ലാബ് ടെക്‌നീഷ്യനില്‍ നിന്നും യുവാവ് പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യത്തിന്റ കഥ
പ്രതിസന്ധികള്‍ മുന്നിലെത്തുമ്പോഴും അതിനെ അതിജീവിച്ച് പ്രതീക്ഷകളോടെ മുന്നേറുന്നവനാണ് സംരംഭകന്‍. താന്‍ കാണുന്ന സ്വപ്‌നത്തിനെ യാഥാര്‍ത്ഥ്യമാക്കിയെടുക്കണമെങ്കില്‍ അത്രത്തോളം മനസാനിധ്യവും തോല്‍വിയിലും പതറാത്ത മനോഭാവവും ആവശ്യമാണ്. അത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ച് തന്റേതായ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ സംരംഭകനാണ് മലപ്പുറം സ്വദേശിയായ നാസിഫ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചാല്‍ അതിനെ യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ സാധിക്കുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ ചെറുപ്പക്കാരന്‍.
പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയം മുതല്‍ നാസിഫ് മുഹമ്മദിന്റെ ആഗ്രഹം ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു സംരംഭകനായി മാറുക എന്നതായിരുന്നു. ഏത് വെല്ലുവിളികളെയും അതിജീവിച്ച് തന്റേതായ ഒരു ബിസിനസ് ലോകം യാഥാര്‍ത്ഥ്യമാക്കിയെടുക്കാന്‍ സാധിക്കുമെന്ന് ആ ചെറുപ്പക്കാരന് അന്നേ ഉറപ്പുണ്ടായിരുന്നു. ലാബ് ടെക്‌നീഷ്യനായി ജോലിക്ക് പ്രവേശിക്കുമ്പോഴും നേടിയെടുക്കാന്‍ പോകുന്ന വലിയ ബിസിനസ് സ്വപ്‌നങ്ങളായിരുന്നു ആ ചെറുപ്പക്കാരന്റെ മനസില്‍ നിറയെയുണ്ടായിരുന്നത്.
ബിസിനസ് എന്നാല്‍ സമൂഹത്തിന് കൂടി പ്രയോജനകരമാകണമെന്നുള്ള ചിന്തയും അതിയായ സംരംഭ സ്വപ്‌നവും ആ യുവാവിനെയെത്തിച്ചത് ഹയാത്ത് മെഡിക്കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഡയഗ്‌നോസിസ് സെന്റര്‍ എന്ന സംരംഭത്തിന്റെ രൂപീകരണത്തിലേക്കായിരുന്നു. കോവിഡിന്റെ തുടക്കഘട്ടത്തിലായിരുന്നു ഈ സ്ഥാപനം തിരൂരിലെ കുറ്റിപ്പുറത്ത് ആരംഭിക്കുന്നത്.
അന്ന് കോവിഡെന്ന മഹാമാരി ബിസിനസ് സാമ്രാജ്യങ്ങളെ പോലും തകര്‍ത്തെറിയുന്ന കാലം. പല സംരംഭകരും പരാജയപ്പെടുകയും സാമ്പത്തിക പ്രതിസന്ധിയാല്‍ സംരംഭങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യേണ്ടി വന്ന സമയം. ആ കടുത്ത പ്രതിസന്ധി സമയത്ത് രണ്ടായിരം സ്‌ക്വയര്‍ഫീറ്റില്‍ നാല് ഡോക്ടര്‍മാരെയും 9 സ്റ്റാഫുകളെയും മാത്രം ഉപയോഗിച്ച് കൊണ്ടായിരുന്നു ഹയാത്ത് മെഡിക്കെയറിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
തുടക്കം തന്നെ നേരിട്ട ആ വലിയ കോവിഡ് പ്രതിസന്ധിയെ പതറാതെ അതിജീവിക്കാന്‍ നാസിഫ് മുഹമ്മദ് എന്ന ചെറുപ്പക്കാരന് സാധിച്ചു. ഇന്ന് 2024 ല്‍ 18000 സ്‌ക്വയര്‍ഫീറ്റില്‍ 35 ഡോക്ടര്‍മാരും 80 ല്‍ അധികം സ്റ്റാഫുകളും ഉള്‍പ്പെടുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യം തന്നെയാണ് ഹയാത്ത് മെഡിക്കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഡയഗ്‌നോസിസ് സെന്റര്‍. കഠിനമായ പ്രയത്‌നം കൊണ്ടും ലക്ഷ്യബോധം കൊണ്ടും തന്റെ മേഖലയില്‍ വിജയമെഴുതാന്‍ ഈ സംരംഭകന് സാധിച്ചു.
ജനങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ ചിലവില്‍ ഹൈ ക്വാളിറ്റി ഹെല്‍ത്ത് കെയര്‍ സര്‍വീസ് ക്വാളിറ്റി ഫെസിലിറ്റിയില്‍ നല്‍കുന്നത് കൊണ്ട് തന്നെയാണ് ഇത്രയും ചുരുങ്ങിയ വര്‍ഷം കൊണ്ട് ഇത്രത്തോളം വളരാന്‍ ഈ സംരംഭകനും ഹയാത്ത് മെഡിക്കെയറിനും സാധിച്ചത്. ഏറ്റവും മികച്ച ഡോക്ടര്‍മാരുടെയും സ്റ്റാഫുകളുടെയും സേവനം ഹയാത്ത് മെഡിക്കെയറിനെ ജനപ്രീതിയുള്ളതാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്.
ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഇ എന്‍ ടി, ഡയബറ്റീസ്, ഡെര്‍മെറ്റോളജി, പല്‍മോണോളജി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ദന്തല്‍, ഒപ്താല്‍മോളജി, നെഫ്രോളജി, യൂറോളജി, കാര്‍ഡിയാക്, സൈക്യാട്രി, ഹോമിയോപതി, ആയുര്‍വേദിക് തുടങ്ങി എല്ലാ ഹെല്‍ത്ത് കെയര്‍ സര്‍വീസുകളും ഇവിടെ നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നു.
ഏറ്റവും മികച്ച ക്വാളിറ്റിയില്‍ സേവനങ്ങള്‍ ലഭിക്കുന്നത് കൊണ്ട് തന്നെ ഓരോ നിമിഷവും വിജയത്തിലേക്ക് വളരാന്‍ ഹയാത്ത് മെഡിക്കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഡയഗ്‌നോസിസ് സെന്ററിന് സാധിക്കുന്നു. ഹയാത്ത് മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ എന്ന പേരില്‍ മറ്റൊരു സ്ഥാപനവും കുറ്റിപ്പുറത്തും ഇദ്ദേഹം ആരംഭിച്ചിട്ടുണ്ട്. 2025ല്‍ ദുബായിലും തങ്ങളുടെ ആദ്യത്തെ ക്ലിനിക് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാസിഫ് മുഹമ്മദ് എന്ന സംരംഭകന്‍. നിലവില്‍ മലപ്പുറത്ത് ആറ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ഹയാത്ത് ഹെല്‍ത്ത് കെയറിനു കീഴില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
2026 ല്‍ കേരളമൊട്ടാകെ ഹയാത്ത് മെഡിക്കെയര്‍ ഹോസ്പിറ്റ്ല്‍ ആന്‍ഡ് ഡയഗ്‌നോസിസ് സെന്ററിന്റെ ബ്രാഞ്ചുകള്‍ സ്ഥാപിക്കണമെന്നും 2030 ല്‍ കേരളത്തിന് പുറത്തേക്കും തന്റെ സംരംഭത്തെ വ്യാപിപ്പിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ് ഈ യുവാവ്. ഹയാത്ത് മള്‍ട്ടി സ്‌പെഷാലിറ്റി ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ മറ്റ് വ്യക്തികള്‍ക്കും അവസരം നല്‍കുകയാണ് ഈ സംരംഭകന്‍.
അതിയായ ആഗ്രഹവും ആദ്യചുവട് വയ്ക്കാനുള്ള മനസുമുണ്ടെങ്കില്‍ വിജയം സുനിശ്ചിതം എന്നതിന് ഉദാഹരണമാണ് ഈ യുവാവ്.