EntreprenuershipSuccess Story

സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കുന്ന പെണ്‍കരുത്ത്; ഐശ്വര്യയുടെ ‘റെഡ് വുഡ് കണ്‍സ്ട്രക്ഷന്‍സ്’

കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കപ്പുറം, മനുഷ്യന്റെ മനസ്സിലുള്ള ഭാവനയെ രൂപപ്പെടുത്താനുള്ള അഭിനിവേശം… അതാണ് തിരുവനന്തപുരം സ്വദേശിനി ഐശ്വര്യ സായി എന്ന സിവില്‍ എഞ്ചിനീയറെ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ബിസിനസ് പശ്ചാത്തലമില്ലാതിരുന്നിട്ടും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് നേടിയെടുത്ത അനുഭവ സമ്പത്തും, സ്വന്തം കഴിവുകളിലുള്ള വിശ്വാസവുമായിരുന്നു മൂന്ന് വര്‍ഷം മുന്‍പ് കണ്ണന്‍മൂലയില്‍ റെഡ്‌വുഡ് കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് എന്ന സ്വപ്‌ന സംരംഭത്തിന് അടിത്തറ പാകാന്‍ ഐശ്വര്യക്ക് പ്രചോദനമായത്.

ബിസിനസ് പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് വന്ന്, സ്വന്തമായി ഒരു സംരംഭം തുടങ്ങുകയെന്നത് ഐശ്വര്യയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. കുടുംബത്തില്‍ നിന്നും സംരംഭത്തിന്റെ നടത്തിപ്പിനെ കുറിച്ചും മറ്റുമുള്ള ആശങ്കകള്‍ ഉയരുമ്പോഴും തന്റെ സ്വപ്‌നവുമായി മുന്നോട്ടു നീങ്ങാന്‍ ഐശ്വര്യക്ക് കരുത്തായത് വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു. ഐ.ടി. ജീവനക്കാരനായ ഭര്‍ത്താവ് സായി മിത്രന്റെ പിന്തുണയും ഒപ്പമെത്തിയതോടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ തന്റെ സ്വപ്‌നസംരംഭത്തിന് തറക്കല്ലിട്ടു; ‘റെഡ് വുഡ് കണ്‍സ്ട്രക്ഷന്‍സ് & ഇന്റീരിയേഴ്‌സ്’.

തുച്ഛമായ ലാഭത്തില്‍ നിന്നാണ് ഐശ്വര്യ തന്റെ ആദ്യ പ്രോജക്ട് ഏറ്റെടുക്കുന്നത്. സംരംഭം ഏറ്റെടുക്കുന്ന പ്രോജക്ടുകളിലെ ആത്മാര്‍ത്ഥതയും വിശ്വാസ്യതയും ഗുണമേന്മയും തിരിച്ചറിഞ്ഞ ക്ലെയ്ന്റുകളുടെ വാമൊഴിയിലൂടെയും റഫറന്‍സുകളിലൂടെയാണ് റെഡ് വുഡിനെ കൂടുതല്‍ പ്രോജക്ടുകളിലേക്ക് നയിക്കുന്നത്. കേരളത്തിലുടനീളം സേവനമുണ്ടെങ്കിലും ആസ്ഥാനമായ തിരുവനന്തപുരത്താണ് റെഡ് വുഡിന്റെ കൂടുതല്‍ പ്രോജക്ടുകളും നടക്കുന്നത്. നിര്‍മാണത്തില്‍ മാത്രമല്ല, ഇന്റീരിയര്‍, ലാന്‍ഡ്‌സ്‌കേപ്പ് പ്രൊജക്റ്റുകളിലും റെഡ് വുഡ് ചുരുങ്ങിയ കാലയളവില്‍ തന്നെ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

ലാഭമുണ്ടാക്കാനുള്ള വഴികള്‍ തേടുന്ന ലോകത്ത് ലാഭത്തെക്കാള്‍ താന്‍ ചെയ്യുന്ന ജോലിയിലെ ആത്മാര്‍ത്ഥതയും തനിക്ക് മുന്നിലെത്തുന്ന ക്ലെയ്ന്റിന്റെ സംതൃപ്തിയുമാണ് ഐശ്വര്യയെ മുന്നോട്ടുനയിക്കുന്നത്. ഇതുതന്നെയാണ് കേരളത്തിലെ മികച്ച കണ്‍സ്ട്രക്ഷന്‍ കമ്പനികളിലൊന്നായി റെഡ് വുഡിനെ വളര്‍ത്തിയതും.

