ബാങ്ക് ഉദ്യോഗം വലിച്ചെറിഞ്ഞ് സംരംഭകനായി
‘കംഫര്‍ട്ട് സോണി’ല്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ചെറുപ്പക്കാരും. അത്യാവശ്യം സൗകര്യങ്ങളും ‘ഗ്ലാമറു’മുള്ള ഒരു ജോലി ലഭിച്ചാല്‍, സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ, അത് എത്ര വലുതായാലും ബലികഴിപ്പിക്കാന്‍ സന്നദ്ധരാണ് ഇന്നത്തെ യുവതലമുറ. സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത ചെറുപ്പക്കാരുടെ നാട് കൂടിയാണ് നമ്മുടെ കേരളം.
അത്തരം ചെറുപ്പക്കാരുടെയിടയില്‍ ബാങ്കിലെ ജോലി വലിച്ചെറിഞ്ഞ് സംരംഭകനായി മാറിയ തിരുവനന്തപുരം സ്വദേശിയായ ആര് രാജേഷ് ഒരു അദ്ഭുതം തന്നെയാണ്. എന്നാല്‍, ആ തീരുമാനം 100 ശതമാനം ശരിയായിരുന്നു എന്നു തെളിയിക്കാന്‍ രാജേഷിനു കഴിഞ്ഞു. ആ ശരി ഇന്ന്, തമിഴ്നാട്ടില്‍ കൃഷ്ണഗിരി ആസ്ഥാനമാക്കി എ.ആര് ഗ്രാനൈറ്റ്സ് എന്ന സ്ഥാപനമായി വളര്‍ന്നിരിക്കുന്നു!
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു, അതിന്റെയെല്ലാം ഗുണവും ദോഷവും നേരിട്ടറിഞ്ഞ വ്യക്തിയാണ് രാജേഷ്. സ്വകാര്യ മേഖലയിലെ വിവിധ വേഷങ്ങളിലൂടെ കടന്നു ഒടുവില്‍, സുരക്ഷിതത്വത്തിന്റെ മേല്‍ക്കൂരയണിഞ്ഞ റയില്‍വെയിലും അതിനുശേഷം ബാങ്ക് ഉദ്യോഗത്തിലും എത്തിപ്പെട്ടു. അവിടെയും പക്ഷേ രാജേഷ് സംതൃപ്തനായില്ല.
സ്വന്തം കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍, തന്റേതായൊരു സ്ഥാപനം എന്ന ലക്ഷ്യത്തില്‍, ബാങ്ക് ഉദ്യോഗത്തോടു വിട പറഞ്ഞു.
അങ്ങനെ, 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിന്റെ കൈ പിടിച്ചാണ് ബിസിനസ് എന്ന സ്വപ്നത്തിലേക്ക് രാജേഷ് ചുവടു വച്ചത്. സ്വന്തം സ്വപ്നത്തില്‍ നിന്ന് നേടുന്നവരുമാനം നല്കുന്ന സംതൃപ്തി കൂടി തിരിച്ചറിയുകയുമായിരുന്നു രാജേഷ് അപ്പോള്‍. സ്വന്തം സംരംഭത്തിനു വേണ്ടി പ്രയത്നിച്ചു ലാഭം ഉണ്ടാക്കുക, അതൊരു വലിയ കാര്യമാണ് എന്ന ബോധമാണ് എ.ആര് ഗ്രാനൈറ്റ്സിനെ ഇന്ന് കാണുന്ന നിലയില്‍ എത്തിച്ചത്.
വിശ്വാസ്യതയുടെ പര്യായമാണ് എ.ആര് ഗ്രാനൈറ്റ്സ്.
ഗുണമേന്മയേറിയ ഉല്പന്നങ്ങള് കുറഞ്ഞ വിലയില്‍ ലഭിക്കുന്നു എന്നതാണ് എ.ആര് ഗ്രാനൈറ്റ്സിനെ ഇത്രമേല്‍ ജനപ്രിയമാക്കിയത്. റഫറന്‍സിലൂടെ നിരവധി പുതിയ ഉപഭോക്താക്കളാണ് ഓരോ ദിവസവും ഇവരെ തേടിയെത്തുന്നത്. ഹോള്‍ സെയിലിനു പുറമെ, റീട്ടെയ്ലിനും ധൈര്യത്തോടെ ഇവരെ സമീപിക്കാം. ഫാക്ടറി വിലയ്ക്ക്, ഗ്യാരന്റിയുള്ള ഉല്പന്നങ്ങള് ഇവര്‍ സൈറ്റുകളില്‍ എത്തിച്ചു നല്കുന്നു. വിശ്വാസ്യത നില നിര്‍ത്തുന്നു എന്നതു തന്നെയാണ് ഇവരുടെ ട്രേഡ് സീക്രട്ട്. കേരളത്തിലെ പല പ്രമുഖ ഗ്രാനൈറ്റ് ഡീലര്‍മാരും ഇവരുടെ ‘കസ്റ്റമേഴ്സാ’ണ്.
ഇറക്കുമതി – കയറ്റുമതി രംഗത്തും എ.ആര് ഗ്രാനൈറ്റ്സ് സജീവമാണ്. ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാത്ത രാജേഷിന്റെ ദൃഢനിശ്ചയമാണ് ഈ വിജയത്തിനു പിന്നില്‍. കൊറോണക്കാലത്തും ആത്മവിശ്വാസത്തോടെ രാജേഷ് തന്റെ ബിസിനസിനെ പൂര്‍ണ സംതൃപ്തിയോടെ മുന്നോട്ട് നയിക്കുന്നു. കോറോണ സമയത്ത് ഒരുപാട് ലാഭം കിട്ടിയിട്ട് കാര്യമില്ല എന്ന ചിന്താഗതിക്കാരന് കൂടിയാണ് അദ്ദേഹം. ”കുറച്ച് ലാഭം വേണം, 10 പേരെ സഹായിക്കാനുള്ള മനസും. അങ്ങനെയാണെങ്കില്‍ മുന്നോട്ട് പോകുന്നതിനെക്കുറിച്ച് ഭയപ്പെടേണ്ടതുമില്ല”, ഇതാണ് രാജേഷിന്റെ പോളിസി. ഇതുതന്നെയാവണം അദ്ദേഹത്തിന്റെയും എ.ആര് ഗ്രാനൈറ്റ്സിന്റെയും വിജയ രഹസ്യം!
കുടുംബം-
രാജേഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന്, ഭാര്യ അനു രാജേഷ് പ്രചോദനമേകി കൂടെയുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മക്കള്‍: അനഘ ആര് നായര്‍, ആര്യശ്രീ ആര് നായര്‍.
രഘുനാഥന് നായര്‍, ഉദയകുമാരി എന്നിവരാണ് രാജേഷിന്റെ മാതാപിതാക്കള്‍. സഹോദരന്: അഭിലാഷ്.