തിയേറ്ററുകള്‍ ഇനി സ്വീകരണ മുറികളിലേക്ക്… Lumiere Home Screens: The Real Home Cinema Makers
ചലച്ചിത്ര മേഖലയോടുള്ള അടങ്ങാത്ത അഭിനിവേശവും ഒരു സംരംഭകന്റെ ആവേശവും ഒത്തുചേര്‍ന്നതിന്റെ ഫലമാണ് ലൂമിയര്‍ ഹോം സ്‌ക്രീന്‍സ് എന്ന ഹോം തിയേറ്റര്‍ നിര്‍മാണ സ്ഥാപനം. പാഷനും സംരംഭകത്വവും ഏത് തരത്തില്‍ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാം എന്നതിന്റെ തെളിവാണ് കൊല്ലം കാവനാട് സ്വദേശിയായ അശോക് കേരളത്തിനു കാണിച്ചുതരുന്നത്.
സംരംഭകത്വത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കണമെന്ന് അടങ്ങാത്ത ആഗ്രഹമായിരുന്നു കൊല്ലം കാവനാട് സ്വദേശിയായ അശോകിനെ ഇന്ന് ഇവിടെ എത്തിച്ചത്. കൊല്ലം കാവനാട് ബൈപ്പാസിന്റെ സമീപമുള്ള വള്ളിക്കീഴ് എന്ന ഗ്രാമത്തിലെ ഒരു സാധാരണക്കാരനില്‍ നിന്നും ഇന്ത്യയിലെ തന്നെ പ്രശസ്തമായ ലൂമിയര്‍ ഹോം സ്‌ക്രീന്‍സിന്റെ ഉടമ എന്നതിലേക്കുള്ള യാത്ര ഏറെ ദൈര്‍ഘ്യമുള്ളതായിരുന്നു.
ജീവിതപ്രാരാബ്ധങ്ങള്‍ക്ക് ഒരു ആശ്വാസം തേടി അശോക് ഒമാനിലെ ഒരു കമ്പനിയില്‍ ജോലിക്ക് എത്തുന്നു. നേതൃത്വപാടവവും വാക്ചാരുതയും ലക്ഷ്യബോധവും അവസരങ്ങളുടെ ഒരു വലിയ ലോകം അദ്ദേഹത്തിന് മുന്നില്‍ തുറന്നു കൊടുത്തു. സംരംഭകത്വത്തിലെ അശോകിന്റെ കഴിവ് തിരിച്ചറിഞ്ഞ കമ്പനി ഉടമ സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നു. പിന്നീട് ഇങ്ങോട്ട് 16 വര്‍ഷമായി സംരംഭകത്വത്തിന്റെ വിവിധ മേഖലകള്‍ താണ്ടിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, ഹോട്ടല്‍ ശൃംഖലകള്‍, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യാപരിച്ചതായിരുന്നു ആ യാത്ര.
ഒടുവില്‍ 2018-19 കാലഘട്ടത്തില്‍ ബിസിനസ് ലോകം കോവിഡ് വ്യാപനം മൂലം സ്തംഭനാവസ്ഥ നേരിട്ടപ്പോഴും അശോകിലെ സംരംഭകന്‍ മറ്റൊരു ബിസിനസ് സാധ്യതയാണ് കണ്ടെത്തിയത്. ഇന്ന് ഇന്ത്യന്‍ ഹോം തിയറ്റര്‍ നിര്‍മാണ മേഖലയില്‍ ലോകോത്തര നിലവാരമുള്ള ബ്രാന്‍ഡായി ഉയര്‍ന്നുവന്ന ലൂമിയര്‍ ഹോം സ്‌ക്രീന്‍സിന്റെ പിറവി അങ്ങനെയായിരുന്നു.
