SINAI INTERIOR ല്‍ നിന്നും GOLDEN CROSS UNIVERSITY STUDY CENTRE ലേക്ക് എത്തിയ ജിജി തോമസ് എന്ന സംരംഭകന്റെയും ഭാര്യ ബിന്ദു ജിജിയുടെയും വിജയത്തിന്റെ കഥ
ഇന്റീരിയര്‍ മേഖലയിലും ഇന്റീരിയര്‍ വിദ്യാഭ്യാസ മേഖലയിലും ഒരേ പോലെ വിജയിക്കുന്ന സംരംഭങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ആത്മവിശ്വാസവും ഈ മേഖലയെ കുറിച്ചുള്ള കൃത്യമായ അറിവും കൊണ്ട് വിജയം എഴുതിയ സംരംഭകനാണ് കണ്ണൂര്‍ സ്വദേശിയായ ജിജി തോമസ്.
ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനമായി Sinai Interior എന്ന സ്ഥാപനവും മികച്ച ഇന്റീരിയര്‍ വിദ്യാഭ്യാസ സ്ഥാപനമായി Golden Cross College Of Interior Designing എന്ന സ്ഥാപനവും മാറിയത് ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും കഠിന പ്രയത്നം കൊണ്ട് മാത്രമാണ്. കമ്പ്യൂട്ടര്‍ ഫര്‍ണിച്ചര്‍ മാന്യുഫാക്ചറിങ്ങുമായി 1996 ലാണ് ജിജി തോമസ് കണ്ണൂരിലെ തളാപ്പ് എന്ന സ്ഥലത്ത് Sinai Interior എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്.
ഇന്ന് 2023 ല്‍ കേരളത്തില്‍ നിന്നും കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വര്‍ക്കുകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ ചെയ്ത് കൊടുക്കുന്ന ഒരു സംരംഭമായി ഈ സ്ഥാപനം വളര്‍ന്നത് ഈ മേഖലയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃത്യമായ അറിവ് കൊണ്ട് മാത്രമാണ്. എല്ലാവിധ ഇന്റീരിയര്‍ വര്‍ക്കുകളും ഗുണമേന്മയോടും മൂല്യതയോടും ചെയ്ത് കൊടുക്കുന്നത് കൊണ്ട് നിരവധി പേരാണ് ഇവരുടെ സേവനം തേടിയെത്തുന്നത്.
മാര്‍ക്കറ്റിങ് ഫീല്‍ഡില്‍ ജോലി നോക്കിയിരുന്ന ജിജി തോമസ് സംരംഭത്തിലേക്ക് കടന്നു വരുന്നത് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയതോടെയാണ്. മോഡുലാര്‍ കിച്ചന്, മോഡുലാര്‍ ഫര്‍ണിച്ചര്‍, ലിവിങ് റൂം, ബെഡ്റൂം വര്‍ക്ക് തുടങ്ങി ഒരു വീടിന് ആവശ്യമായ എല്ലാവിധ ഇന്റീരിയര്‍ സേവനങ്ങളും ഇവിടെ ലഭ്യമാണ്. അതിന് പുറമെ ഓഫീസ് സംബന്ധിയായ എല്ലാവിധ കൊമേര്‍ഷ്യല്‍ വര്‍ക്കുകളും ഇവര്‍ ചെയ്ത് വരുന്നു.
ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന ഡിസൈനുകള്‍ അവരുടെ ഹൃദയത്തിന് ഇഷ്ടപ്പെടുന്ന തരത്തില്‍ തന്നെ ചെയ്ത് കൊടുക്കുന്നത് കൊണ്ടാണ് ഇത്രയും കസ്റ്റമേഴ്സ് ഇവരുടെ സേവനം തേടിയെത്തുന്നത്. മാത്രമല്ല, ഇന്റീരിയര്‍ കോഴ്സ് പഠിക്കുന്നതിനാവശ്യമായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പഠന സ്ഥാപനം നടത്തുന്നതിനാല്ത്തന്നെ ഓരോ നിമിഷവും ഈ മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും വളരെ പെട്ടെന്ന് തന്നെ ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
മാറുന്ന കാലത്തിനൊപ്പം അതേ പോലെ പുതിയ മാറ്റങ്ങള്‍ ഈ മേഖലയിലും സംഭവിക്കുന്നുണ്ട്. അത് കൃത്യമായി അറിഞ്ഞും അവയെ കുറിച്ച് പഠിച്ചുമാണ് ഇവര്‍ മുന്നോട്ട് പോകുന്നത്. 1996 ലാണ് SINAI INTERIOR ആരംഭിച്ചതെങ്കിലും 2005 ലാണ് ഗോള്‍ഡന്‍ ക്രോസ് കോളേജ് ഓഫ് ഇന്റീരിയര്‍ ഡിസൈനിങ്ങിന് ഇവര്‍ തുടക്കം കുറിക്കുന്നത്
Golden Cross College Of Interior Designing
1996 ല്‍ Sinai എന്ന സംരംഭവുമായി മുന്നോട്ട് പോകുമ്പോഴാണ് അലുമിനിയം ഫാബ്രിക്കേഷന്‍ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നതിന് വേണ്ടി ഒരു സ്ഥാപനം തുടങ്ങുന്നതിനുള്ള ആശയം ജിജി തോമസിന്റെ മനസ്സില്‍ രൂപപ്പെടുന്നത്. ഓഫീസ് മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ ഭാര്യ ബിന്ദു ജിജിയുടെ മേല്‍നോട്ടത്തിലാണ് 2005 ല്‍ Golden Cross എന്ന സ്ഥാപനം അങ്ങനെ നിലവില്‍ വരുന്നത്.
