EntreprenuershipSuccess Story

‘എന്റെ ബ്രാന്‍ഡിന്റെ രഹസ്യം എന്റെ എക്‌സ്പീരിയന്‍സാണ്’; മികച്ച ബ്രാന്‍ഡായി ‘അല്‍ റുബാ ഫ്രൈഡ് ചിക്കന്‍ മസാല’ മാറിയതിന്റെ കഥ !

വ്യത്യസ്ത ആശയങ്ങളാണ് എല്ലാ കാലത്തും പകരം വെയ്ക്കാനില്ലാത്ത മികച്ച ബ്രാന്‍ഡായി രൂപപ്പെടുന്നത്. അത്തരത്തില്‍ വ്യത്യസ്ത ആശയവും പ്രവൃത്തിപരിചയവും കൊണ്ട് ഫുഡ് പ്രോസസിങ് ഇന്‍ഡസ്ട്രിയല്‍ മികച്ച ബ്രാന്‍ഡ് രൂപപ്പെടുത്തിയ ഒരു സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്. കാസര്‍ഗോഡ് സ്വദേശിയായ മുനീര്‍ കെ ബി 2019 ലാണ് അല്‍ റുബാ ഫ്രൈഡ് ചിക്കന്‍ മസാല എന്ന സംരംഭത്തിന് രൂപം നല്‍കുന്നത്.

മാറിയ കാലത്തിന്റെ ഭക്ഷണപ്രിയത്തില്‍ ഭക്ഷണപ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ഫ്രൈഡ് ചിക്കന്‍. എന്നാല്‍ പലപ്പോഴും സ്വന്തം വീടുകളില്‍ ഫ്രൈഡ് ചിക്കന്‍ ഏറ്റവും രുചികരമായി ഉണ്ടാക്കിയെടുക്കാന്‍ പലര്‍ക്കും സാധിക്കാറില്ല എന്നതാണ് വസ്തുത. ഈയൊരു പ്രശ്‌നത്തിന് പരിഹാരമായാണ് മുനീര്‍ കെ ബി എന്ന സംരംഭകന്‍ അല്‍ റുബാ ഫ്രൈഡ് ചിക്കന്‍ മസാലയുമായി ജനങ്ങളിലേക്കെത്തുന്നത്.

10-ാം ക്ലാസിന് ശേഷം പ്രവാസ ജീവിതത്തിലേക്ക് കടന്ന മുനീര്‍ ആദ്യം ജോലി ചെയ്തത് കെ എഫ് സിയില്‍ ആയിരുന്നു പിന്നീട് ഷെഫായും സൂപ്പര്‍വൈസറായും മാനേജറായും 25 വര്‍ഷത്തോളം അദ്ദേഹം ഫ്രൈഡ് ചിക്കന്‍ മേഖലയില്‍ ജോലി ചെയ്തു. അപ്പോഴെല്ലാം നാട്ടിലെത്തി സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. ആ സ്വപ്‌നമാണ് അല്‍ റുബയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. അവിടത്തെ പ്രവൃത്തി പരിചയവും മികവുമാണ് ഈ ഒരു ആശയത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്.

നാടന്‍ ചേരുവകള്‍ ചേര്‍ത്ത് യാതൊരു ആര്‍ട്ടിഫിഷ്യല്‍ ഉത്പന്നങ്ങളും ഉപയോഗിക്കാതെയാണ് ഫ്രൈഡ് ചിക്കന്‍ മസാല അദ്ദേഹം തയാറാക്കുന്നത്. ആദ്യം തന്റെ പരിചയക്കാര്‍ക്കും തന്റെ പ്രദേശത്തെ കടകളിലുമായിരുന്നു അല്‍ റുബാ ഫ്രൈഡ് ചിക്കന്‍ മസാല അദ്ദേഹം വിതരണം ചെയ്തത്. എന്നാല്‍ ഇന്ന് ഇന്ത്യയ്ക്ക് പുറത്ത് ജി സി സി, ന്യൂസിലാന്‍ഡ്, അമേരിക്ക, ചൈന, ഖത്തര്‍, കൊറിയ, മലേഷ്യ തുടങ്ങിയ ഇടങ്ങളില്‍ പോലും ധാരാളം ആവശ്യക്കാരാണ് അല്‍ റുബയ്ക്കുള്ളത്.

ഏറ്റവും ഗുണമേന്മയുള്ള, രുചികരമായ ഫ്രൈഡ് ചിക്കന്‍ തയാറാക്കാന്‍ ഈ മസാലയിലൂടെ സാധിക്കുന്നു എന്നതാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രത്തോളം വിജയം നേടാന്‍ ഈ സംരംഭത്തിന് സാധിച്ചതിന്റെ പ്രധാന കാരണം. ഇന്ന് ആമസോണ്‍, ഫഌപ്കാര്‍ട്ട്, മീഷോ തുടങ്ങി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലൂടെ ഇന്ത്യയൊട്ടാകെ അല്‍ റുബാ ഫ്രൈഡ് ചിക്കന്‍ മസാല ലഭ്യമാണ്.

ജെസിഐ ബ്രാന്‍ഡ് ഓഫ് ദ ഇയര്‍, ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ മുനീര്‍ കെ ബി എന്ന സംരംഭകനെ തേടിയെത്തിയത് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടയാളമാണ്. അല്‍ റുബാ ഫ്രൈഡ് ചിക്കന്‍ മസാലയെ കേരളത്തില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ ബ്രാന്‍ഡാക്കി മാറ്റാനും വിദേശ രാജ്യത്തേക്ക് വലിയ തോതില്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാനുമുള്ള തയാറെടുപ്പിലാണ് ഈ സംരംഭകന്‍.

For more details;

Contact No: 8714442224

https://www.alrubamasala.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button