10 വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് സംരംഭ മേഖലയിലേക്ക് ജിനീസ് വുമണ്‍ സ്റ്റോറിന്റെയും ജിനിമോളുടെയും വിജയഗാഥ
സ്വപ്നം കണ്ട വഴിയിലൂടെ സഞ്ചരിക്കുക മാത്രമല്ല, ആ വഴി സ്വന്തമാക്കുകയും നിറപ്പകിട്ടാക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തിയുടെ സ്വപ്നം പൂര്‍ത്തീകരിക്കപ്പെടുന്നത്. അങ്ങനെ വിജയ കിരീടം അണിഞ്ഞു നില്ക്കുന്ന വനിതാ സംരംഭകയാണ് ജിനിമോള്‍ പ്രഭാകരന്. സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന തരത്തില്‍, തനിക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളെയെല്ലാം ധൈര്യപൂര്‍വം പടവെട്ടി വിജയത്തിന്റെ പതാക ഉയര്‍ത്തിയ വനിതാ സംരഭകയാണ് ജിനി മോള് പ്രഭാകരന്…
10 വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് വനിതകള്‍ക്കായി ഒരു സംരംഭം തുടങ്ങണം എന്ന ലക്ഷ്യവുമായാണ് ജിനി കൊല്ലം ജില്ലയില്‍ നിന്നും അനന്തപത്മനാഭന്റെ മണ്ണില്‍ ചേക്കേറിയതും ജിനീസ് വുമണ്‍ സ്റ്റോര്‍ എന്ന സംരംഭത്തിന് തുടക്കം കുറിച്ചതും. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ജിനീസ് വിജയത്തിന്റെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്.
സ്ത്രീകളുടെ വസ്ത്രങ്ങളും ടാറ്റൂ സ്റ്റുഡിയോയും സ്റ്റിച്ചിങ് സെന്ററുമാണ് ജിനീസില്‍ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. കസ്റ്റമേഴ്സിന്റെ ആവശ്യം മനസിലാക്കി അവരുടെ ഇഷ്ടങ്ങളെ മുഖവിലയ്ക്കെടുത്ത് 100% അവര്‍ക്കായി കൃത്യതയോടെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ജീനീസിന്റെ പ്രത്യേകത. ഇന്നര്വെയേഴ്സിന്റെ എല്ലാ ബ്രാന്‍ഡുകളും ജിനീസില്‍ ലഭ്യമാണെന്ന് ജിനിമോള്‍ പറയുന്നു. Buyer Friendly Treatment ആണ് അവരുടെ മറ്റൊരു പ്രത്യേകത.
ഒരു ടെക്സ്റ്റൈല്‍സില്‍ പോയി അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് വാങ്ങുവാന്‍ എല്ലാ സ്ത്രീകള്‍ക്കും മടിയാണ്. അവര്‍ക്ക് ആശ്വാസം നല്‍കണം എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ജിനി ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഒത്തിരി സ്ത്രീകള്‍ക്ക് തന്റെ സ്ഥാപനം ആശ്വാസമേകി. ഇന്നര്‍വെയര്‍ മാത്രമല്ല, ടാറ്റൂ ചെയ്യാന്‍ താല്പര്യപ്പെടുന്ന സ്ത്രീകളും തന്നെ തേടി എത്തുന്നതായി ജിനി പറയുന്നു.
ജിനീസില്‍ വരുന്ന കസ്റ്റമേഴ്സിന് ഒരിക്കലും നിരാശരാകേണ്ടി വരില്ല. കാരണം അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ ഉണ്ടാവും; ജിനിമോള്‍ പ്രഭാകരന് പറയുന്നു. ഒരിക്കല്‍ തന്റെ അടുത്ത വരുന്ന കസ്റ്റമേഴ്സ് വീണ്ടും ജിനീസിലേക്ക് എത്തുന്നുണ്ട്. അതാണ് തന്റെ വിജയമെന്നും ജിനി കൂട്ടിച്ചേര്‍ത്തു.
തിരുവന്തപുരത്ത് വഴുതയ്ക്കാട് ജംഗ്ഷനിലാണ് ജിനീസ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെ എല്ലാവിധ വസ്ത്രങ്ങളും ജിനീസില്‍ ലഭ്യമാണ്. കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണം സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും സ്റ്റിച്ച് ചെയ്തു നല്‍കും.
സ്ത്രീകള്‍ക്കായുള്ള ഈ സ്ഥാപനത്തില്‍ സ്ത്രീകള്‍ മാത്രമാണ് സ്റ്റാഫുകള്‍ എന്നത് മറ്റൊരു പ്രത്യേകതയാണ്. മൈക്രോ ബ്ലേഡിങ് , നെയില്‍ ആര്‍ട്, ഐ ബ്രോ ടാറ്റൂ, ലിപ് കളറിങ് എന്നീ സേവനങ്ങളും ജിനീസില്‍ ഒരുക്കിയിട്ടുണ്ട്. വൈവിധ്യങ്ങളുടെ കലവറയാണ് ജിനീസ് വുമണ്‍ സ്റ്റോര്‍ എന്നതില്‍ സംശയമില്ല.
കോവിഡിന്റെ പ്രാരംഭ ഘട്ടത്തിലാണ് ജിനീസ് തുടങ്ങാനായി പദ്ധതിയിടുന്നത്. കോവിഡ് പടര്‍ന്ന് പിടിപ്പെട്ടതോടെ പ്രവര്‍ത്തനം താളം തെറ്റി. കോവിഡിനു ശേഷമാണ് ജിനീസിന്റെ പ്രവര്‍ത്തനം ദ്രുതഗതിയിലായത്. അന്ന് മുതല്‍ വിജയത്തിന്റെ ദിനങ്ങളായിരുന്നുവെന്ന് ജിനി പറയുന്നു.
നിരവധി കടമ്പകള്‍ പിന്നിട്ടാണ് ജിനീസ് വുമണ്‍ സ്റ്റോര്‍ എന്ന ഈ സ്ഥാപനം യാഥാര്‍ത്ഥ്യമായത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയ്ക്കൊപ്പം വിജയിക്കണം എന്ന ഉത്തമ ബോധ്യവുമുള്ളത് കൊണ്ട് മാത്രമാണ് ഒരു വനിത സംരംഭക എന്ന നിലയില്‍ വിജയം നേടാനായതെന്നും ജിനിമോള്‍ കൂട്ടിച്ചേര്‍ത്തു.
തിരുവന്തപുരം കുടപ്പനക്കുന്നില്‍ ജിനീസ് വുമണ്‍ സ്റ്റോറിന്റെ ആദ്യത്തെ ബ്രാഞ്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന സന്തോഷവും ജിനി മോള് ആത്മാഭിമാനത്തോടെ പങ്കുവച്ചു. ”സ്ത്രീകള്‍ ആരും വെറുതെ ഇരിക്കരുത്… സ്വന്തമായി വരുമാനം കണ്ടെത്തണം”, അതാണ് ജിനിക്ക് പുതുതലമുറയിലെ സ്ത്രീകളോട് പറയാനുള്ളത്.