സ്ട്രോക്ക് വന്നു തളര്‍ന്ന ശരീരത്തെ ഉണര്‍ത്തിയ ബിസിനസ്സ് ആശയം; ആര് വണ്‍ ഇന്‍ഫോട്രേഡ്
പലര്‍ക്കും പല സാഹചര്യങ്ങളിലാകാം ബിസിനസ്സ് ആശയങ്ങള്‍ ഉണരുക. അനുയോജ്യമായ സാഹചര്യത്തിലാണെങ്കില്‍ വിപുലവും കൃത്യവുമായ ഗവേഷണത്തിനു ശേഷം അവര്‍ ലഭിച്ച ആശയത്തെ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. ബിസിനസ്സ് വിജയിപ്പിക്കാന്‍ സാധിച്ചാല്‍ അത് അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയും ചെയ്യും. പക്ഷേ, ചിലരുടെ ജീവിതത്തെ തന്നെ ഒരു ബിസിനസ്സ് ആശയം പുനഃരുജ്ജീവിപ്പിക്കാറുണ്ട്. അത്തരത്തിലൊരു വിസ്മയമാണ് രതീഷ് ചന്ദ്രയുടെ ജീവിതം.
2000 മുതല്‍ മാര്‍ക്കറ്റിങ് രംഗത്ത് സജീവമായിരുന്ന രതീഷ് ചന്ദ്ര, 2017-ല്‍ സ്ട്രോക്ക് വന്നതോടെ അദ്ദേഹം ശരീരം തളര്‍ന്നു കിടപ്പുരോഗിയായി. ഭാവിജീവിതം അനിശ്ചിതത്വത്തിലുമായി. ഒറ്റപ്പെടലും ആശങ്കയും നിരാശയുമെല്ലാം മനസ്സിനെ അത്തരത്തില്‍ വലച്ചിരുന്നപ്പോഴാണ് ഒരു അത്ഭുതമായി ഒരു ബിസിനസ്സ് ആശയം ചിന്താമണ്ഡലത്തില്‍ ഉദിച്ചത്. ആ മനോബലത്തിലും ആശയത്തിന്റെ ഊര്‍ജത്തിലും ആരോഗ്യം തിരികെ കൈവരിച്ച രതീഷ് ചന്ദ്ര ഇപ്പോള്‍ തന്റെ ബിസിനസ്സ് വിജയത്തിലേക്ക് മുന്നേറുകയാണ്.
കിടപ്പിലായ രതീഷ് ചന്ദ്രയെ ഉയിര്‍ത്തെഴുന്നേല്പിച്ച ആ ബിസിനസ് എന്താണെന്നറിയേണ്ടേ! ടെക്നോളജി അടിസ്ഥാനമാക്കിയ ഒരു സോഫ്റ്റ്വെയര് നിര്‍മാണ ബിസിനസ്സാണ് രതീഷ് ചന്ദ്രയുടെ ആര് വണ്‍ ഇന്‍ഫോട്രേഡ്. വെബ്കാര്ഡാണ് ആര് വണ്‍ ഇന്‍ഫോട്രേഡിന്റെ ആദ്യ ഡിജിറ്റല്‍ ഉത്പന്നം. വെബ്സൈറ്റിന്റെ മിനിയേച്ചര്‍ രൂപമാണ് വെബ്കാര്‍ഡ്. ഒരു വെബ്സൈറ്റിലോ, സാമൂഹിക മാധ്യമത്തിലോ ഒരു അഡ്വര്‍ടൈസിങ് സ്പേസ് പ്രൊമോട്ട് ചെയ്യുന്ന ഒരു തരം ഡാറ്റ കാര്‍ഡാണ് വെബ്കാര്‍ഡ്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചാര്‍ജോ, ക്ലിക്ക് – ത്രൂ റേറ്റ്സില്‍ അടിസ്ഥിതമായ ചാര്‍ജോ ഇവ രണ്ടുമോ ആണ് വെബ്കാര്ഡിന്റെ പ്രൈസിങ് ആവുക.
പരമ്പരാഗത പ്രിന്റ് സ്പേസ് അഡ്വര്‍ടൈസിങില്‍ നിന്ന് വ്യത്യസ്തമായി, റിസള്‍ട്ട് അളക്കാന്‍ എളുപ്പമായതിനാല്‍ വെബ്കാര്‍ഡുകള്‍ പൊതുവേ ലിസ്റ്റ് റിസര്‍ച്ച് ആപ്ലിക്കേഷനുകളില്‍ പോസ്റ്റ് ചെയ്യപ്പെടാറുണ്ട്. എല്ലാ തരത്തിലുമുള്ള പ്രൊഫഷണലുകള്‍ക്കും ബിസിനസ്സുകാര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ ഡിജിറ്റല്‍ പ്രൊഡക്ടാണിത്.