ചലച്ചിത്ര മേഖലയോടുള്ള അടങ്ങാത്ത അഭിനിവേശത്താല്‍ അശോക് സുഹൃത്തായ സെയ്ഫുള്ളയോടൊപ്പം പ്രശസ്ത ചലച്ചിത്ര സംവിധായകനായ സിബി മലയില്‍ നേതൃത്വം നല്‍കിയിരുന്ന കൊച്ചിന്‍ മീഡിയ സ്‌കൂളില്‍നിന്നും ഫിലിം എഡിറ്റിംഗ് പരിശീലനം പൂര്‍ത്തീകരിച്ചിരുന്നു. ആ സുഹൃത്തിനെയും അദ്ദേഹം തന്റെ വിജയഗാഥയില്‍ പങ്കാളിയാക്കി. സൈഫ് ഇന്ന് ലൂമിയര്‍ ഹോം സ്‌ക്രീന്‍സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി അദ്ദേഹത്തോടൊപ്പം ഉണ്ട്.
2010 ലാണ് ആദ്യമായി അശോക് ഹോം തിയേറ്റര്‍ എന്ന ആശയത്തെ അടുത്തറിയുന്നത്. ചലച്ചിത്ര പ്രേമിയായ അദ്ദേഹം സ്വന്തം വീട്ടില്‍ തന്നെ ഒരു ഹോം തിയേറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ തന്റെ വീട്ടില്‍ സ്ഥാപിച്ച ഹോം തിയേറ്ററില്‍ പൂര്‍ണ തൃപ്തി ലഭിക്കാതിരുന്ന അദ്ദേഹം ഈ മേഖലയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.
ഇതിനിടയിലാണ് ഹോം തിയറ്റര്‍ നിര്‍മാണ മേഖലയില്‍ കേരളത്തിലെ തന്നെ പ്രഗത്ഭനും 300ലധികം ഹോം തിയേറ്ററുകള്‍ നിര്‍മിക്കുകയും ലൂമിയര്‍ ഹോം സ്‌ക്രീന്‍സിന്റെ ഇപ്പോഴത്തെ ചീഫ് ടെക്‌നിക്കല്‍ എഞ്ചിനിയറുമായി പ്രവര്‍ത്തിക്കുന്ന കണ്ണനെ അദ്ദേഹം പരിചയപ്പെടുന്നത്. തുടര്‍ന്ന് ഹോം തിയേറ്റര്‍ നിര്‍മാണ മേഖലയില്‍ കൂടുതല്‍ അഴിച്ചുപണികളും ഗവേഷണങ്ങളും അനിവാര്യമാണെന്നും അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ഒരു സംരംഭക മേഖലയാണിതെന്നും അദ്ദേഹം തിരിച്ചറിയുന്നു.
ഈ തിരിച്ചറിവിന്റെ കാലഘട്ടം കഴിഞ്ഞ് കൊറോണ കാലഘട്ടത്തിലേക്ക് ലോകം എത്തിയപ്പോള്‍ നൂതനമായ ബിസിനസ് മേഖലകള്‍ അന്വേഷിച്ചിരുന്ന അദ്ദേഹത്തിലെ സംരംഭകന്‍ ഹോം തിയേറ്റര്‍ നിര്‍മാണ മേഖല തന്നെ തിരഞ്ഞെടുക്കുകയും അതില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കളായ സൈഫിന്റെയും കണ്ണന്റെയും പിന്തുണയോടു കൂടി ലൂമിയര്‍ ഹോം സ്‌ക്രീന്‍സ് സ്ഥാപിച്ചു.
ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഏതൊരു കൊമേര്‍ഷ്യല്‍ സിനിമ തിയേറ്റര്‍ നല്‍കുന്ന എല്ലാവിധ അത്യന്താധുനിക ദൃശ്യ, ശ്രവ്യ അനുഭവങ്ങളും ചലച്ചിത്ര ആസ്വാദന സൗകര്യങ്ങളും അതേപടി ഹോം തിയേറ്ററുകളിലൂടെ കസ്റ്റമേഴ്‌സില്‍ എത്തിക്കുക എന്നതാണ് ലൂമിയര്‍ ഹോം സ്‌ക്രീന്‍സിന്റെ ലക്ഷ്യം. ലോകോത്തര നിലവാരമുള്ള ഏതൊരു Theatre Solution നും കസ്റ്റമേഴ്‌സില്‍ എത്തിക്കാന്‍ ഇന്ന് ഈ കമ്പനി സജ്ജമാണ്. 20 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ള ടെക്‌നീഷ്യന്മാരാണ് ലൂമിയര്‍ ഹോം സ്‌ക്രീന്‍സിന്റെ ഏറ്റവും വലിയ സമ്പത്ത്.
