EntreprenuershipSuccess Story

ഒറ്റമുറിയില്‍ നിന്നാരംഭിച്ച ശിബിന്റെ സ്വപ്‌നം; ‘കാസ്റ്റിലോ ഇന്റീരിയേഴ്‌സി’ന്റെ വിജയഗാഥ

ഒരു വീടിന് സൗന്ദര്യവും സൗകര്യവും നല്‍കുന്നത് അതിന്റെ അകത്തളങ്ങളാണ്. മനുഷ്യന്റെ അകത്തളങ്ങള്‍ ഏറൈ സങ്കീര്‍ണമായ കോവിഡ് കാലത്ത് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശിബിന്റെ മനസിലുദിച്ചത് വീടെന്ന സങ്കല്‍പം പോലെ മധുരമുള്ള ഒരു സംരംഭത്തെ കുറിച്ചായിരുന്നു. പലര്‍ക്കും ജോലിയും ജീവിതവും നഷ്ടമാകുന്നിടത്തുനിന്നാണ് ശിബിന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്; ‘കാസ്റ്റിലോ ഇന്റീരിയേഴ്‌സ്’.

കോവിഡ് കാലത്ത് തൊഴിലവസരങ്ങള്‍ കുറയുകയും മിക്ക സ്ഥാപനങ്ങളും തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നതും വ്യാപകമായതോടെയാണ് സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന ആലോചനയുണ്ടാകുന്നതും ശിബിനെ ഒരു സംരംഭകനാക്കി മാറ്റുന്നതും. നേരത്തെ പ്രമുഖ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനങ്ങളില്‍ താന്‍ നേടിയെടുത്ത പ്രവൃത്തി പരിചയം മാത്രമായിരുന്നു ശിബിന് മുതല്‍ക്കൂട്ട്.

തുടക്കത്തില്‍ ഒരു കമ്പ്യൂട്ടറും ലളിതമായ ഓഫീസ് റൂമും മാത്രമായിരുന്നു ശിബിന്റെ മൂലധനം. കുറഞ്ഞ ബഡ്ജറ്റിലുള്ള ലളിതമായ ജോലികള്‍ പോലും കൃത്യമായ ഗുണമേന്മയോടെ പൂര്‍ത്തിയാക്കി വിജയം കണ്ടതോടെയാണ് ശിബിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. വാമൊഴി പ്രചാരണത്തിലൂടെയായിരുന്നു തുടക്കകാലത്തെ വര്‍ക്കുകളില്‍ ഭൂരിഭാഗവും. ഇന്ന് ഡിസൈനര്‍മാരും സൂപ്പര്‍വൈസര്‍മാരും മറ്റ് ജീവനക്കാരുമടക്കം നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളുറപ്പാക്കുന്ന സംരംഭമായി കാസ്റ്റിലോ ഇന്റീരിയേഴ്‌സ് വളര്‍ന്നതിന് പിന്നില്‍ ശിബിന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കാണാം.

ഇന്റീരിയര്‍ ഡിസൈനിംഗുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇന്ന് കാസ്റ്റിലോ ഒരുക്കുന്നുണ്ട്. 3D മോഡലുകള്‍, കൃത്യമായ ഓട്ടോകാഡ് ഡ്രോയിംഗുകള്‍ എന്നിവയ്ക്ക് പുറമെ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും സംരംഭം നല്‍കുന്നുണ്ട്. എന്‍.ആര്‍.ഐ. ഉപഭോക്താക്കള്‍ക്ക് വേണ്ടി സൈറ്റ് സന്ദര്‍ശിച്ച് അളവെടുത്ത്, കൃത്യമായ എസ്റ്റിമേറ്റുകള്‍ നല്‍കുന്നതിലും സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മത്സരാധിഷ്ഠിതമായി മുന്നോട്ടുപോകുന്ന മേഖലയില്‍ സമയബന്ധിതമായും കൃത്യമായ ഫിനിഷിംഗിലൂടെയും തനിക്ക് മുന്നിലെത്തുന്ന വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നുവെന്നതാണ് കാസ്റ്റിലോയെ മറ്റ് സംരംഭങ്ങളിലും നിന്നും വ്യത്യസ്തമാക്കുന്നത്.

ഉപഭോക്താവിന്റെ ആവശ്യകതകള്‍ പൂര്‍ണമായി മനസ്സിലാക്കി, ബേസ് ഡ്രോയിംഗില്‍ സംതൃപ്തരാണെന്ന് ഉറപ്പാക്കിയ ശേഷമാണ് തുടര്‍ നടപടികളിലേക്ക് കടക്കുന്നത്. ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടും സാധാരണക്കാര്‍ക്കും താങ്ങാവുന്ന നിരക്കിലുള്ള പ്രവര്‍ത്തനങ്ങളും സംരംഭത്തിന്റെ പ്രത്യേകതയാണ്.

തളര്‍ന്നുപോയേക്കാവുന്ന വേളകളിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ജീവിതപങ്കാളിയുടേയും പിന്തുണയായിരുന്നു ശിബിനെ മുന്നോട്ടുനയിച്ചത്. തന്റെ വളര്‍ച്ചയ്‌ക്കൊപ്പം തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതങ്ങള്‍ക്കും വെളിച്ചം പകരാനാകുന്ന സംരംഭമാക്കി കാസ്റ്റിലോ ഇന്റീരിയേഴ്‌സിനെ വളര്‍ത്തണമെന്നതാണ് ശിബിന്റെ സ്വപ്‌നം.

കഠിനാധ്വാനവും ആത്മാര്‍ത്ഥതയും കൈമുതലാക്കിയാല്‍ ഏത് സ്വപ്‌നത്തെയും വിജയത്തിലെത്തിക്കാന്‍ കഴിയുമെന്നതിന്റെ തെളിവായി മാറുകയാണ് ശിബിന്റെ കാസ്റ്റിലോ ഇന്റീരിയേഴ്‌സ്.

Call Us 📞
+91 9562753693
+91 8075255422

Watsapp👇

https://wa.me/ 9562753693

https://wa.me/8075255422

കൂടുതൽ ഫോട്ടോ / വീഡിയോ കാണുന്നതിന് സന്ദർശിക്കു…
Follow/Subscribe ചെയ്യു… 🔻🔻👇👇

FACEBOOK:👇
https://www.facebook.com/profile.php?id=61561555226041&mibextid=ZbWKwL

INSTAGRAM :👇
https://www.instagram.com/castilo_interior_s?igsh=NnEyaHQwbnc4M2t4

WATSAP CHANNEL :👇
https://whatsapp.com/channel/0029VaeRosZ5fM5Up9CAi83i

YOUTUBE👇
https://youtube.com/shorts/1-HSZ7UApyY?si=83p2pXHWpvNCaAyD

CASTILO INTERIORS
VP Building
Near Anamaya Hospital. Moorikoval, Payyannur

E-MAIL: castilodesignpnr@gmail.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button