EntreprenuershipSuccess Story

വെല്ലുവിളികളെ വിജയമായി മാറ്റിയ വനിത; Peppino Pickles ന്റെ രുചിയാത്ര

പ്രതിസന്ധികള്‍ ചിലപ്പോള്‍ ജീവിതത്തെ മാറ്റിമറിക്കും. എന്നാല്‍ അവയെ അവസരങ്ങളാക്കി മാറ്റാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. പുനലൂര്‍ സ്വദേശിനിയായ ജൂലിയെന്ന സംരംഭകയും Peppino Pickles എന്ന ഹോംമെയ്ഡ് ബ്രാന്‍ഡും അത്തരത്തിലൊരു വിജയകഥയാണ് പറയുന്നത്.

കോവിഡ് കാലത്ത് കുടുംബത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളാണ് Peppino Pickles എന്ന ബ്രാന്‍ഡിന്റെ ജനനത്തിന് വഴിയൊരുക്കിയത്. ഇന്ന് രുചിയുടെ വിശ്വാസത്തില്‍ വളര്‍ന്നൊരു ഹോംമെയ്ഡ് ബ്രാന്‍ഡായി Peppino മാറിയിരിക്കുന്നത് ജൂലിയുടെ തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഫലമായാണ്.

വീട്ടില്‍ കുടുംബത്തിനായി തയ്യാറാക്കിയ അച്ചാറുകള്‍ ബന്ധുക്കളും സുഹൃത്തുക്കളും രുചിച്ചപ്പോള്‍ ലഭിച്ച മികച്ച അഭിപ്രായങ്ങളാണ് ഒരു വലിയ സ്വപ്‌നത്തിന് തുടക്കമായത്. അമ്മയുടെ സഹായത്തോടെ വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് ഓണ്‍ലൈന്‍ ലോകത്ത് ശക്തമായ സാന്നിധ്യമായി വളര്‍ന്നുകൊണ്ടിക്കുന്നു.

ആദ്യകാലത്ത് പരിചയക്കാരില്‍ മാത്രം പരിമിതമായിരുന്ന ഓര്‍ഡറുകള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയില്‍ വര്‍ധിച്ചു. തുടക്കത്തില്‍ കുറച്ച് ഓര്‍ഡറുകള്‍ മാത്രം ലഭിച്ചിരുന്നെങ്കിലും, രുചിയുടെ ഗുണമേന്മയും വിശ്വാസ്യതയും ബ്രാന്‍ഡിനെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചു. പ്രമോഷനുകളും ‘ഗിവ് എവേ ക്യാമ്പെയ്‌നു’കളും വഴി കൂടുതല്‍ ആളുകളിലേക്ക് ബ്രാന്‍ഡിനെ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ജൂലി.

രുചിച്ചവര്‍ വീണ്ടും ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങിയത് ബ്രാന്‍ഡിന്റെ വിശ്വാസ്യത ഉയര്‍ത്തി. ഇന്ന് Peppino Pickles ‘ഓള്‍ ഇന്ത്യ ഡെലിവറി’യോടൊപ്പം വിദേശ രാജ്യങ്ങളിലേക്കും എത്തിച്ചേരുന്നു.

Peppino Pickles ന്റെ പ്രത്യേകത ഫിഷ് പിക്കിള്‍സുകളാണ്. പ്രത്യേകിച്ച് ടൂണ ഫിഷ് പിക്കിള്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉത്പന്നമാണ്. മികച്ച ഗുണമേന്മയുള്ള മീനും ശുദ്ധമായ ചേരുവകളും ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ഇതിന്റെ പ്രത്യേകത. നാടന്‍ രുചിയും ഹോംമെയ്ഡ് ഫീലും തന്നെയാണ് ബ്രാന്‍ഡിന്റെ ആത്മാവ്. കൂടാതെ വെജ് ഓപ്ഷനുകള്‍ തേടുന്നവര്‍ക്കായി ഈത്തപ്പഴം, നാരങ്ങ അച്ചാര്‍ എന്നിവയും ലഭ്യമാണ്.

ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല എന്നതാണ് ജൂലിയുടെ നയം. ഓരോ ബോട്ടിലും തയ്യാറാക്കുമ്പോഴും അതിന് പിന്നിലെ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയുമാണ് കൂടുതല്‍ ഓര്‍ഡറുകള്‍ നേടിക്കൊടുത്തത്. ലഭിക്കുന്ന ‘പോസിറ്റീവ് റിവ്യൂ’കളും സ്ഥിരം കസ്റ്റമേഴ്‌സുമാണ് ജൂലിയെ മുന്നോട്ട് നയിക്കുന്നത്.

ഈ വിജയയാത്രയില്‍ അമ്മ ഓമന, ഭര്‍ത്താവ് ജിജി ഫിലിപ്പ്, മക്കള്‍, സുഹൃത്തുക്കള്‍, പെപ്പിനോ ടീം അംഗങ്ങള്‍ എന്നിവര്‍ നല്‍കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് Peppino Pickles ന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നത്. ബിസിനസ് എന്നതിനുപരി ഫിഷ് പിക്കിളെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന പേര് Peppino ആയിരിക്കണം എന്നതാണ് ജൂലിയുടെ സ്വപ്‌നം. നാടന്‍ രുചിയുടെ ഗുണമേന്മയും വിശ്വാസവും ഒരുമിച്ച് നല്‍കുന്ന ഒരു ബ്രാന്‍ഡായി രാജ്യത്തുടനീളവും ലോകമെമ്പാടും അംഗീകാരം നേടുകയാണ് ലക്ഷ്യം.

വെല്ലുവിളികളില്‍ നിന്ന് ഉയര്‍ന്നൊരു സംരംഭം, രുചിയിലൂടെ ഹൃദയങ്ങള്‍ കീഴടക്കുന്നൊരു ബ്രാന്‍ഡ്, അതാണ് Peppino Pickles. നാടന്‍ സ്വാദില്‍ പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ച് മുന്നേറാനുള്ള ഒരുക്കതിലാണ് Peppino.

For Connecting us, kindly visit;

https://www.instagram.com/peppino.pickles?igsh=NzJ2bGk1NXV2OHI4

https://www.facebook.com/share/1Zx4mnoc1r/?mibextid=wwXIfr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button