‘AI’യെ തോല്‍പ്പിക്കും ഈ മനുഷ്യന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വേരുറപ്പിക്കുന്ന ഈ കാലത്ത് അതിനെ തോല്‍പ്പിക്കുന്ന അറിവും ബുദ്ധിശക്തിയുമുള്ള മനുഷ്യനുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അത്തരത്തില്‍ ഒരു മനുഷ്യന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് IQ MAN എന്ന് അറിയപ്പെടുന്ന കൊല്ലം സ്വദേശിയും IQED Learning System എന്ന സ്ഥാപനത്തിന്റെ നായകനുമായ അജി ആര്‍.
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി സ്വന്തം ഇഷ്ടം തിരിച്ചറിഞ്ഞ അജി പടുത്തുയര്‍ത്തിയത് ആരെയും അത്ഭുതപ്പെടുത്തുന്ന ബുദ്ധിയുടെ മായാജാലമാണ്. PSC, UPSC ഉള്‍പ്പെടെ 33 റാങ്ക് ലിസ്റ്റുകളില്‍ മികച്ച വിജയം നേടിയ അജിയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്. ക്രമം തെറ്റിച്ച് എഴുതുന്ന അക്ഷരങ്ങളും അക്കങ്ങളുമുള്‍പ്പടെ ഞൊടിയിട കൊണ്ട് മനസില്‍ പതിപ്പിക്കാനും കാല്‍ക്കുലേറ്ററിനേക്കാള്‍ വേഗത്തില്‍ അവ ഗുണിക്കാനും ഹരിക്കാനും അജിക്ക് കഴിയും.
15 ഭാഷകള്‍ അറിയാവുന്ന അജിക്ക് ഏത് ഭാഷയും പഠിക്കാന്‍ ഒരു ദിവസം മതി. 4 Seconds കൊണ്ട് 48 Digit കാണാതെ പഠിച്ച് പറഞ്ഞതിനാല്‍ Guinness World Record ഉം 27 സെക്കന്റിനുള്ളില്‍ 50 ഡിജിറ്റ് Reverse Order ല്‍ പറഞ്ഞതിനാല്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡും അജി സ്വന്തമാക്കി. Kalams Award,Arabian Award, Adi Shankaracharya Ganita Shresta Puraskar എന്നിവയും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തലച്ചോറിനെ കുറിച്ച് Nimhans Multidisciplinary Institution ലെ 40 അംഗ സംഘം നിലവില്‍ പഠനം നടത്തുകയാണ്.

തനിക്ക് ചുറ്റുമുള്ള തലമുറ പരാജയപ്പെടുന്നുവെന്നും സ്വന്തം കഴിവ് കണ്ടെത്തി ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കാത്തതാണ് ഇവരുടെ പരാജയത്തിന്റെ കാരണമെന്നും അജി മനസിലാക്കിയിരുന്നു. ഈ തിരിച്ചറിവാണ് സുഹൃത്തായ സൂരജ് പി സതീഷിനോടൊപ്പം ചേര്‍ന്ന് Inteligent Quation Education Design എന്ന സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് അജിയെ നയിക്കുന്നത്. IQED എന്ന ആപ്പിലൂടെയും പരിശീലനത്തിലൂടെയും കുട്ടികള്‍ക്ക് സ്വന്തം കഴിവ് കണ്ടെത്താനും ബുദ്ധിശക്തി, പ്രശ്‌നപരിഹാര ശേഷി, വര്‍ക്കിങ് മെമ്മറി, വേഗതയിലുള്ള പഠനം എന്നിവ മികച്ചതാക്കാനും സാധിക്കും. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിലൂടെയും ‘AI’ സഹായത്തോടെയുമുള്ള പരിശീലന രീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
5000ത്തില്‍ പരം കുട്ടികളാണ് ഇവിടെ നിന്നും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് പഠനത്തിലും ജീവിതത്തിലും വിജയം കൈവരിച്ചിട്ടുള്ളത്. കുട്ടികളുടെ കഴിവുകളെ നേരത്തെ തിരിച്ചറിയാന്‍ വേണ്ടി iqed.in എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായി ‘IQ Test’ നിലവില്‍ ഇവര്‍ നല്‍കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ദുബൈ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഫ്രാഞ്ചൈസികളുണ്ട്.

വിജയകരമായി പ്രവര്‍ത്തിക്കുന്ന IQED പ്രോഗ്രാം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഇവര്‍. സ്വന്തം പ്രദേശത്തെ മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി ഫ്രാഞ്ചൈസിയെടുക്കാന്‍ ഇവര്‍ അവസരവും ഒരുക്കുന്നു.



