EntreprenuershipSuccess Story

കഠിനാധ്വാനം കൊണ്ട് യുവ സംരംഭകന്‍ പടുത്തുയര്‍ത്തിയത് ഒരു ബിസിനസ് സാമ്രാജ്യം; അറിയാം ‘ACCADIA ‘ എന്ന സംരംഭത്തിന്റെ കഥ….

കഠിനാധ്വാനവും വിജയിക്കണമെന്ന ദൃഢമായ മനസ്സുമാണ് ഓരോ സംരംഭകനെയും വിജയത്തിന്റെ നെറുകയിലേക്ക് എത്തിക്കുന്നത്. ഏത് പ്രതിസന്ധിയിലും തളരാതെ കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നവരാണ് വിജയ ചരിത്രത്തില്‍ ഇടം നേടുന്നവര്‍. അത്തരത്തില്‍ കഠിനാധ്വാനം കൊണ്ടും ലക്ഷ്യബോധം കൊണ്ടും വിജയമെഴുതിയ ഒരു സംരംഭകന്‍ നമ്മുടെ കേരളത്തിലുണ്ട്. തൃശൂര്‍ സ്വദേശിയായ ഷാഹു എന്ന യുവ സംരംഭകനും അദ്ദേഹം പടുത്തുയര്‍ത്തിയ ACCADIA എന്ന സംരംഭവും ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്.

1992 ല്‍ ഗള്‍ഫില്‍ ജോലി തേടി പോയ ഷാഹു 4 വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിക്കുകയും സ്വന്തമായി സംരംഭം ആരംഭിക്കണമെന്ന സ്വപ്‌നത്തില്‍ ഗള്‍ഫില്‍ അല്‍ അസ്ബി ഇലക്ട്രിക്കല്‍സ് എന്ന സംരംഭം ആരംഭിക്കുകയും ചെയ്തു. പിന്നീട് റാഷിദ് ബിന്‍ ഹമാദ് ട്രെയിഡിങ് & കോണ്‍ഡ്രാക്ടിങ് എന്ന സംരംഭവും ഷാഹു എന്ന യുവ സംരംഭകന്‍ അവിടെ ആരംഭിച്ചു. ബിസിനസില്‍ ഉയരണമെന്ന അതിയായ ആഗ്രഹവും അതിന് വേണ്ടിയുള്ള കഠിനമായ അദ്ധ്വാനവുമാണ് പിന്നീട് നാട്ടില്‍ ഒരു സംരംഭം ആരംഭിക്കാന്‍ ഈ യുവാവിന് കരുത്തു പകര്‍ന്നത്.

2014ലാണ് ഇദ്ദേഹം ACCADIA RESIDENCY എന്ന സംരംഭം കൊച്ചിയില്‍ ആരംഭിക്കുന്നത്. പിന്നീട് ACCADIA GALLERY എന്ന ഹോം അപ്ലൈന്‍സസ് സംരംഭം തൃപ്പയാറിലും ACCADIA Home Gallery എന്ന സംരംഭം കേച്ചേരിയിലും 2021 ല്‍ മുല്ലശേരിയില്‍ ACCADIA ഹൈപ്പര്‍ മാര്‍ട്ട് എന്ന സ്ഥാപനവും മണലൂരില്‍ കായലോരത്തായി വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ACCADIA RESORT ഉം ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. ഓരോ വ്യക്തികളും ആഗ്രഹിക്കുന്നതിലും കൂടുതല്‍ സേവനം നല്‍കുന്നത് കൊണ്ട് തന്നെയാണ് ACCADIA ഒരു ബ്രാന്‍ഡ് ആയി ഇന്ന് മാറിയത്. ഇന്ന് നൂറില്‍ അധികം ജീവനക്കാരാണ് ഈ സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും ഇന്ന് കാണുന്ന വിജയം നേടിയെടുക്കാന്‍ 25 വര്‍ഷത്തെ കഠിന പ്രയത്‌നമായിരുന്നു ഈ സംരംഭകന് വേണ്ടി വന്നത്. ഇനി ഗുരുവായൂരില്‍ ഒരു ഹോട്ടല്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഷാഹു എന്ന യുവ സംരംഭകന്‍. ഓരോ സംരംഭത്തിനും വേണ്ട കൃത്യമായ ശ്രദ്ധയും വിജയത്തിനായുള്ള പരിശ്രമവും ഷാഹു എന്ന യുവ സംരംഭകനെ എത്തിച്ചത് ACCADIA എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ എന്ന നിലയിലേക്കാണ്.

സ്വപ്‌നങ്ങള്‍ കണ്ടാല്‍ മാത്രം പോരാ അതിനായി പരിശ്രമിക്കുകയും വേണം, എങ്കില്‍ വിജയം ഉറപ്പാണ് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഈ സംരംഭകനും ACCADIA എന്ന സംരംഭവും. ഒരു മികച്ച ‘ടീം വര്‍ക്’ കൊണ്ടാണ് ഇന്ന് ഈ കാണുന്ന വിജയം നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചത്. ഫിനാന്‍സ് മാനേജര്‍ സിനിയ ഉമ്മര്‍, ഡയറക്ടര്‍ ജുനൈദ് ഹംസ എന്നിവരും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള മികച്ച ജീവനക്കാരുടെ സേവനവും ഈ സ്ഥാപനത്തിന്റെ വിജയത്തിന് പ്രധാന കാരണമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button