Success Story

മേക്കപ്പ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സഹോദരിമാരുടെ വിജയകഥ

ആത്മവിശ്വാസത്തിന്റെയും കഠിനാധ്വനത്തിന്റെയും പര്യായങ്ങളായി ശ്രീക്കുട്ടിയും ശ്രുതിയും

കെമിസ്ട്രിയില്‍ ബിരുദധാരിയായ ശ്രീക്കുട്ടി ഒട്ടും പ്രതീക്ഷിക്കാതെയാണ് മേക്കപ്പ് മേഖലയിലേക്ക് കടന്ന് വരുന്നത്. തുടക്കത്തില്‍ മേക്കപ്പ് വീഡിയോകളൊക്കെ കണ്ട് ഈ മേഖലയെ കുറിച്ച് അറിഞ്ഞു. അതിനുശേഷം ഈ മേഖലയെ കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്പര്യം… അനുജത്തി ശ്രുതിക്ക് കലാമേഖലയില്‍ കഴിവുള്ളതായി ശ്രീക്കുട്ടി മനസ്സിലാക്കിയിരുന്നു. ശ്രുതിയെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആക്കണമെന്നായിരുന്നു ശ്രീകുട്ടിയുടെ ആഗ്രഹം. അങ്ങനെ ഒടുവില്‍, രണ്ടുപേരും മേക്കപ്പ് ലോകത്തേക്ക് ഒരു ചുവട് വെക്കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു…!

ആ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍, ആദ്യം ഒരു ബ്യൂട്ടീഷ്യന്‍ കോഴ്‌സിലേക്ക് ചേര്‍ന്നു. പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ വീട്ടില്‍ ഒരു ഹോം സ്റ്റുഡിയോ തുടങ്ങി. ആദ്യം സുഹൃത്തുക്കളെ ആയിരുന്നു മേക്കപ്പ് ചെയ്ത് തുടങ്ങിയത്. ഇന്‍സ്റ്റഗ്രാം പേജില്‍ തങ്ങളുടെ വര്‍ക്കുകള്‍ പങ്കുവെച്ചതോടെ നിരവധി അവസരങ്ങള്‍ ഇവരെ തേടിയെത്തുകയായിരുന്നു.

ഇന്ന് ശ്രീക്കുട്ടിയും അനുജത്തി ശ്രുതിയും ചേര്‍ന്ന് ഒരുപാട് മേക്കപ്പ് വര്‍ക്കുകള്‍ ഏറ്റെടുക്കുന്നുണ്ട്. ഇവരുടെ സര്‍വീസുകളെല്ലാം വളരെ ഗുണനിലവാരമുള്ളതാണ്. എച്ച് ഡി മേക്കപ്പ്, ഗ്ലാസ്സ് സ്‌കിന്‍ മേക്കപ്പ്, അതുപോലെ ഇപ്പോഴത്തെ ട്രെന്‍ഡിംഗ് ആയ എയര്‍ ബ്രഷ് മേക്കപ്പ് തുടങ്ങിവയാണ് ഇവരുടെ സേവനങ്ങള്‍. എയര്‍ ബ്രഷ് മേക്കപ്പ് വര്‍ക്കുകള്‍ ചെയ്യുന്നതില്‍ വളരെ വിദഗ്ധയാണ് ശ്രീക്കുട്ടി.

തിരക്കുപിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ് ഇന്ന് ഈ സഹോദരിമാര്‍. കൂടാതെ ശ്രീക്കുട്ടിയെയും ശ്രുതിയെയും അസ്സിസ്റ്റ് ചെയ്യാനും ഇപ്പോള്‍ ആളുകളുണ്ട്. രണ്ടു പേരും ടീമായാണ് വര്‍ക്കുകള്‍ ഏറ്റെടുക്കുന്നത്. നിരവധി ഫോളോവേഴ്‌സ് ഉള്ള ഇവരുടെ brides_of_shree &shruthi എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഏറെ ശ്രദ്ധേയമാണ്. തുടക്കത്തില്‍ മേക്കപ്പ് മേഖല തിരഞ്ഞെടുക്കുന്നതിനോട് ഇവരുടെ കുടുംബം ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരുടെ വിജയത്തില്‍ ഇവരേക്കാള്‍ ഏറെ സന്തോഷിക്കുന്നത് ഇവരുടെ അച്ഛനും അമ്മയുമാണ്.

പ്രത്യേകിച്ച് മത്സരം നിറഞ്ഞ ഒരു മേഖല ആയതുകൊണ്ട് ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് രണ്ടുപേരും ഈ വിജയത്തിലേക്ക് എത്തിയത്. രണ്ടര വര്‍ഷത്തെ യാത്ര ഏറെ കഠിനമേറിയതായിരുന്നു. പ്രതിസന്ധികളില്‍ തളരാതെ, ഉറച്ച ആത്മവിശ്വാസത്തോടെ ചുവടുകള്‍ ഓരോന്നായി മുന്നോട്ട് വെച്ചുകൊണ്ട് അവര്‍ യാത്ര തുടരുകയായിരുന്നു.

എല്ലാ സജ്ജീകരണങ്ങളോട് കൂടിയ ഒരു മികച്ച ഹോം സ്റ്റുഡിയോ ആരംഭിക്കണമെന്നാണ് ഇനിയുള്ള ഇവരുടെ സ്വപ്‌നം. പാഷന്‍ പ്രൊഫഷനാക്കി മാറ്റി, ആത്മാര്‍ത്ഥമായി പരിശ്രമിച്ച് വിജയം ഉറപ്പിച്ച സഹോദരിമാരായ ശ്രീക്കുട്ടിയുടെയും ശ്രുതിയുടെയും ജീവിതം വലിയൊരു പ്രചോദനമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button