Success Story

മൂന്ന് പതിറ്റാണ്ടിന്റെ വേരുറപ്പിച്ച വിശ്വസ്ഥത; Shine Builders Consultancy

ചില വീടുകള്‍ ആദ്യ നോട്ടത്തില്‍ തന്നെ നമ്മെ പിടിച്ചിരുത്തും. പുറംകാഴ്ച്ച (എലിവേഷന്‍) മാത്രം അല്ല വെളിച്ചം, കാറ്റ്, മനസ്സിനെ ശാന്തമാക്കുന്ന ഭംഗി ഇവയെല്ലാം ചേര്‍ന്നാണ് ആ ‘മനോഹര’ ഫീലിംഗ് വരുന്നത്. ഒരാളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പതിയുന്ന ഡിസൈന്‍ ആണ് അതിന്റെ തുടക്കം.

‘ഡിസൈന്‍’ എന്നത് പ്ലാനും എലിവേഷനും മാത്രം അല്ല. കസ്റ്റമറുടെ മനസ്സിലെ ചിത്രത്തെ വായിച്ച് അതിന് സുരക്ഷയും സൗന്ദര്യവും കൃത്യതയും കാര്യക്ഷമതയും ബഡ്ജറ്റിങ്ങും ഒരുപോലെ കൊടുത്ത്, അവസാനം കൃത്യമായ റിസള്‍ട്ട് ആയി കൈമാറുക… ഇതാണ് നിര്‍മാണ രംഗത്തിലെ ഏറ്റവും വലിയ പരീക്ഷണം. പലപ്പോഴും ഈ ‘കൂട്ടിയിണക്കല്‍’ പാളും. നല്ല കണ്‍സ്ട്രക്ഷന്‍ കഴിവുണ്ടെങ്കിലും ഡിസൈന്‍, ഗൈഡന്‍സ്, എക്‌സിക്യൂഷന്‍, ബഡ്ജറ്റിങ്ങ് എന്ന നാല് ഘടകങ്ങള്‍ ഒരേ ലയത്തില്‍ നടക്കാതെ പോകുന്നു എന്നതാണ് സത്യം. എന്നാല്‍ കേരളത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഈ മേഖലയില്‍ നിലകൊള്ളുന്ന പേരാണ് Shine Builders Consultancy.

ഒരു തുടക്കം, ഒരു ഉറപ്പ്

1993 ല്‍ കുന്നംകുളം പഴഞ്ഞി സ്വദേശിയായ ഡോ ഷൈന്‍ സി. ചിന്നന്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്നേക്ക് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി വളര്‍ന്നിരിക്കുന്നു. കാലം മാറിയപ്പോള്‍ ടെക്‌നോളജിയും ട്രെന്‍ഡുകളും മാറി. പക്ഷേ കൃത്യതയും ഉത്തരവാദിത്വവും എന്ന അടിത്തറ മാറിയില്ല. പ്ലാന്‍ ചെയ്യുമ്പോഴും €’സ്ട്രക്ചറല്‍ ചോയ്‌സ്’ എടുക്കുമ്പോഴും മെറ്റീരിയല്‍ തിരഞ്ഞെടുത്ത് ബഡ്ജറ്റിങ്ങ് നടത്തി ഫിനിഷിങ് നല്‍കുമ്പോഴും Shine Builders Consultancy നിലനിര്‍ത്തുന്ന ഏറ്റവും വലിയ ഉറപ്പ് ‘കൃത്യത’ യാണ്.

Architectural Design, Structural Design, Interior Design (360° Views ഉള്‍പ്പെടെ),Site Supervision, Plumbing & Electrical Layout, 2D Floor Plans & 3D Elevations, Project Management… ഇവയെല്ലാം ഇവിടെയുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി നിരവധി പ്രോജക്ടുകള്‍ ഇവര്‍ പൂര്‍ത്തിയാക്കി. ആ അനുഭവം കേരളത്തിനപ്പുറം ദുബായില്‍ വരെ വ്യാപിച്ചു. അവിടെ Green Pen Engineering എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ഇവരുടെ പ്രൊഫഷണലിസം മറ്റൊരു ഭൂമിശാസ്ത്രത്തിലേക്കും നീളുന്നു.

ഒരു കുടുംബത്തിന്റെ കയ്യൊപ്പ്

Shine Builders Consultancy യെ ഒരു സ്ഥാപനമായി മാത്രം പറയാന്‍ കഴിയില്ല. അത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കുടുംബ സംരംഭം കൂടിയാണ്. ഡോ. ഷൈന്‍.സി.ചിന്നന്‍ (Ph.D, M.Tech, MBA, M.Sc, LLB – Structural Engineer), Mrs ബെയ്ന്‍ ഷൈന്‍ (B.Sc (Interior), MBA – Interior Designer), A.R.. ഡെയ്ന്‍. സി. ഷൈന്‍ (B.Arch, M.Plan – Chief Architect), A.R. സൈ്വന്‍. സി.ഷൈന്‍ (B.Arch, M.Plan – Principal Architect), Mrs. അനഘ ഡെയ്ന്‍ (M.Tech – Structural Engineer) എന്നിവരുടെ ഒത്തൊരുമയാണ് ഈ വിജയം. വീട് ഒരു സ്വപ്‌നമായി തന്നെ നിലനില്‍ക്കാതെ ശരിയായ ഡിസൈനിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ Shine Builders Consultancy ഉറപ്പ് നല്‍കുന്നത് മൂന്ന് പതിറ്റാണ്ടിന്റെ വിശ്വാസമാണ്.

https://www.instagram.com/shine_builders_consultancy?igsh=MWVxNXRoc2JjMGt3bQ%3D%3D

https://www.instagram.com/shining.designs?igsh=a2I5aGY0anJucGE3

https://www.instagram.com/studio.shiningarchitects?igsh=MXh0NWMwYXd2MTk3Zg%3D%3D

https://www.facebook.com/share/1NKJENj7my

https://www.youtube.com/@shining_homes

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button