EntreprenuershipSuccess Story

ചിറകുകള്‍ വിരിയുന്ന ഫാഷന്റെ ലോകം; റീതയുടെ LE PAPILLON

പൂമ്പാറ്റയുടെ ചിറകുകള്‍ പോലെ സുന്ദരമായ മറ്റൊരു ലോകം തീര്‍ക്കുകയാണ് തന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെ റീത അലക്‌സ് എന്ന സംരംഭക. കൊച്ചിയുടെ ഹൃദയഭാഗത്തായി, ഓരോ വസ്ത്രങ്ങളും കഥകള്‍ പറയുന്ന റീത്തയുടെ LE PAPILLON എന്ന ബുട്ടീഖ് ഫാഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറുകയാണ്.

വര്‍ഷങ്ങള്‍ നീണ്ട കോര്‍പറേറ്റ് ജീവിതത്തിന് വിരാമമിട്ടുകൊണ്ടായിരുന്നു തന്റെ പാഷനായ ഫാഷനിലേക്ക് റീത ചുവടുവയ്ക്കുന്നത്. അന്ന് കോര്‍പറേറ്റ് കാലഘട്ടത്തില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങളും ആത്മവിശ്വാസവും മാത്രം മുതല്‍ക്കൂട്ടാക്കിയായിരുന്നു ആദ്യ ചുവടുവയ്പ്…

മാര്‍ക്കറ്റിങ്ങിലുള്ള കഴിവുകളെ ഫാഷനുമായി ചേര്‍ത്തിണക്കിയതോടെ റീതയുടെ LE PAPILLON ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി മാറി. ദിനംപ്രതി ഫാഷന്‍ മാറുന്ന ലോകത്ത് ട്രെന്‍ഡിനൊപ്പം വസ്ത്രങ്ങളൊരുക്കുകയാണ് റീതയിന്ന്. മാര്‍ക്കറ്റിങ് രീതികള്‍ നവീകരിക്കുന്നതോടൊപ്പം ഗുണനിലവാരമുള്ള തുണികള്‍ ഉപയോഗിക്കുന്നതുമെല്ലാം കൊച്ചി പോലൊരു ഫാഷന്‍ ഹബ്ബില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ റീതയെ സഹായിച്ചിട്ടുണ്ട്. തനിക്ക് മുന്നിലെത്തുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് LE PAPILLON ലെ ഓരോ വസ്ത്രങ്ങളും ഒരുങ്ങുന്നതെന്നതും സംരംഭത്തിന്റെ പ്രത്യേകതയാണ്.

ഫ്രോക്ക്, ദാവണി, ചുരിദാര്‍ സെറ്റുകള്‍ തുടങ്ങി ഓണത്തിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ന് LE PAPILLON. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് ഫോട്ടോഷൂട്ടുകളും സംരംഭം ഒരുക്കുന്നുണ്ട്. കൊച്ചിയില്‍ പുതിയ സംരംഭം ആരംഭിക്കാനുള്ള പദ്ധതിയുമുണ്ട് റീതയ്ക്ക്.

സംരംഭകത്വം നല്‍കിയ സ്വാതന്ത്ര്യമാണ് മുന്നോട്ടുള്ള യാത്രയില്‍ റീതയ്ക്ക് കരുത്താകുന്നത്. അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും കഠിനാധ്വാനിക്കാനുള്ള മനസുമുണ്ടെങ്കില്‍ വിജയം വഴിതെളിക്കുമെന്നാണ് റീതയുടെ വിശ്വാസം.

https://www.instagram.com/lepapillonkochi_/?igsh=OTI5NzYxNjczbjJ0#

https://www.facebook.com/reetha.alex.1?mibextid=ZbWKwL

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button