മലപ്പുറത്തിന്റെ സ്വന്തം ഡെര്‍ബി കേക്ക്
മലയാളിയുടെ ആഘോഷങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്ത മധുര സാന്നിധ്യമാണ് കേക്കുകള്‍. ഏത് പ്രായക്കാരെയും ഒരേപോലെ ആകര്‍ഷിക്കുന്ന മധുരത്തിന്റെ വിവിധരൂപങ്ങളായി കേക്കുകള്‍ ഇന്ന് വിപണിയെ കീഴടക്കിയിരിക്കുന്നു. മത്സാരാധിഷ്ഠിതമായ ഒരു ബിസിനസായി മാറിയ കേക്ക് നിര്‍മാണത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുഹമ്മദലിയും അദ്ദേഹത്തിന്റെ ‘ഡെര്‍ബി കേക്കു’ം ഇന്ന് മലപ്പുറത്തുകാര്‍ക്ക് സുപരിചിതമാണ്. വ്യത്യസ്തമായ നിരവധി കേക്കുകള്‍ നിര്‍മിച്ച് വിതരണം നടത്തുന്ന ഡെര്‍ബി കേക്ക് ഗുണനിലവാരത്തില്‍ ഒട്ടും പിന്നിലല്ലെന്ന് ഒരു തവണ വാങ്ങി രുചി അറിഞ്ഞവര്‍ പറയും.
പതിനഞ്ച് വര്‍ഷത്തോളം ബേക്കറി ജോലികള്‍ ചെയ്തിരുന്ന മുഹമ്മദലി 2018 അവസാനത്തോടെയാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഡെര്‍ബി കേക്ക് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ബേക്കറിയിലേക്കുള്ള ഒട്ടുമിക്ക ഉത്പന്നങ്ങളും നിര്‍മിക്കാനുള്ള അറിവിനു പുറമെ, ‘ഒരു ബിസിനസ്സ് പൂര്‍ണമായും സംതൃപ്തിയോടെയും സന്തോഷത്തോടെയും ചെയ്യുക’ എന്ന ആഗ്രഹമാണ് ഡെര്‍ബി
കേക്ക് എന്ന ആശയത്തിലേക്ക് മുഹമ്മദിനെ എത്തിക്കുന്നത്.
രുചിയിലും ഗുണനിലവാരത്തിലും വളരെ മുന്‍പന്തിയിലാണ് ഡെര്‍ബി കേക്ക്. ഏറ്റവും നല്ല ഇന്ഗ്രേഡിയന്സാണ് കേക്ക് നിര്‍മാണത്തില്‍ ഉപയോഗിക്കുന്നത്. 600 രൂപ മുതല്‍ കേക്കിന്റെ രൂപവും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍, എഴുത്തുകള്‍ എന്നിവ അനുസരിച്ച് 3000 രൂപയോളം വില വരുന്ന കേക്കുകളും ഇവിടെ ലഭ്യമാണ്. ആഘോഷങ്ങള്‍ ഏത് തന്നെയാണെങ്കിലും പെരിന്തല്‍മണ്ണയിലെ മധുരപ്രേമികള്‍ ഡെര്‍ബി കേക്കിലെത്തും; ഓര്‍ഡറുകള്‍ നല്‍കും. അവയെ ഏറ്റവും ഭംഗിയോടെ, പറയുന്ന സമയത്ത് എത്തിച്ചുകൊടുക്കുക എന്നതാണ് ഡെര്‍ബി കേക്കിനെ വ്യത്യസ്തമാക്കുന്നത്.
ക്രിസ്മസ്, ഓണം, പെരുന്നാള്‍ എന്നിങ്ങനെയുള്ള വിശേഷ ദിവസങ്ങളില്‍ ഡെര്‍ബി കേക്കിന് ആവശ്യക്കാരേറെയാണ്. ഫുട്ബോളിനെ സ്നേഹിക്കുന്നൊരു ജനതയാണ് മലപ്പുറത്തുള്ളത്. കോപ്പ അമേരിക്ക ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീന വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചപ്പോള്‍ മലപ്പുറത്തെ അര്‍ജന്റീന ഫാന്‍സ് സന്തോഷം പങ്കുവച്ചത് ഡെര്‍ബി കേക്കിനൊപ്പമായിരുന്നുവെന്ന് മുഹമ്മദലി വളരെ സന്തോഷത്തോടെ ഓര്‍ക്കുന്നു.
