ബിസിനസ്സുകളെ അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ ഏണിപ്പടികള്‍ ഒരുക്കി ഷഫീക്ക് പി ഷംസുദ്ദീന്
ബിസിനസ്സുകള്‍ ദിവസേന കൂണുപോലെ മുളയ്ക്കുന്ന ഒരു നാടാണ് നമ്മുടേത്. ഇത് സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും സാമ്പത്തിക പരിതസ്ഥിതിയെയും മുഖച്ഛായയെയും മെച്ചപ്പെടുത്തുന്നുണ്ട്. പക്ഷേ, പൊതുവേ കണ്ടുവരുന്ന പ്രവണത, ഇവയില്‍ പല കമ്പനികളും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും, ചെറുതെങ്കിലും സങ്കീര്‍ണമായ പാളിച്ചകള്‍ കാരണം ഇടിഞ്ഞ് വീഴുന്നതാണ്.
ആ തകര്‍ച്ചയെ ഇല്ലാതാക്കാന്‍ ക്രമമായി തന്നെ കമ്പനിയുടെ അടിത്തറയും ഘടനയും ശക്തീകരിച്ച് മെച്ചപ്പെടുത്തി കൊണ്ടുവരണം. ഇതിനായി ബിസിനസ്സ് ലോകത്ത് പല മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരില്‍ വിജയകരമായി മുന്നോട്ട് പോകുന്ന, നിരവധി കമ്പനികളെ മെച്ചപ്പെടുത്തിയിട്ടുള്ള മാനേജ്മെന്റ് കണ്‍സള്‍ട്ടന്റാണ് തൃശ്ശൂരുകാരന് ഷഫീക്ക് പി ഷംസുദ്ദീന്.
ഈ കോവിഡ് കാലത്തും കഴിയുന്ന എല്ലാ നൂതന സംവിധാനങ്ങളും വിനിയോഗിച്ചുകൊണ്ട് പലരെയും സഹായിച്ചുകൊണ്ട് ബിസിനസ്സ് ലോകത്തിന് ബലം പകരുന്ന ഷഫീക്ക് പലരുടെയും ബിസിനസ്സ് മോഹങ്ങള്‍ക്ക് ചിറകുകള് മാത്രമല്ല, ഭാവിയില്‍ പറക്കാനുള്ള ചക്രവാളങ്ങളും, ചേക്കേറാനുള്ള സുരക്ഷിതമായ കിളിക്കൂടുകളും കൂടി ഒരുക്കുകയാണ്.
എന്താണ് മാനേജ്മെന്റ് കണ്‍സള്‍ട്ടിങ്?
ലളിതമായി പറഞ്ഞാല്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു വ്യക്തിയോ സ്ഥാപനമോയാണ്.
ഓരോ ക്ലെയ്ന്റിന്റെയും ആവശ്യത്തിന് അനുസൃതമായാണ് കണ്‍സള്‍ട്ടന്റ് പ്രവര്‍ത്തിക്കുക.
ചിലര്‍ക്ക് ഒരു പ്രശ്നത്തെ പരിഹരിക്കണം എന്നതാകാം ആവശ്യം. ചിലര്‍ക്ക് ഒരു ബിസിനസ്സ് ആശയം ആവശ്യമായിരിക്കാം. മറ്റ് ചിലര്‍ക്ക് നിലവിലുള്ള സ്ഥാപനത്തിന്റെ മുഖച്ഛായ തന്നെ മാറ്റേണ്ടിയിരിക്കാം. ഉദാഹരണത്തിന്, പാരമ്പര്യപരമായി മുന്നോട്ടു പോകുന്ന ഒരു കമ്പനിയ്ക്ക് പലപ്പോഴും വേണ്ടി വരിക ഒരു പ്രൊഫഷണല്‍ ഔട്ട്ലുക്ക് ആയിരിക്കാം. ചിലപ്പോള്‍ കമ്പനിയുടെ ഫൈനാന്‍സ് മാത്രമോ, ഡിസ്ട്രിബ്യൂഷന്‍ മാനേജ്മെന്റ് മാത്രമോ നോക്കുന്ന കണ്‍സള്‍ട്ടന്റ് ഉണ്ടാകാം.
കണ്‍സള്‍ട്ടന്റുമാര്‍ പൊതുവെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചെയിഞ്ച് മാനേജ്മെന്റ്, കോച്ചിങ് സ്കില്‍, പ്രോസസ് കറക്ഷന്, പോളിസി കറക്ഷന്, പ്രോസസ് ഇംപ്ലിമെന്റേഷന്‍ അസിസ്റ്റന്‍സ്, സെയില്‍സ് ഇന്ററസ്റ്റ് സ്ട്രാറ്റജികളുടെയോ പ്രൊഡക്ഷന്‍ സ്ട്രാറ്റജികളുടെയോ ഫോര്മേഷന്, ഓപ്പറേഷണല്‍ ഇംപ്രൂവ്മെന്റ്, മെത്തഡോളജി ഇംപ്ലിമെന്റേഷന്‍ എന്നിവയാണ്. രത്നചുരുക്കത്തില്‍ ഒരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ചെയ്യുന്ന പ്രാഥമികമായ മൂന്ന് സേവനങ്ങള്‍ കമ്പനിയുടെ പ്രോസസ്സിലെ ന്യൂനതകള്‍ പരിഹരിക്കുക, കോസ്റ്റ് എഫക്റ്റീവ് ആക്കുക (അധികചെലവ് ഇല്ലാതാക്കുക), റവന്യു വര്‍ദ്ധിപ്പിക്കുക എന്നിവയാണ്.
റിലയന്‍സ്, ബിര്‍ല സണ്‍ലൈഫ്, കല്ലിയത്ത് ഗ്രൂപ്പ് എന്നിവിടങ്ങളില്‍ ജോലി ചെയ്തുകൊണ്ട് മികച്ച മാനേജ്മെന്റ് പാഠങ്ങള്‍ നേടിയ വ്യക്തിയാണ് ഷഫീക്ക്. ട്രെയിനിങ് മേഖലയിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിട്ടുള്ളത്. നിരവധി പ്രോഗ്രാമുകളിലൂടെ, ഒട്ടേറെ പേര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കാന് അദ്ദേഹത്തിനു കഴിഞ്ഞു.
അഞ്ച് വര്‍ഷത്തെ മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് എക്സ്പീരിയന്‍സ് അടക്കം 17 വര്‍ഷത്തെ പ്രൊഫഷണല്‍ അനുഭവ പരിചയമുള്ള ഷഫീക്ക് പി. ഷംസുദ്ദീന്റെ സേവനം ഏതൊരു സ്ഥാപനത്തിനും മുതല്‍ക്കൂട്ടാണ് എന്നതില്‍ സംശയമില്ല. നൂതന മീറ്റിങ് പ്ലാറ്റ്ഫോമുകളുടെയും മറ്റും സഹായത്തോടെ ദിവസേന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും കൃത്യമായ ഇടവേളകളില്‍ എല്ലാ വിഭാഗങ്ങളുമായി മീറ്റിങുകള്‍ നടത്തിയും വളരെ ഘടനാപരവും ശാസ്ത്രീയവുമായാണ് ഷഫീക്ക് തന്റെ പ്രവര്‍ത്തന മേഖലയില്‍ വിജയം കൊയ്യുന്നത്.
ഷഫീക്ക് പി. ഷംസുദ്ദീന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് 9747005510 എന്ന നംബരില്‍ ബന്ധപ്പെടാവുന്നതാണ്.