കേരളത്തിലെ തന്നെ ഹോം തിയേറ്റര്‍ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ സ്ഥാപനമാണിത്. കൊല്ലം കാവനാട് ബൈപ്പാസിനു സമീപമാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. Dolby Atoms, Dts X, 5.1.2,/ 7.1.4,/ 9.1.4 , Auro 11.1 and Auro 13.1 പോലെയുള്ള ഉയര്‍ന്ന സറൗണ്ട് സൗണ്ട് സംവിധാനങ്ങള്‍,3D, 4K, Ultra HD, Laser Projection സംവിധാനങ്ങള്‍ എന്നിങ്ങനെ നിലവിലെ ഏത് സാങ്കേതികവിദ്യ മുന്നോട്ടു വയ്ക്കുന്ന ഏതൊരു ഹോം തിയേറ്റര്‍ സംവിധാനവും ലൂമിയര്‍ ഹോം സ്‌ക്രീന്‍സിന്റെ പക്കലുണ്ട്.
നവീനമായ സാങ്കേതികവിദ്യകള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ ഈ സംരംഭകന്‍ എന്നും ശ്രദ്ധ ചെലുത്തുന്നുണ്ട്. Galaxy Studiosന്റെ ഉടമസ്ഥതയിലുള്ള Auro 3D Formatല്‍ ഹോം തിയേറ്ററുകള്‍ ചെയ്തു നല്‍കുന്ന ഇന്ത്യയിലെ ഏക കമ്പനിയായി ഇന്ന് ലൂമിയര്‍ ഹോം സ്‌ക്രീന്‍സ് വളര്‍ന്നിരിക്കുന്നു. Premium Customers നു ഈ സാങ്കേതിക വിദ്യയുടെ സ്ഥാപക ഉടമകളായ Galaxy Studios ന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഹോം തീയേറ്ററുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
Denon , Polk, KEF, DEFINITIVE TECHNOLOGY, THEORY, PIONEER, INTEGRA, ONKYO, Jamo , Epson, Optoma, BenQ, Visitek തുടങ്ങിയ മുന്‍നിര ഓഡിയോ വീഡിയോ ബ്രാന്‍ഡുകളുടെ കേരളത്തിലെ അംഗീകൃത വിതരണക്കാരാണ് ലൂമിയര്‍ ഹോം സ്‌ക്രീന്‍സ്.
നിശ്ചയദാര്‍ഢ്യവും ഇഷ്ട മേഖലയോടുള്ള അഭിനിവേശവും ഒരു വ്യക്തിയെ എത്രമാത്രം വിജയത്തിലേക്ക് എത്തിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അശോകിന്റെ ജീവിതകഥ. ഇനിയും ഉയരങ്ങള്‍ കീഴടക്കാനും ലോകോത്തര നിലവാരമുള്ള ഒരു ഹോം തിയേറ്റര്‍ നിര്‍മാണ സ്ഥാപനം ഇന്ത്യയില്‍ വളര്‍ത്തിയെടുത്ത് ചരിത്രം തിരുത്തിക്കുറിക്കാനും അശോകിലൂടെ ലൂമിയര്‍ ഹോം സ്‌ക്രീന്‍സിനു സാധിക്കട്ടെ.
Neptune Building, 1 st floor,
New Bypass Road, Kavanad, Kollam. PIN: 691003l
http://www.lumierhomescreens.com
E-mail: lumierhomescreens@gmail.com
Mob: 7560995533, 7560996633