വില്പനയിലൂടെയാണ് മാര്‍ക്കറ്റിങില്‍ എല്ലാവരും നേട്ടമുണ്ടാക്കുന്നത്. ആര് വണ്‍ ഇന്ഫോട്രേഡില് പാക്കേജ് വാങ്ങുന്നവര്‍ക്കെല്ലാം ആര് പി ബോണസ് ലഭിക്കും.
അത് തുടര്‍പ്രക്രിയയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ ഉപകരിക്കും.
മറ്റുളള മാര്‍ക്കറ്റിങ്, MLM പോലുള്ളവയില്‍
നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ആര് വണ്‍ ഇന്‍ഫോട്രേഡ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത ഇതില്‍ ആളുകളെ ചേര്‍ക്കേണ്ടതില്ല എന്നതാണ്. ആര്.പി ബോണസ് ലഭിക്കാന്‍ പ്രത്യേക നിബന്ധനകള്‍ ഒന്നും തന്നെ ഇല്ല. ഈ ബിസിനസ്സിന് സീറോ റണ്ണിങ് കോസ്റ്റാണ്. കൊറോണ – ലോക്ക്ഡൗണ്‍ കാലം ഉള്‍പ്പെടെ ഏത് സാഹചര്യത്തിലും ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചുവരെ ചെയ്യാവുന്ന ഒരു ബിസിനസ്സാണിത്.
സ്ട്രോക്കിന്റെ തളര്‍ച്ചയില്‍ കഴിയുമ്പോള്‍ രതീഷ് ചന്ദ്രയെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചത് ഹരീഷ് ബാബുവാണ്. ഈ ബിസിനസ്സ് തുടങ്ങുന്നതിനുള്ള ഒരു പ്രധാന പങ്ക് വഹിച്ചത് രതീഷ് ചന്ദ്രയ്ക്ക് ഹരീഷ് ബാബുവുമായുള്ള ആത്മബന്ധം തന്നെയാണ്. ആര് വണ്‍ ഇന്‍ഫോട്രേഡിന്റെ സി.എം.ഒ കൂടിയാണ് ഇപ്പോള്‍ ഹരീഷ് ബാബു. 2016-ല്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയെ കുറിച്ച് നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞതും രതീഷ് ചന്ദ്രയ്ക്ക് ഈ ബിസിനസ്സില്‍ സഹായകരമായി.
2025 ആകുമ്പോഴേക്കും ആര് വണ്‍ ഇന്ഫോട്രേഡിനെ 100 ബില്ല്യണ്‍ ഡോളര്‍ വിറ്റുവരവുള്ള ഒരു കമ്പനിയാക്കാനുള്ള പരിശ്രമത്തിലാണ് രതീഷ് ചന്ദ്ര. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെടുക എന്നതാണ് ആര് വണ്‍ ഇന്‍ഫോട്രേഡിന്റെ മറ്റൊരു ലക്ഷ്യം. ആയിരം വ്യക്തികളെ നൂറ് കോടി രൂപ സമ്പത്തുള്ള വ്യക്തികളാക്കുക എന്നതാണ് ആര് വണ്‍ ഇന്‍ഫോട്രേഡിന്റെ സ്വപ്നം. ഇപ്പോള്‍ കമ്പനി 30 രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലോകം മുഴുവന്‍ തങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കാനാണ് ആര് വണ്‍ ഇന്‍ഫോട്രേഡ് ലക്ഷ്യമിടുന്നത്.
വായനയും എഴുത്തും പാട്ടു കേള്‍ക്കലുമാണ് രതീഷ് ചന്ദ്രയുടെ ഇഷ്ടവിനോദങ്ങള്‍. ‘വിജയത്തിലേക്ക് ഒരു പ്രചോദനം’ (2009), ‘ഇലുമിനാറ്റിയുടെ രഹസ്യ നിയമങ്ങള്‍’, ‘ബിറ്റ് കോയിന് : ദ് ഫ്യൂച്ചര്‍ മണി’ എന്നീ പുസ്തകങ്ങള്‍ രതീഷ് ചന്ദ്ര രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വിജയത്തിന്റെ MLM; ദ് ബില്ല്യണേര് മൈന്‍ഡ്’ എന്ന പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ രതീഷ് ചന്ദ്ര. മലയാളികള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന രീതിയില്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ബിസിനസ് മാഗ്നറ്റായി അദ്ദേഹം മാറുമെന്ന് നമുക്കു പ്രത്യാശിക്കാം.