റിട്ടയര്‍മെന്റില്‍ പുതിയ തുടക്കം; ഒരു സുഗന്ധത്തിന്റെ പുനര്‍ജന്മം – Hortico Greens !

കേരള കാര്‍ഷിക സര്‍വകലാശാലയുടെ 1972 ബാച്ചിലെ മൂന്ന് സുഹൃത്തുക്കള്‍ – ഡോ. ബി.കെ. ജയചന്ദ്രന്‍, ഡോ. അബ്ദുള്‍ വഹാബ്, കെ.ആര്‍ ബാലചന്ദ്രന്‍ ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൈകോര്‍ത്ത്, വൈവിധ്യമായ ഒരു സംരംഭത്തിന് രൂപം നല്‍കി. വ്യക്തിഗത കരിയറില്‍ മികവ് പുലര്‍ത്തിയ ഇവര്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസര്‍മാരായിരുന്ന ഡോ. ജയചന്ദ്രന്‍, ഡോ. അബ്ദുള്‍ വഹാബ്, കാനറാ ബാങ്ക് ജനറല്‍ മാനേജരായി സേവനം നിറവേറ്റിയ ബാലചന്ദ്രന്‍ വിരമിച്ച ശേഷം, യഥാര്‍ത്ഥ കസ്തൂരി മഞ്ഞള്‍ (Curcuma Aromatica) പുനരുജ്ജീവിപ്പിക്കാനും ജനപ്രിയമാക്കാനും ഒരുമിക്കുകയും, സംരംഭകത്വത്തിന്റെ മികച്ച മാതൃകയായി മാറുകയും ചെയ്തു.
അങ്ങനെ, വര്‍ഷം 2019 ല്‍, തിരുവനന്തപുരത്ത് Hortico Greens എന്ന ബ്രാന്‍ഡ് പിറവിയെടുത്തു. അവരുടെ ലക്ഷ്യം സുതാര്യമായിരുന്നു: വിപണിയിലെ ‘മഞ്ഞ കൂവ’ പോലുള്ള വിലകുറഞ്ഞ പകരക്കാരെ ചെറുത്ത്, ജൈവകൃഷിയില്‍ നിന്നുള്ള യഥാര്‍ത്ഥ കസ്തൂരി മഞ്ഞള്‍ ഇന്ത്യയിലുടനീളം പ്രചരിപ്പിക്കുക. അവരുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, അവര്‍ ഏകദേശം ഇരുപതോളം പ്രാദേശിക കര്‍ഷകരുമായി പങ്കാളിത്തം സ്ഥാപിച്ച്, മിനിമം താങ്ങുവില ഉറപ്പാക്കിയത് മൂലം കര്‍ഷകര്‍ക്ക് പ്രതീക്ഷയും സ്ഥിരതയും ലഭിച്ചു.

രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ വംശനാശത്തിന്റെ വക്കിലെത്തിയ കസ്തൂരി മഞ്ഞളിന്റെ നിലനില്‍പ്പിന് വഴിതെളിച്ചത് ഡോ. ജയചന്ദ്രന്റെ ദീര്‍ഘകാല ഗവേഷണവും സംരക്ഷണ ശ്രമങ്ങളുമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഗവേഷണ ധനസഹായങ്ങള്‍ ഇതിന് കരുത്തേകി. ഇന്ന്, Hortico Greens നടീല്‍ വസ്തുക്കളും ഔഷധസൗന്ദര്യ ഗുണങ്ങളാല്‍ സമ്പന്നമായ പ്രീമിയം കസ്തൂരി മഞ്ഞള്‍പ്പൊടിയും വിപണിയില്‍ എത്തിക്കുന്നു ഇത് മുഖത്തിനു ശോഭയും, തിളക്കവും കൂടാതെ ചര്‍മ സംരക്ഷണത്തിനും അത്യുത്തമമാണ്.

ത്വക്ക് വലിഞ്ഞു ഉണ്ടാകുന്ന അടയാളങ്ങള്‍, ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍, ചൊറിച്ചില്‍, മുഖക്കുരു, തിണര്‍പ്പ്, കറുത്ത പാടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ എല്ലാത്തിനും പ്രകൃതിദത്ത പരിഹാരമെന്ന് ഉപഭോക്താക്കള്‍ വിലയിരുത്തുന്നു. ആഴ്ചയില്‍ ഒരിക്കല്‍ കസ്തൂരി മഞ്ഞള്‍ പൊടിയൂം വെര്‍ജിന്‍ വെളിച്ചെണ്ണയും ചേര്‍ത്തുണ്ടാക്കിയ കുഴമ്പ് ദേഹമാസകലം തേച്ച് അരമണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ സംരക്ഷണത്തിന് അത്യുത്തമെന്ന് അനുഭവസ്ഥര്‍ രേഖപ്പെടുത്തുന്നു.
ബിസിനസ്സിനപ്പുറം, Hortico Greens ഒരു സാമൂഹിക പ്രതിബദ്ധതയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. കീടനാശിനികള്‍, രാസവസ്തുക്കള്‍ എന്നിവയില്ലാത്ത സുസ്ഥിര കൃഷി രീതിക്ക് പ്രാധാന്യം നല്‍കി, ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ദിശാബോധം നല്‍കുകയാണ് ഇവര്‍.

മുന്നോട്ട് നോക്കുമ്പോള്‍, ഈ അഭിനിവേശമുള്ള ഹോര്‍ട്ടിക്കള്‍ച്ചറിസ്റ്റ് വിദഗ്ധര്‍ തങ്ങളുടെ ബ്രാന്‍ഡ് ആഗോളതലത്തില്‍ എത്തിക്കാനും കസ്തൂരി മഞ്ഞളിന്റെ അപാരമായ സൗന്ദര്യ വര്‍ദ്ധക ഗുണങ്ങളെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് സ്വപ്‌നം കാണുന്നു. സൗഹൃദത്തിന്റെയും പ്രവര്‍ത്തനശീലത്തിന്റെയും വിജയഗാഥയായ ഇവരുടെ സംരംഭം പ്രകൃതിയോടും സമൂഹത്തോടും ഉള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധതയുടെ തെളിവാണ്.

Famous Culinary Expert, Travaeloguer and Beauty Vlogger Dr.Lakshmi Nair with the promoters Mr.K.R.Balachandran ( Right) , Dr.Jayachandran ( Middle) and Dr. Abdul Vahab ( Left)
പരിശുദ്ധതയും യഥാര്‍ത്ഥതയും പാരമ്പര്യത്തിന്റെ സ്പര്‍ശവുമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍, Hortico Greens നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. യഥാര്‍ത്ഥ കസ്തൂരി മഞ്ഞളിന്റെ മാന്ത്രികത നിങ്ങളും അനുഭവിച്ചറിയൂ!
Website : https://horticogreens.com/
Email Id : info@horticogreens.com
Whatsapp Numbers for contact: 6235529849, 9446967041, 9037785165
Instagram : horticogreens
Facebook: horticogreens