മത്സരത്തില്‍ അര്‍ജന്റീന ജയിച്ചതിനാല്‍ അവരുടെ ജേഴ്സിയുടെ നിറത്തിലും ടീമംഗങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തും കേക്കുകള്‍ നിര്‍മ്മിച്ചു. അന്ന് തന്നെ അമ്പതിലധികം കേക്കുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഓര്‍ഡറുകള്‍ ലഭിച്ചുവെന്ന് ഡെര്‍ബി കേക്ക് എം.ഡി മുഹമ്മദലി പറയുന്നു.
പാര്‍ട്ടികള്‍ക്ക് കേക്ക് വിതരണം ചെയ്യുമ്പോള്‍ കേക്കിനൊപ്പം മറ്റ് പ്രധാന സൗകര്യങ്ങളും ഒരു അന്തരീക്ഷവും ഒരുക്കി നല്‍കാറുണ്ട്. ചോക്കോ ഫാന്റസി, മില്‍ക്കി ബട്ടര്‍ കേക്ക്, വൈറ്റ് ട്രഫിള്‍, മാംഗോ ട്രഫിള്‍, ഹണി ആല്‍മണ്ട്, കിറ്റ് കാറ്റ് കേക്ക്, റഫെല്ലോ, ഫെറെറോ റോഷെ, ഗ്ലേസ് ജെല്‍ കേക്കുകള്‍, പാഷന്‍ഫ്രൂട്ട് കേക്ക്, കസ്റ്റമര്‍ ഡ്രീംകേക്ക്, മില്‍ക്ക് കേക്ക്, ട്രെന്‍ഡര്‍ കോക്കനട്ട് കേക്ക് എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ നിരവധി കേക്കുകള്‍ ഡെര്‍ബി കേക്കില്‍ ലഭ്യമാണ്.
വര്‍ഷങ്ങളായി പല ബേക്കറികളിലായി ജോലി ചെയ്ത മുഹമ്മദലി വിവിധ സ്ഥലങ്ങളില്‍നിന്ന് ബേക്കറി ബിസിനസ്സിനെക്കുറിച്ചുള്ള നേടിയ അറിവുകളുടെ പിന്‍ബലത്തിലാണ് പിന്നീട് സ്വന്തമായി അത്തരത്തിലൊരു ബിസിനസ് ആരംഭിച്ചത്. തന്റെ ‘പാഷനൊ’പ്പം കഠിനാധ്വാനം കൂടി ചേര്‍ത്തപ്പോള്‍ ബിസിനസ് വളര്‍ന്നു. വായനയാണ് മുഹമ്മദലിയുടെ ഏറ്റവും വലിയ ഹോബി. അതില്‍ നിന്നാണ് കൂടുതല്‍ വ്യത്യസ്തമായ ആശയങ്ങള്‍ ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പരിശീലന പരിപാടികളും മുഹമ്മദലി നടത്താറുണ്ട്.
കേക്ക് നിര്‍മാണത്തിനൊപ്പം ബേക്കേഴ്സിന്റെ സഹകരണത്തോടെ ‘ബേക്കറികൂട്ടം’ എന്ന വാട്സാപ്പ് കൂട്ടായ്മയിലൂടെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും മുഹമ്മദലി നടത്താറുണ്ട്. കോവിഡ് പ്രതിസന്ധി കാലത്തും SSLC, ഹയര്‍സെക്കന്ററി പരീക്ഷകളില്‍ മിന്നും വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി, ഡെര്‍ബി കേക്കും മുഹമ്മദലിയും മുന്‍കൈയെടുത്ത് പെരിന്തല്‍മണ്ണയില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.
മലപ്പുറത്തുകാരുടെ ഡെര്‍ബി കേക്കിനെ കേരളത്തിന് പ്രിയപ്പെട്ടതാക്കുക എന്നതാണ് മുഹമ്മദലിയുടെ ലക്ഷ്യം. അതിനായി കഠിനാധ്വാനം ചെയ്യാനൊരു മനസുണ്ട് മുഹമമദലിക്ക്. ഡെര്‍ബി കേക്ക് ഇനിയും നിരവധി ആളുകള്‍ക്കിടയില്‍, ആഘോഷങ്ങള്‍ക്കിടയില്‍ മധുരം പകര്‍ന്ന് മുന്നേറട്ടെ.
Contact Number: 7994 123 786