മനസ്സു മതി വീട് വെക്കാന്‍; പരിഹാരം ബിസ്മാക്സ് നല്‍കും
ഒരു നാടിന്റെ തന്നെ മുഖച്ഛായ മാറ്റുന്നവയാണ് കെട്ടിടങ്ങള്‍. ഒരു നഗരത്തിലേക്ക് കടക്കുമ്പോള്‍ വ്യത്യസ്തമായ രീതികളില്‍ തലയുയര്ത്തിനില്ക്കുന്ന വ്യാപാര സമുച്ചയങ്ങള്‍ തന്നെയാണ് ആദ്യം നമ്മുടെ കണ്ണുകളില്‍ പതിയുന്നത്. വികസന മുന്നേറ്റങ്ങളെ മുന്‍നിര്‍ത്തി, ‘നാടാകെ മാറി’യെന്ന് നമ്മള് അവകാശപ്പെടുമ്പോള്‍ അതില്‍ നിര്‍മാണ മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിര്‍മാണ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭ ദമ്പതിമാരുടെ വിജയ കഥയാണ് സക്സസ് കേരളയുടെ ഈ ലക്കത്തിലെ കവര്‍ സ്റ്റോറി.
കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസ്മാക്സ് ഡെവലപ്പേഴ്സ് ഇന്ന് നിരവധി സുവര്‍ണ നേട്ടങ്ങള്‍ക്ക് അവകാശികളാണ്. ഇസ്മയില്‍, സലീന എന്നിവരുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനവും സ്വപ്നവും… അതാണ് ബിസ്മാക്സ്.
വളര്‍ച്ചയുടെ നാഴികക്കല്ല്
കേരളത്തില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ തുടക്കം… അന്നും ഇന്നും ഒരുപോലെ ഏറ്റുവാങ്ങിയ വിപണന മേഖലയാണ് കോഴിക്കോട്. അതുകൊണ്ടുതന്നെ തുടക്കം പ്രതീക്ഷിച്ചതിലും മുകളിലായിരുന്നു.
ഐ ടി ഫീല്‍ഡില്‍ പ്രവര്‍ത്തന പരിചയമുള്ള ഇസ്മയിലിനു കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ആരംഭം അത്ര ക്ലേശകരമായിരുന്നില്ല. ഇസ്മയിലിന്റെ സ്വപ്നങ്ങള്‍ക്കും വിജയങ്ങള്‍ക്കും എന്നും കൂടെ നിന്നത് ഭാര്യയായ സലീനയാണ്. കുടുംബത്തില്‍ നിന്നുള്ള കരുത്തും പിന്തുണയുമാണ് ഇസ്മയിന്റെ വിജയത്തിന്റെ ഓരോ ചുവടുകള്‍ക്കും പിന്നില്‍.
ബിസ്മാക്സ് എന്ന ബ്രാന്‍ഡ്
2019 ല്‍ തുടക്കം. സാധാരക്കാര്‍ക്ക് സ്വപ്നം മാത്രമായിരുന്ന ലക്ഷ്വറി ജീവിതം നാളത്തെ തലമുറയിലെ എല്ലാവര്ക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യമായിരുന്നു ഈ സംരംഭത്തിന് പിന്നിലെ ലക്ഷ്യം. കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഗുണനിലവാരമുള്ള വര്‍ക്കുകള്‍ ഉത്തരവാദിത്തത്തോടെ പൂര്‍ത്തീകരിച്ച് സംതൃപ്തരായ ഗുണഭോക്താക്കള്‍ സാക്ഷ്യപെടുത്തിയ മാതൃകാ സ്ഥാപനമാണ് Bismax Developers LLP.
സാധാരക്കാര്‍ക്ക് സ്വപ്നം മാത്രമായിരുന്ന ലക്ഷ്വറി ജീവിതം, മിതമായ ബജറ്റില്‍ ആകര്‍ഷകമായ ഫിനാന്‍സ് സ്കീമുകള്‍ വഴി സാക്ഷാത്കരിച്ചു നല്കി കേരളത്തിന്റെ നിര്‍മാണ മേഖലയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് Bismax Developers LLP.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയില്‍ ലക്ഷ്വറി ജീവിതം പര്യാപ്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് Bismax Developers ആദ്യ ഘട്ടത്തില്‍ എല്ലാ ജില്ലകളിലും ബജറ്റ് വില്ലാ പ്രോജക്ടുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.