ബഡ്ജറ്റിനൊതുങ്ങുന്നതും എന്നാല്‍ ഉയര്‍ന്ന ഗുണമേന്മ ഉറപ്പാക്കുന്നതുമായ സമീപനമാണ് സംരംഭം മുന്നോട്ടുവെക്കുന്നത്. സൈറ്റ് കൃത്യമായി വിശകലനം ചെയ്യുകയും പ്ലാന്‍ തയ്യാറാക്കുകയും ചെയ്യുന്നതിനാല്‍ ഉപഭോക്താക്കളില്‍ നിന്നും ‘ഹിഡണ്‍’ ചാര്‍ജുകളൊന്നും സംരംഭം ഈടാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ക്ലെയിന്റിന്റെ ബഡ്ജറ്റും സ്വപ്‌നവും മനസ്സിലാക്കി, ഓരോ പ്രൊജക്റ്റിനെയും സ്വന്തമെന്നത് പോലെ കണ്ട് പ്രവര്‍ത്തിക്കുന്നതാണ് റെഡ് വുഡിന്റെ വിജയരഹസ്യവും. കൃത്യ സമയത്തുള്ള പൂര്‍ത്തീകരണം, ഇഷ്ടാനുസൃതമാക്കിയ ഡിസൈന്‍ സമീപനം, ഉയര്‍ന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എന്നിവയും റെഡ്‌വുഡ് ക്ലെയിന്റുകള്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട്. ഡിസൈന്‍ മുതല്‍ ഇന്റീരിയറും ഫര്‍ണിഷിംഗും വരെ ഉപഭോക്താക്കള്‍ക്കുള്ള ‘വണ്‍ സ്‌റ്റെപ്പ് സൊല്യൂഷന്‍’ ആയി റെഡ്‌വുഡിനെ വളര്‍ത്തുകയെന്നതാണ് ഐശ്വര്യയുടെ സ്വപ്‌നം.

ഒരു സംരംഭക പശ്ചാത്തലം ഇല്ലാതിരുന്നിട്ടും തന്റെ പ്രയത്‌നത്തിലൂടെ റെഡ് വുഡ് കണ്‍സ്ട്രക്ഷന്‍ & ഇന്റീരിയര്‍സിനു പുറമേ Colourbox എന്ന ഇന്റീരിയര്‍ ഡിസൈനിങ് അക്കാഡമിയും ഒപ്പം Teakout ഫര്‍ണിച്ചര്‍ ആന്‍ഡ് ഡെക്കോഴ്‌സ് എന്ന സ്ഥാപനവുമെല്ലാം ഐശ്വര്യയുടെ സംരംഭക നേതൃത്വത്തില്‍ വളരെ നന്നായി തന്നെ അതാത് മേഖലകളില്‍ മുന്നോട്ടുപോകുന്നുണ്ട്.

പ്രതിസന്ധികളേറെ തരണം ചെയ്യേണ്ടി വന്നിട്ടും ഇടറാതെ ഐശ്വര്യയെ മുന്നോട്ടുനയിക്കുന്നത് തന്റെ പ്രവൃത്തിമേഖലയോടുള്ള ഐശ്വര്യയുടെ പാഷനാണ്. തന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പമുള്ള യാത്രയില്‍ അഞ്ചു വയസ്സുകാരനായ മകന്‍ ശ്രേയസ് സായിയെ വിട്ടുനില്‍ക്കേണ്ടി വരുമ്പോഴെല്ലാം ഐശ്വര്യക്ക് കരുത്താകുന്നത് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയാണെന്ന് ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

റെഡ് വുഡ് എന്ന സംരംഭത്തിലൂടെ ഐശ്വര്യ പണിയുന്നത് കെട്ടിടങ്ങള്‍ മാത്രമല്ല, തനിക്ക് ചുറ്റുമുള്ളവരുടെ സ്വപ്‌നങ്ങള്‍ കൂടിയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button