതിയ ചരിത്രം കുറിക്കപ്പെടും. കണ്ണൂര്‍ സ്വദേശിനി സിത്താരയുടെ ‘ടിയ ഡിസൈന്‍സ്’ അത്തരമൊരു വിജയഗാഥയാണ്. ഓരോ നൂലിലും തുന്നിച്ചേര്‍ത്ത സ്വപ്നങ്ങളുമായി, കരിയറിലെ ഇടവേളയെ മനോഹരമായൊരു സംരംഭമാക്കി മാറ്റിയ സിത്താരയുടെ യാത്ര, കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്.

ദുബായില്‍ ഒരു ചെറിയ ജ്വല്ലറി ബിസിനസ്സായി ആരംഭിച്ച ടിയ ഡിസൈന്‍സ്, ഇന്ന് ഉപഭോക്താക്കളുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയപ്പെട്ട ഫാഷന്‍ ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞു. സംരംഭകത്വത്തിന്റെ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സിത്താര, സ്കൂള്‍ കാലം മുതല്ക്കേ ചെറിയ ബിസിനസ്സ് സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എം.ബി.എ പഠനം പൂര്‍ത്തിയാക്കി ബാംഗ്ലൂരിലും ദുബായിലും ജോലി ചെയ്തിരുന്നെങ്കിലും, സ്വന്തമായൊരു സംരംഭം എന്ന സ്വപ്നം അവരുടെ ഉള്ളില്‍ എന്നും ജ്വലിച്ചു നിന്നു.

കുഞ്ഞ് ജനിച്ചതിനുശേഷം കരിയറില്‍ ഒരു ഇടവേളയെടുക്കാന്‍ തീരുമാനിച്ച നിമിഷമാണ്, ടിയ ഡിസൈന്‍സ് എന്ന സിത്താരയുടെ സ്വപ്ന ബ്രാന്‍ഡിന് ജീവന് നല്‍കിയത്. 2017-18 കാലഘട്ടത്തില്‍ തലശ്ശേരിയിലെ മഞ്ഞോടിയില്‍ സിത്താര തന്റെ ഷോപ്പ്. ആദ്യ ഘട്ടത്തില്‍ ജ്വല്ലറികളും കൈത്തറി വസ്ത്രങ്ങളുമായിരുന്നു ടിയ ഡിസൈന്‍സിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഇന്ന്, കേരളത്തില്‍ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമുള്ള ഫാഷന്‍ പ്രേമികള്‍ക്കായി കസ്റ്റമൈസ്ഡ് സാരികള്‍, ബ്ലൗസുകള്‍, ബ്രൈഡല്‍ ഡ്രസ്സുകള്‍, പാര്‍ട്ടി വെയറുകള്‍ എന്നിവയെല്ലാം ഒരുക്കുന്ന ഒരു സമ്പൂര്‍ണ ഫാഷന്‍ ഹബ്ബായി ടിയ ഡിസൈന്‍സ് മാറിയിരിക്കുന്നു.
കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍ക്ക് പുറമെ, മ്യൂറല്‍ പെയിന്റ് ചെയ്ത വസ്ത്രങ്ങള്‍, മനോഹരമായ ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത ഡിസൈനുകള്‍ എന്നിവയും ടിയ ഡിസൈന്‍സിന്റെ പ്രത്യേകതകളാണ്. കൂടാതെ, ഭംഗിയുള്ള ടെറാക്കോട്ട ആഭരണങ്ങളും, ഫാന്‍സി ജ്വല്ലറികളും, ബ്രൈഡല്‍ ജ്വല്ലറിയുടെ റെന്റല്‍ റീട്ടെയില്‍ കളക്ഷനുകളും ടിയ ഡിസൈന്‍സിനെ വേറിട്ടു നിര്‍ത്തുന്നു. അത്യധികം സവിശേഷവും മനോഹരവുമായ ഡിസൈനുകളുടെ വലിയൊരു ശേഖരം തന്നെ ടിയയില്‍ ലഭ്യമാണ് !

ഉപഭോക്താവിന്റെ മനമറിഞ്ഞ്, ഗുണമേന്മയില് വിട്ടുവീഴ്ചയില്ലാതെ…
ഫാഷന്‍ ലോകത്ത് തനതായ ഒരിടം നേടിയ ടിയ ഡിസൈന്‍സിന്റെ വിജയ രഹസ്യം, വെറും ട്രെന്‍ഡുകള്‍ പിന്തുടരുന്നതല്ല. മറിച്ച്, ഇവിടെ ഓരോ വസ്ത്രവും നെയ്യപ്പെടുന്നത് സിത്താരയുടെ മുന്നിലെത്തുന്ന ഓരോ ഉപഭോക്താവിന്റെയും മനസ്സ് പൂര്‍ണമായി മനസ്സിലാക്കിക്കൊണ്ടാണ്. തിരഞ്ഞെടുക്കുന്ന ഓരോ മെറ്റീരിയലിന്റെയും ഗുണമേന്മ നേരിട്ടെത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉപഭോക്താക്കള്‍ക്ക് കൈമാറുകയുള്ളു എന്നതും ടിയ ഡിസൈന്‍സിന്റെ മാത്രം പ്രത്യേകതയാണ്.
എലഗന്‍സ്, ഡീറ്റെയിലിംഗ്, ക്വാളിറ്റി എന്നിവയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താത്ത ഈ സമീപനം തന്നെയാണ് ടിയ ഡിസൈന്‍സിനെ ഫാഷന്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കി മാറ്റുന്നത്. നിലവില്‍, എക്സ്ക്ലൂസീവ് ഡിസൈനുകളടങ്ങിയ പുതിയൊരു ഔട്ട്ലെറ്റ് ആഗസ്റ്റോടെ ആരംഭിക്കാനുള്ള തിരക്കിലാണ് സിത്താര. സിത്താരയുടെ സ്വപ്നങ്ങള്‍ക്ക് കരുത്തേകി, ഭര്‍ത്താവ് വിപിനും കൂടെയുണ്ട്.

ചെറുപ്പം മുതലേ ബീനാ കണ്ണന്റെ അഭിമുഖങ്ങളും ലേഖനങ്ങളും സിത്താരയെന്ന സംരംഭകയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ‘ഒരു തവണ എത്തിയവര്‍ വീണ്ടും തേടിയെത്തുന്നു’ എന്നതാണ് ടിയ ഡിസൈന്‍സിന്റെ ഏറ്റവും വലിയ പ്രചാരണ മാര്‍ഗം. സംരംഭകയെന്ന നിലയില്‍ ഏഴ് വര്‍ഷം പിന്നിടുമ്പോഴും, ലക്ഷ്യബോധവും, നിശ്ചയദാര്‍ഢ്യവും, പാഷനും ചേര്‍ത്ത് സിത്താര തന്റെ പാതയൊരുക്കുന്നു.