2006 മുതല്‍ ഇന്റീരിയര്‍ കോഴ്സും അവര്‍ ആരംഭിച്ചു. ഓരോ വര്‍ഷം കഴിയും തോറും നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ അഡ്മിഷന് എടുക്കാന്‍ തുടങ്ങി. അതോടൊപ്പം തന്നെ ഈ മേഖലയുടെ കൂടുതല്‍ അവസരങ്ങളും ജിജി തോമസും ബിന്ദു ജിജിയും മനസ്സിലാക്കി. അതുവരെ ഡിപ്ലോമ കോഴ്സുകള്‍ മാത്രം നല്‍കിയിരുന്നു ഈ സ്ഥാപനം യൂണിവേഴ്സിറ്റി അംഗീകാരത്തോടെ 2013 മുതല്‍ ബിരുദ കോഴ്സുകള്‍ കൂടി നല്കാന് തുടങ്ങി.
നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്ന് ഇവിടെ നിന്നും B.Sc Interior Designing, Diploma എന്നീ കോഴ്സുകള്‍ പഠിച്ചശേഷം മികച്ച ജോലി നേടിയിട്ടുള്ളത്. ആദ്യം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്ന Golden Cross ഇന്ന് ഭാരതീയാര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലാണ്. 100 ശതമാനം Placement നല്‍കിയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് . ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍ കൂടാതെ Nata, Jee അര്‍ക്കിടെക്ചര്‍ എന്‍ട്രന്‍സ് കോച്ചിങ്ങും ഇവര്‍ നല്‍കുന്നുണ്ട്.
ഐ.എസ്.ഒ സര്‍ട്ടിഫൈഡ് സ്ഥാപനമായ ഇവിടെ ഈ മേഖലയിലെ മികച്ച അദ്ധ്യാപകരാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. ഏതൊരു വിദ്യാര്‍ത്ഥിക്കും ഹൃദിസ്ഥമാക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായും സൗഹൃദപരവുമായാണ് ഇവര്‍ ക്ലാസ്സുകള്‍ നല്കി വരുന്നത്. സ്വന്തമായി വര്‍ക്ക് സൈറ്റുകള്‍ Sinai Interior എന്ന സ്ഥാപനത്തിന്റെ കീഴിലുള്ളത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് വര്‍ക്ക് സൈറ്റുകള്‍ സന്ദര്‍ശിക്കാനും പഠിക്കാനും സാധിക്കുന്നു എന്നത് ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്.
മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ നിന്നുള്ള ജോബ് ഇന്റര്‍വ്യൂകളും ഇവിടെ നടത്തുന്നുണ്ട്. ഓരോ അധ്യായന വര്‍ഷത്തിന്റെയും അവസാനം നിരവധി വിദ്യാര്‍ത്ഥികളാണ് ജോലി നേടി, സന്തോഷത്തോടെയും അഭിമാനത്തോടും കൂടിയാണ് ഇവിടെ നിന്നും പടിയിറങ്ങി പോകുന്നത്. ഈ മേഖലയെ സംബന്ധിച്ച കൃത്യമായ അറിവും ഉത്തരവാദിത്വ ബോധവും തന്നെയാണ് ജിജി തോമസ് എന്ന സംരംഭകനെയും അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു ജിജിയേയും വിജയത്തിലേക്ക് എത്തിക്കുന്നത്.