Bismax Developers LLP പ്രതിനിധീകരിക്കുന്നത് സാധാരണ കുടുംബങ്ങളെ ആയതിനാല്‍ തന്നെ കൂടുതല്‍ പ്രോജക്ടുകള്‍ ഒരേ സമയം പൂര്‍ത്തീകരിക്കുന്നതിലൂടെയും സമയബന്ധിതമായി കൈമാറ്റം ചെയ്യുന്നതിലൂടെയും ഗുണനിലവാരം കുറയാതെതന്നെ, ബജറ്റ് നിയന്ത്രിക്കാന്‍ സാധിക്കുകയും അതുവഴി ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ലക്ഷ്വറി ജീവിതം പര്യാപ്തമാക്കുവാന്‍ Bismax Developers LLPന് കഴിയുന്നു.
നിക്ഷേപത്തിന് ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വവും വരുമാനവും ഉറപ്പ് നല്കുന്ന ഏറ്റവും മികച്ച പ്ലാനുകളാണ് Bismax Developers അവതരിപ്പിക്കുന്നത്. നിക്ഷേപകന് എന്നതിലുപരിയായി Project Partner എന്ന നിലയിലാണ് Max Villa പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നത്. നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ള വില്ലകളില്‍ Bismax Developers പാര്‍ട്ണര്‍ വ്യവസ്ഥയില്‍ നിക്ഷേപം നടത്തുന്നത് മറ്റാര്‍ക്കും നല്കാനാവാത്ത സുരക്ഷിതത്വം നിക്ഷേപത്തിന് ഉറപ്പ് നല്കുന്നു. കൂടാതെ, Bismax Developers നല്കുന്ന ഉറപ്പായ ഉയര്‍ന്ന വരുമാനവും ഏറെ ആകര്‍ഷണീയമാണ്.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപ രംഗത്ത് സുരക്ഷിതത്വവും വരുമാനവും ഒന്നിച്ചു നല്കുന്ന ഇത്രയും മികച്ച പ്ലാന്‍ അവതരിപ്പിച്ച ഏക കമ്പനി Bismax Developers LLP ആണ്. നിര്‍മാണ മേഖലയില്‍ മികച്ച ഗുണനിലവാരമുള്ള വര്‍ക്കുകള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കുന്ന കമ്പനികള്‍ മാത്രമാണ് അതികായകരായി നിലനില്‍ക്കുന്നത്. അത് കൊണ്ട് തന്നെയാണ് Bismax Developers തങ്ങളുടെ മുഖമുദ്ര തന്നെ ഏറ്റവും മികച്ച ‘ക്വാളിറ്റി’ എന്നതില്‍ അടിസ്ഥാനപ്പെടുത്താന്‍ കാരണവും. അതേസമയം, ക്വാളിറ്റി എന്ന പേരില്‍ അന്യായമായ വില ഈടാക്കുന്നതിനു Bismax Developers തയ്യാറാകുന്നില്ല എന്നത് തന്നെയാണ് അവരുടെ വലിയ സവിശേഷതയും.
ന്യായമായതും ഏതു തരത്തിലുമുള്ള കസ്റ്റമേഴ്സിനും ഉള്‍ക്കൊള്ളാവുന്നതുമായ വിലയില്‍, ഗുണമേന്മയ്ക്ക് പ്രാധാന്യം നല്കി പൂര്‍ത്തീകരിക്കുന്നവയാണ് Bismax Developers LLPന്റെ വില്ലകള്‍. ഇന്ന് കേരളത്തിലുടനീളം ഒട്ടേറെ പ്രൊജക്ടുകള്‍ ബിസ്മാക്സിന്റെ നേതൃത്വത്തില്‍ പൂര്‍ത്തികരിച്ചു കൊണ്ടിരിക്കുന്നു.
സംരംഭകരോട്
ആത്മവിശ്വാസം ഉണ്ടെങ്കില്‍ നമുക്ക് എന്തും നേടാന്‍ സാധിക്കും. ‘നമ്മള് ആരെക്കാളും പിന്നില്‍ അല്ല’ എന്ന് വിശ്വസിച്ച് കിട്ടുന്ന അവസരങ്ങള്‍ നന്നായി വിനിയോഗിക്കുക. നമുക്ക് ചുറ്റും നിരവധി അവസരങ്ങള്‍ തുറന്നു കിടപ്പുണ്ട്. അത് കണ്ടെത്തി സ്വന്തം ടാലന്റും പാഷനും തിരിച്ചറിഞ്ഞു സ്വന്തം കരിയര്‍ തിരഞ്ഞെടുക്കുക.