‘മൈ ഇന്ത്യ ബ്യൂട്ടി’യുടെ കഥ ‘ബ്യൂട്ടിഫുളാ’ണ്; കോസ്‌മെറ്റിക്‌സ് റീട്ടെയ്ല്‍ വിപണിയില്‍ ഇത് തൃശൂരില്‍ നിന്നൊരു പുതുശബ്ദം

ലയ രാജന്‍
ഒരു ബിസിനസ് വളര്‍ച്ചയെ ഉന്നം വച്ചല്ല, കൊടുങ്ങല്ലൂര്‍ സ്വദേശി നജീബ് പ്രവാസജീവിതത്തില്‍ നിന്നും അവധിയെടുത്ത് നാട്ടില്‍ ജോലി ചെയ്തു തുടങ്ങിയത്. പത്തൊന്‍പതാം വയസ്സില്‍ ആരംഭിച്ച പ്രവാസം വിവാഹത്തിന് ശേഷവും മാറ്റമൊന്നുമില്ലാതെ തുടര്‍ന്നതിന്റെ ഒരു ഘട്ടത്തില്‍ നാട്ടിലെത്തി, ഒരു ഫാന്‍സി ഷോപ്പില്‍ കാഷ്യറായി ജോലി നോക്കിയ നജീബ് അവിചാരിതമായാണ് ബിസിനസ് രംഗത്തേക്ക് എത്തിപ്പെടുന്നത്.
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശിയായ നജീബ് നാട്ടിലെ പ്രവര്‍ത്തനപരിചയത്തിന്റെ പിന്‍ബലത്തിലാണ് കൊടുങ്ങല്ലൂരില്‍ തന്നെ, ‘മൈ ഇന്ത്യ ട്രേഡിങ്’ എന്ന ഹോള്‍സെയില്‍ സ്ഥാപനം ആദ്യം ആരംഭിക്കുന്നത്. സാധാരണയില്‍ നിന്ന് വിഭിന്നമായി, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തന്നെ മതിയായ പ്രോത്സാഹനം ലഭിച്ചതോടെ ആദ്യ സംരംഭം വിജയകരമായി പൂര്‍ത്തിയായി. അതിന്റെ പിന്തുടര്‍ച്ചയില്‍ എന്തുകൊണ്ട് ഒരു റീട്ടെയ്ല്‍ സ്ഥാപനം കൂടി ആരംഭിച്ചുകൂടാ എന്ന ചിന്ത നജീബിനെ കൊണ്ടെത്തിച്ചത് മൂന്നു പീടികയിലും തൃപ്രയാറും സജീവ ബ്രാഞ്ചുകളുള്ള മൈ ഇന്ത്യ ബ്യൂട്ടി എന്ന വാടാനപ്പള്ളി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭത്തിലാണ്.

ലോട്ടസ് എന്ന ബ്രാന്‍ഡിന്റെ ഹോള്‍സെയില്‍ വ്യാപാരത്തില്‍ നിന്നാണ് മൈ ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ആരംഭം. നിലവില്‍ അത് വളര്‍ന്ന് ലാക്‌മേ, മെയ്ബലിന്‍, പ്ലിക്‌സ്, പ്ലം മുതലായ ഒട്ടനവധി ലോകോത്തര ബ്രാന്റുകളുടെ വ്യാപാരത്തിലേക്ക് എത്തി നില്‍ക്കുകയാണ്. വളരെ ചെറിയ കാലയളവില്‍ തന്നെ വിജയകരമായ പാതയിലേക്ക് ഈ സ്ഥാപനത്തെ എത്തിച്ചത് സൂക്ഷ്മമായ ബിസിനസ് നയങ്ങള്‍ തന്നെയാണെന്ന് നജീബ് പറയുന്നു.
പുതുതായി ആരംഭിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഏറ്റവും വേഗത്തില്‍ സ്ഥാപനത്തില്‍ എത്തിക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്. വെബ്‌സൈറ്റിലോ മറ്റു സ്ഥാപനങ്ങളിലൊ എത്തുന്നതിനു മുന്‍പ് തന്നെ ഇത്തരത്തില്‍ ഉത്പന്നങ്ങള്‍ ലഭ്യമാകുന്നത് വലിയ തോതില്‍ വിശ്വാസ്യതയെ ബലപ്പെടുത്തുന്നതാണെന്ന് നജീബ് പറയുന്നു. ഇതിന് പുറമേ ഇന്ത്യയില്‍ ലഭ്യമല്ലാത്ത പല ഉത്പന്നങ്ങളും വിദേശത്തു നിന്നും എത്തിച്ചുകൊണ്ടും വിപണി സജീവമാക്കി നിര്‍ത്തുന്നുണ്ട്.
നിലവില്‍ വെബ്‌സൈറ്റ് വഴി ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നത്, ആമസോണിനു സമാനമായ രീതിയില്‍ രാജ്യമൊട്ടാകെ കൊറിയര്‍ ചെയ്തുനല്‍കാവുന്ന രീതിയിലേക്ക് വിപുലപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് നജീബ്. നിലവിലെ കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങള്‍ക്ക് പുറമേ ചന്ദനപ്പൊടി, ഹെന്ന, നീലയമരി മുതലായ ആയുര്‍വേദ ഉത്പന്നങ്ങളും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കൊറിയന്‍ കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങളും സ്വന്തം ബ്രാന്‍ഡായി പുറത്തിറക്കാനും പദ്ധതിയുണ്ട്. സ്‌കിന്‍ വൈറ്റനിങ് ക്രീമുകളാണ് ഇവിടെ നിന്നും ഏറ്റവും കൂടുതല്‍ ചെലവാകുന്ന ഉത്പന്നം. സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയാണ് മൈ ഇന്ത്യ ജനപ്രിയമായതെന്ന് നജീബ് പറയുന്നു.

ആദ്യകാലത്ത് താന്‍ ജോലി ചെയ്ത ഷാലിമാര്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ അഷ്‌റഫ് ആണ് ഈ മേഖലയില്‍ തന്റെ വഴികാട്ടിയെന്ന് നജീബ് ഓര്‍മിക്കുന്നു. കുടുംബത്തിന്റെയും പ്രിയപ്പെവരുടെയും പൂര്‍ണ പിന്തുണയില്‍, ഭാവിയുടെ നിറങ്ങളിലേക്ക് ഏറെ ശുഭാപ്തിവിശ്വാസത്തോടെയും സന്തോഷത്തോടെയും നീങ്ങുകയാണ് മൈ ഇന്ത്യ എന്ന തന്റെ സംരംഭങ്ങള്‍ക്കൊപ്പം നജീബ്.
MOB: 8547501386