EntreprenuershipSuccess Story
ജെസിഐ കഴക്കൂട്ടത്തിന്റെ ഭാരവാഹികള്‍ സ്ഥാനമേറ്റു
ചാന്ദിനി എസ് കുമാര്‍ (പ്രസിഡണ്ട്),
ശങ്കരന്‍ കെ (സെക്രട്ടറി)
കഴക്കൂട്ടം: കഴക്കൂട്ടം ജെസിഐയുടെ പുതിയ പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ് ജെസിഐ ദേശീയ ലീഗല്‍ കൗണ്‍സില്‍ വര്‍ഷാ മേനോന്‍ ഉദ്ഘാടനം ചെയ്തു. അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജെ ക്കോം ചെയര്‍മാന്‍ ശ്രീനാഥ് എസ് മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി ഗിരിജ, ഹസീന ഷെരീഫ്, ഷിജു ശശിധരന്‍, ദര്‍ശന്‍ കൃഷ്ണ, ആന്റോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
ജെസിഐയുടെ പ്രവര്‍ത്തന മേഖലകളായ നേതൃത്വ പരിശീലനം, ബിസിനസ് വളര്‍ച്ച, വ്യക്തിത്വ വികസന പരിശീലനം, സാമൂഹിക പദ്ധതികള്‍, വിദേശ സ്വദേശ ബിസിനസ് സാധ്യതകള്‍, വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പ്രത്യേക പരിശീലനം എന്നിവയില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴക്കൂട്ടം ജെസിഐ ഈ വര്‍ഷം പ്രാധാന്യം നല്‍കുന്നത്.
ഭാരവാഹികള്‍ : ചാന്ദിനി എസ് കുമാര്‍ (പ്രസിഡണ്ട്), ശങ്കരന്‍ കെ (സെക്രട്ടറി)